sections
MORE

തുച്ഛ വിലയ്ക്ക് ഷവോമിയുടെ ഇരട്ട ക്യാമറ ഫോൺ, റെഡ്മി 6; കുത്തിനിറച്ച് ഫീച്ചറുകൾ

redmi-6
SHARE

മുൻനിര ചൈനീസ് സ്മാർട് ഫോൺ കമ്പനി ഷവോമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് റെഡ്മി 6, റെഡ്മി 6എ അവതരിപ്പിച്ചു. റെഡ്മി 5 ന്റെ പരിഷ്കരിച്ച പതിപ്പാണ് റെഡ്മി 6. ഫെയ്സ് അൺലോക്ക്, 18:9 ഡിസ്പ്ലെ, ഇരട്ട ക്യാമറ, ഫിംഗർപ്രിന്റ് സെൻസർ എന്നിവ റെഡ്മി 6 ന്റെ പ്രധാന ഫീച്ചറുകളാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ക്യാമറയാണ് റെഡ്മി 6 ന്റെ പ്രധാന ഫീച്ചർ. റെഡ്മി 6 ന്റെ (3ജിബി റാം, 32 ജിബി സ്റ്റോറേജ്) തുടക്ക വില 799 യുവാനാണ് (ഏകദേശം 8,400 രൂപ), 4ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 999 യുവാനുമാണ് (ഏകദേശം 10,500 രൂപ).

ആൻഡ്രോയിഡ് ഒറിയോ അടിസ്ഥാനമാക്കിയുള്ള MIUI ഒഎസിലാണ് റെഡ്മി 6 പ്രവര്‍ത്തിക്കുന്നത്. 18:9 ആനുപാതത്തിലുള്ള 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെ, ഒക്ടാ കോർ 12എഎം മീഡിയ ടെക് ഹെലിയോ പി22 എസ്ഒസി പ്രോസസർ, 12 മെഗാപിക്സൽ പ്ലസ് 5 മെഗാപിക്സൽ റിയര്‍ ക്യാമറ, 5 മെഗാപിക്സൽ സെൽഫി ക്യാമറ, സ്റ്റോറേജ് 256 ജിബി വരെ ഉയർത്താം, 3000 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന ഫീച്ചറുകളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA