sections
MORE

44,990 രൂപയുടെ വിവോ നെക്സ് 1947 രൂപയ്ക്ക്, വിവോയിൽ ഫ്രീഡം സെയിൽ

vivo-nex
SHARE

രാജ്യത്തെ മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ വിവോ ഫ്രീഡം സെയിലിനു ഒരുങ്ങി കഴിഞ്ഞു. 72–ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് വിവോ ഫ്രീഡം കാർണിവൽ നടക്കുന്നത്. വിവോ ഓൺലൈൻ ഇ–കൊമേഴ്സ് സ്റ്റോറിൽ നിന്ന് ഓഫർ വിലയ്ക്ക് ഹാൻഡ്സെറ്റുകൾ വാങ്ങാം. ഓഗസ്റ്റ് 7 മുതൽ 9 വരെയാണ് ഓഫർ വിൽപ്പന.

ഇതോടൊപ്പം ഫ്ലാഷ് സെയിൽ, എക്സ്ക്ലൂസീവ് ഡിസ്കൗണ്ടുകൾ, ഹോട്ട് ഡീലുകൾ, കൂപ്പണുകൾ, ലക്കി ഡ്രോ, ക്യാഷ്ബാക്ക് എന്നീ ആനുകൂല്യങ്ങളും ലഭിക്കും. ജിയോയുടെ 4050 മൂല്യമുള്ള ക്യാഷ്ബാക്കും ലഭ്യമാണ്.

വിവോ നെക്സ്, വിവോ വി9 എന്നീ രണ്ടു ഹാൻഡ്സെറ്റുകളാണ് വിവോ ഫ്ലാഷ് സെയിലിൽ വില്‍ക്കുക. മൂന്നു ദിവസവും ഉച്ചയ്ക്ക് 12 മണിക്കാണ് ഫ്ലാഷ് സെയിൽ നടക്കുക. രണ്ടു ഹാൻഡ്സെറ്റുകളും കേവലം 1947 രൂപയ്ക്കാണ് വിവോ ഓണ്‍ലൈൻ സ്റ്റോറില്‍ നിന്നു വിൽക്കുക. സ്റ്റോക്ക് കുറവായതിനാൽ ഭാഗ്യമുള്ളവർക്ക് മാത്രമാണ് ഓഫര്‍ വിലയ്ക്ക് വിവോ നെക്സ്, വിവോ വി9 വാങ്ങാനാകുക. വിവോ നെക്സിന്റെ വിപണിയിലെ വില 44,990 രൂപയും വിവോ വി9 ന്റെ വില 20,990 രൂപയുമാണ്.

ഇവകൂടാതെ, വിവോ വൈ66 എന്ന മോഡൽ 8490 രൂപയ്ക്കും വിവോ വൈ69 മോഡൽ 9990 രൂപയ്ക്കും വാങ്ങാം. വൈ83, വൈ71, വി9 യൂത്ത് എന്നിവയും ഓഫർ വിലയ്ക്ക് ലഭിക്കും. വിവോ ഓൺലൈനിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് 3000 രൂപ വരെ ഡിസ്കൗണ്ട് കൂപ്പണും ലഭിക്കും. ഈ കൂപ്പൺ വിവിധ ഹാൻഡ്സെറ്റുകള്‍ വാങ്ങാൻ ഉപയോഗിക്കാം.

വിവോ ഫ്ലാഷ് സെയിലിൽ എക്സ്ഇ100 ഇയർഫോണുകള്‍, വിവോ യുഎസ്ബി കേബിൾ, എക്സ്ഇ 680 ഇയർ ഫോൺ എന്നിവ 72 രൂപയ്ക്കും വാങ്ങാം.

vivo-nex-1

വിവോ നെക്സ് എസിൽ പോപ്‌-അപ് സെല്‍ഫി ക്യാമറ

വിവോയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്‌ സ്മാര്‍ട് ഫോണാണ് വിവോ നെക്സ്. ഇതുവരെ ഇറങ്ങിയിട്ടുള്ള ഫോണുകളില്‍ ഏറ്റവും മികച്ച ബേസല്‍ലെസ് ഫോണ്‍ എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഈ ഫോൺ. പ്രീമിയം മോഡലായ നെക്സ് എസിന്റെ പരിഷ്കരിച്ച പതിപ്പാണ് വിവോ നെക്സ്. സ്നാപ്ഡ്രാഗണ്‍ 845 SoC പ്രോസസര്‍, 8 ജിബി റാം, 256 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ്, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍ എന്നിവയാണ്. മൂന്നാം തലമുറ ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ്‌ സെന്‍സറുമായാണ് വിവോ നെക്സിലുള്ളത്. 10 ശതമാനം വേഗതയേറിയതും 50 ശതമാനം കൂടുതല്‍ കൃത്യതയുമുള്ളതാണ് ഈ ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍.

വിവോ നെക്സ് പോപ്‌-അപ് സെല്‍ഫി ക്യാമറ, ഫോണിന്റെ ബോഡി-ടു-സ്ക്രീന്‍ അനുപാതം 91.24 ശതമാനമാണ്. ഡുവല്‍ സിം (നാനോ) വിവോ നെക്സ് ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് 4.0 ഒസിലാണ് പ്രവര്‍ത്തിക്കുന്നത്. 6.59 ഇഞ്ച്‌ ഫുള്‍ എച്ച് ഡി+ (1080x2136 പിക്സല്‍സ്) സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയോടെയാണ് ഈ ഫോണ്‍ വരുന്നത്. ഡിസ്പ്ലേയുടെ ആസ്പെക്റ്റ് റേഷ്യോ 19.3:9. ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 845 SoC പ്രോസസര്‍ ആണ് ഫോണിന് കരുത്ത് പകരുന്നത്. 8 ജിബിയാണ് റാം.

ക്യാമറയിയിലേക്ക് വന്നാല്‍, 4-ആക്സിസ് ഒഐഎസ്, ഡ്യുവല്‍-കോര്‍ പിക്സല്‍സ് എന്നീ സവിശേഷതകളോടു കൂടിയ 12 മെഗാപിക്സല്‍ സോണി IMX363 പ്രാഥമിക സെന്‍സറും 5 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സറും അടങ്ങിയ ഡുവല്‍ ക്യാമറ സംവിധാനമാണ് പുറകിലുള്ളത്. മുന്‍വശത്ത് 8 മെഗാപിക്സലിന്റെ പോപ്‌-അപ് സെല്‍ഫി ക്യാമറയും നല്‍കിയിരിക്കുന്നു. 128 ജിബി അല്ലെങ്കില്‍ 256 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് സൗകര്യത്തോടെയാണ് നെക്സ് എസ് വരുന്നത്. 4ജി LTE, ഡ്യുവല്‍ ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, യുഎസ്ബി 2.0 പോര്‍ട്ട്‌, ഒടിജി പിന്തുണ എന്നിവയാണ് ഈ സ്മാര്‍ട് ഫോണിലെ പ്രധാന കണക്ടിവിറ്റി ഒപ്ഷനുകള്‍. 4000 എംഎച്ച് ആണ് ബാറ്ററി. 162x77x7.98 എംഎം ആണ് വിവോ നെക്സ് എസിന്റെ വലുപ്പം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA