ഈ ആഴ്ചയിലെ മികച്ച 5 സ്മാർട് ഫോണുകളും ഫീച്ചറുകളും

ഷവോമി എംഐ എ2 

ഡ്യുവൽ റിയർ ക്യാമറയും ക്വിക്ക് ചാർജിങ്ങും ഉൾപ്പെടെയുള്ള മികവുകളുമായി ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ മി എ2 ഇന്ത്യയിൽ അവതരിപ്പിച്ചു. 4ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി എന്നിവയുള്ള പതിപ്പിന് 16,999 രൂപയാണ് വില. ആമസോൺ ഇന്ത്യയിൽ പ്രീ ഓർഡർ ആരംഭിച്ചിട്ടുണ്ട്. 5.99 ഇഞ്ച് ഡിസ്പ്ലേ, 1.8 ജിഗാഹെർട്സ് ഒക്ടകോർ പ്രൊസെസ്സർ, 20 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 20 മെഗാപിക്സൽ റിയർ ക്യാമറ, ആൻഡ്രോയ്ഡ് 8.1 ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റം, 3000 മില്ലി ആംപിയർ ബാറ്ററി എന്നിവയാണ് മികവുകൾ. 

സാംസങ് ഗ്യാലക്സി ടാബ് എ 10.5

ഈ മാസം ആദ്യം യുഎസിൽ അവതരിപ്പിച്ച സാംസങ് ഗ്യാലക്സി ടാബ് എ 10.5 ഇന്ത്യയിൽ അവതരിപ്പിച്ചു. 7300 മില്ലി ആംപിയർ ബാറ്ററിയുടെ കരുത്തും ഡോൾബി അറ്റ്മോസ് സ്പീക്കറുടെ മികവുമായാണ് പുതിയ ഗ്യാലക്സി ടാബ് എത്തുന്നത്. ഐഒടി ഉപകരണങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയുന്ന സാംസങ് സ്മാർട് തിങ്സ് ആപ്പും ടാബിലുണ്ട്. 10.5 ഇഞ്ച് ഡിസ്പ്ലേയും 4ജി കണക്ടിവിറ്റിയുമുള്ള ടാബിന് 29,990 രൂപയാണ് വില. 1.8 ജിഗാഹെർട്സ് ഒക്ടകോർ പ്രൊസെസ്സർ, 3 ജിബി റാം, 32 ജിബി  ഇന്റേണൽ മെമ്മറി, ആൻഡ്രോയ്ഡ് 8.1 ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റം, 8 മെഗാപിക്സൽ റിയർ ക്യാമറ, 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിവയാണ് മികവുകൾ. 

ഇൻഫിനിക്സ് സ്മാർട് 2

ഇൻഫിനിക്സ് സ്മാർട് സീരിസിലെ പുതിയ ഫോൺ. 5.45 ഇഞ്ച് ‍ഡിസ്പ്ലേ, 1.5 ജിഗാഹെർട്സ് ക്വാഡ് കോർ പ്രൊസെസ്സർ, 13 മെഗാപിക്സൽ റിയർ ക്യാമറ, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 16 ജിബി ഇന്റേണൽ മെമ്മറി, 2 ജിബി റാം, ആൻഡ്രോയ്ഡ് 8.1 ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റം, 3050 മില്ലി ആംപിയർ ബാറ്ററി എന്നിവ മികവുകൾ. 5999 രൂപയാണ് വില. 3 ജിബി റാമും 32 ജിബി ഇന്റേണൽ മെമ്മറിയുമുള്ള പതിപ്പിന് വില 6999 രൂപ. 

എൽജി ജി7 പ്ലസ് തിൻക്യു

സ്നാപ്ഡ്രാഗൻ 845 ചിപ്പിന്റെ മികവും 19.5 : 9 ഡിസ്പ്ലേയുടെ ഒതുക്കവുമായി എൽജിയുടെ പുതിയ ഫോൺ വിപണിയിലെത്തി. എഐ കരുത്തിൽ പ്രവർത്തിക്കുന്ന ഡ്യുവൽ റിയർ ക്യാമറ, 6.10 ഇഞ്ച് ഡിസ്പ്ലേ, 6 ജിബി റാം, ഒക്ടകോർ പ്രൊസെസ്സർ, 128 ജിബി ഇന്റേണൽ മെമ്മറി, 16 മെഗാപിക്സൽ റിയർ ക്യാമറ, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, ആൻഡ്രോയ്ഡ് 8.0 ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റം, 3000 മില്ലി ആംപിയർ ബാറ്ററി എന്നിവയാണ് പ്രധാന മികവുകൾ. 39,990 രൂപയാണ് വില. 

വാവേ ഓണർ പ്ലേ

ഡ്യുവൽ റിയർ ക്യാമറ, ഒതുക്കമുള്ള 19.5: 9 അനുപാതത്തിലുള്ള 6.3 ഇഞ്ച് ഡിസ്പ്ലേ, ഒക്ടകോർ പ്രൊസെസ്സർ, 4 ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി, 16 മെഗാ പിക്സൽ റിയർ ക്യാമറ, 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, ആൻഡ്രോയ്ഡ് 8.1 ഓപ്പറേറ്റിങ് സിസ്റ്റം, 3750 മില്ലി ആംപിയർ ബാറ്ററി എന്നിവയാണ് മികവുകൾ. 19,999 രൂപയാണ് വില. 6 ജിബി റാം ഉള്ള പതിപ്പിന് വില 23,999 രൂപ.