ഷവോമി എംഐ എ2 ജൂലൈ 25ന്, അതിവേഗ ഫോണിന് അത്യുഗ്രൻ ഫീച്ചറുകൾ

ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഷവോമിയുടെ പുതിയ ഹാൻഡ്സെറ്റ് എംഐ എ2 ജൂലൈ 25 ന് സ്പെയിനിൽ അവതരിപ്പിക്കും. ഗോൾഡ്, ബ്ലൂ, ബ്ലാക്ക് നിറങ്ങളിൽ പുറത്തിറങ്ങുന്ന ഹാൻഡ്സെറ്റ് വിപണിയില്‍ വൻ മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാലു മെമ്മറി വേരിയന്റുകളിലായാണ് എംഐ എ2 എത്തുന്നത്. 4ജി റാം/ 32 ജിബി സ്റ്റോറേജ്, 4 ജിബി റാം/ 64 ജിബി സ്റ്റോറേജ്, 4ജിബി റാം/ 128 ജിബി സ്റ്റോറേജ്, 6ജിബി റാം / 128 ജിബി സ്റ്റോറേജ് എന്നിവയാണ്. ആൻഡ്രോയ്ഡ് ഒറിയോ ആണ് ഒഎസ്. സ്നാപ്ഡ്രാഗൻ 660 SoC ആണ് പ്രോസസർ.

5.99 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ, പിന്നിൽ‍ ഇരട്ട ക്യാമറ. പിന്നെലെ ഒന്നാം ക്യാമറ 12 മെഗാപിക്സലാണ്. സെൽഫി ക്യാമറ 20 മെഗാപിക്സലുമാണ്. 3010 എംഎഎച്ച് ആണ് ബാറ്ററി. ക്വിക്ക് ചാർജ് 3.0 പ്രധാന ഫീച്ചറുകളിലൊന്നാണ്. വില വിവരങ്ങൾ പുറത്തുവന്നിട്ടില്ല.