sections
MORE

നോക്കിയയുടെ ബനാന ഫോൺ സിംഗപ്പൂരിൽ

banana-phone
SHARE

നേന്ത്രപ്പഴത്തിന്റെ ആകൃതിയിലുള്ള നോക്കിയയുടെ ബനാന ഫോൺ സിംഗപ്പൂരിൽ വിപണിയിലെത്തി. ഈ വർഷത്തെ മൊബൈൽ വേൾഡ് കോൺഫറൻസിൽ അവതരിപ്പിച്ച ഫോണിന് ഏകദേശം 4900 രൂപയാണ് സിംഗപ്പൂരിലെ വില. യൂറോപ്യൻ വിപണികളിൽ ആമോൺ പ്രീബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 

4ജി വോയ്സ് ഓവർ എൽടിഇ സംവിധാനമുള്ള ഫോൺ ഏറെക്കാലത്തിനു ശേഷം വിപണിയിലെത്തുന്ന ഒരു സ്ലൈഡിങ് ഫോണാണ്. സ്മാർട് ഫീച്ചർ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ സേർച്ച്, ഗൂഗിൾ മാപ്പ്സ് എന്നിവയും ലഭിക്കും. 

2.45 ഇഞ്ച് ഡിസ്പ്ലേ, 512 എംബി റാം, 4 ജിബി ഇന്റേണൽ മെമ്മറി, 2 മെഗാപിക്സൽ റിയർ ക്യാമറ, 1500 മില്ലി ആംപിയർ ബാറ്ററി എന്നിവയാണ് ബനാന ഫോണിന്റെ സവിശേഷതകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA