sections
MORE

ഫ്ലിപ്കാര്‍ട്ടില്‍ ഗാലക്സി ഫോണുകൾക്ക് വൻ ഓഫർ; 12000 രൂപ വരെ കിഴിവ്

samsung-galaxy-a8-2018
SHARE

ഫ്ലിപ്കാര്‍ട്ടില്‍ ഇപ്പോള്‍ സാംസങ് കാര്‍ണിവല്‍ നടക്കുകയാണ്. കഴിഞ്ഞവര്‍ഷം സാംസങ് കാര്‍ണിവല്‍ ആമസോണില്‍ ആയിരുന്നുവെങ്കില്‍ ഈ വര്‍ഷമാദ്യം അത് ഫ്ലിപ്കാര്‍ട്ടിലേക്ക് കൊണ്ടുവന്നിരുന്നു. സ്മാര്‍ട്ഫോണുകള്‍, ഹെഡ്ഫോണുകള്‍, സ്പീക്കറുകള്‍ തുടങ്ങി അനവധി സാംസങ് ഉത്പന്നങ്ങള്‍ക്ക് വന്‍ ഡിസ്കൗണ്ടുകളാണ് കാര്‍ണിവലില്‍ വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും പുതിയ വിൽപന ജൂണ്‍ 12 മുതല്‍ 14 വരെയാണ് നടക്കുന്നത്. ഡിസ്കൌണ്ടുകള്‍ക്ക് പുറമേ എക്സ്ചേഞ്ച് ആനുകൂല്യങ്ങള്‍, പലിശ രഹിത ഇഎംഐ തുടങ്ങിയവയും സാംസങ് കാര്‍ണിവല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 

സാംസങ് ഗാലക്സി  എസ് 8,  ഗാലക്സി  എസ് 8+, ഗാലക്സി  ഓണ്‍ നെക്സ്റ്റ്, ഗാലക്സി  ഓണ്‍ മാക്സ്, ഗാലക്സി  ഓണ്‍5, ഗാലക്സി  ജെ3 പ്രൊ തുടങ്ങിയവയാണ് ഡിസ്കൗണ്ടോടെ ലഭിക്കുന്ന പ്രധാന സ്മാര്‍ട്ഫോണുകള്‍. കൂടാതെ സ്മാര്‍ട് ടിവി മോഡലുകള്‍ റെഫ്രിജെറേറ്ററുകള്‍, മറ്റു ഇലക്ട്രോണിക് ഉൽപന്നങ്ങള്‍ എന്നിവയും വിലക്കുറവില്‍ സ്വന്തമാക്കാം. എച്ച്ഡിഎഫ്സി ഡെബിറ്റ്/ക്രെഡിറ്റ്‌ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് (ഇ.എം.ഐ ഉള്‍പ്പടെ) 10 ശതമാനം അധിക ഇന്‍സ്റ്റന്റ് ഡിസ്കൌണ്ടും ഫ്ലിപ്കാര്‍ട്ടും സാംസങ്ങും നല്‍കുന്നുണ്ട്. 

സാംസങ് കാര്‍ണിവല്‍ കാലയളവില്‍, ഗാലക്സി എസ്8 12,000 രൂപ ഇളവോടെ 37,990 രൂപയ്ക്ക് സ്വന്തമാക്കാം. ഗാലക്സി എസ്8+ 10,000 രൂപയുടെ ഡിസ്കൗണ്ടോടെ 43,990 രൂപയ്ക്കും സ്വന്തമാക്കാം. 17,900 രൂപയുടെ ഗാലക്സി ഓണ്‍ നെക്സ്റ്റ് 64 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് വേരിയന്റ് 10,900 രൂപയ്ക്ക് ഇപ്പോള്‍ വാങ്ങാം. ഈ സ്മാര്‍ട് ഫോണിന്റെ 16 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് വേരിയന്റ് 2,009 രൂപ ഇളവോടെ 8,990 രൂപയ്ക്കും വാങ്ങാന്‍ കഴിയും.

കീശകാലിയാക്കാത്ത ഗാലക്സി മോഡല്‍ നോക്കുന്നവര്‍ക്ക് ഗാലക്സി ജെ3 പ്രൊ 2ജിബി റാം/16 ജിബി സ്റ്റോറേജ് പതിപ്പ് 6,690 രൂപയ്ക്ക് വാങ്ങാം. ഇതിന്റെ യഥാര്‍ഥ വില 8,490 രൂപയാണ്. ഗാലക്സി എസ്7 എഡ്ജ് 32 ജിബി വേരിയന്റ് ഇപ്പോള്‍ 32,900 ലഭിക്കും. ഇതിന്റെ യഥാര്‍ഥ വില 41,900 രൂപയാണ്. ഫെബ്രുവരിയില്‍ സാംസങ് ഈ സ്മാര്‍ട്ഫോണിന്റെ വില 35,900 രൂപയായി കുറച്ചിരുന്നു. 8,990 രൂപയുടെ സാംസങ് ഗാലക്സി ഓണ്‍5 കാര്‍ണിവലില്‍  5,999 രൂപയ്ക്ക് വാങ്ങാന്‍ കഴിയും.

സ്മാര്‍ട്ഫോണുകള്‍ക്ക് പുറമേ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളും സാംസങ് കാര്‍ണിവലില്‍ ഫ്ലിപ്കാര്‍ട്ട് ഒരുക്കിയിട്ടുണ്ട്. 32 ഇഞ്ചിന്റെ സാംസങ് 32J4003 ഫ്ലാറ്റ് എച്ച്ഡി ടിവി ഇപ്പോള്‍ 16,999 രൂപയ്ക്ക് ലഭിക്കും. കൂടാതെ സംസങ്ങിന്റെ കണ്‍വേര്‍ട്ടബില്‍ 5 ഇന്‍ 1 റെഫ്രിജെറേറ്ററുകള്‍ വില 16,040 രൂപയില്‍ തുടങ്ങുന്നു.

സാംസങ് ഹെഡ്ഫോണുകള്‍ക്കും, സ്പീക്കറുകള്‍ക്കും സാംസങ് കാര്‍ണിവല്‍ സേലില്‍ ഫ്ലിപ്പ്കാര്‍ട്ട് ഡിസ്കൗണ്ട് ഒരുക്കിയിട്ടുണ്ട്. സാംസങ് മൊബൈല്‍ ആക്സസറികള്‍, കേയ്സുകള്‍, ചാര്‍ജറുകള്‍ മുതലവയ്ക്ക് 50 ശതമാനം വരെയും തെരഞ്ഞെടുത്ത സാംസങ് മോണിറ്ററുകള്‍ക്ക് 40 ശതമാനം വരെയും ഡിസ്കൗണ്ട് ലഭിക്കും. 13,590 രൂപയുടെ ഗീയര്‍ ഫിറ്റ്‌ 2 പ്രൊ 10,9590 രൂപയ്ക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA