sections
MORE

ഷവോമി ഫോണിൽ പുതിയ ആൻഡ്രോയ്ഡ്; നിങ്ങളുടെ ഫോണിൽ കിട്ടുമോ?

Mi–MIX2–
SHARE

ഗൂഗിൾ പിക്സൽ, പിക്സൽ എക്സ്എൽ, പിക്സൽ 2, പിക്സൽ 2 എക്സ്എൽ, എസ്സെൻഷ്യൽ ഫോൺ, നോക്കിയ 7 പ്ലസ്, ഒപ്പോ ആർ 15 പ്രോ, വൺ പ്ലസ് 6, സോണി എക്സ്പീരിയ എക്സ്‌സെഡ് 2, വിവോ എക്സ് 21 യുഡി, വിവോ എക്സ് 21, ഷവോമി മി മിക്സ് 2 എസ് എന്നീ ഫോണുകളാണ് ഇപ്പോൾ ആൻഡ്രോയ്ഡ് പൈ അപ്ഡേറ്റിന് അർഹമായിട്ടുള്ളത്. ഇനി ഇറങ്ങാനുള്ള പ്രീമിയം ഫോണുകളും നിലവിലുള്ളവയും ഉൾപ്പെടെ ഈ പട്ടികയിൽ വരുംദിവസങ്ങളിൽ കൂടുതൽ ഫോണുകൾ ഇടം നേടും.

എന്നാൽ, പുതിയ ആൻഡ്രോയ്ഡ് പതിപ്പ് വന്നാൽ അതു സാധാരണ ഉപയോക്താക്കളിലേക്ക് എത്താൻ ശരാശരി രണ്ടു വർഷം വൈകും എന്നതിനാൽ മുകളിൽ പറഞ്ഞ ഫോണുകളിൽ ഏതെങ്കിലും സ്വന്തമായി ഇല്ലാത്തവർ ഇനിയും ഏറെ കാത്തിരിക്കേണ്ടിവരും. ഇപ്പോൾ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് പതിപ്പ് 2016 ഓഗസ്റ്റിലിറങ്ങിയ ആൻഡ്രോയ്ഡ് 7 ന്യൂഗട് ആണ് (30.8%). രണ്ടാം സ്ഥാനത്തുള്ളത് 2015 ഒക്ടോബറിൽ ഇറങ്ങിയ ആൻഡ്രോയ്ഡ് 6 മാഷ്മലോ (23.5%). 

2014 നവംബറിലിറങ്ങിയ ആൻഡ്രോയ്ഡ് 5 ലോലിപോപ്പിനാണ് മൂന്നാം സ്ഥാനം (20.4%). കഴിഞ്ഞ വർഷം ഇറങ്ങിയ ആൻഡ്രോയ്ഡ് 8 ഓറിയോ 12.3% സാന്നിധ്യവുമായി നാലാം സ്ഥാനത്തേയുള്ളൂ. 2013 ഒക്ടോബറിലിറങ്ങിയ ആൻഡ്രോയ്ഡ് 4 കിറ്റ്കാറ്റ് 9.1% ഉപകരണങ്ങളിലെ സാന്നിധ്യവുമായി അഞ്ചാം സ്ഥാനത്തുണ്ട്. അതിനു മുൻപുള്ള ജെല്ലിബീൻ, ഐസ്ക്രീം സാൻഡ്‌വിച്, ജിഞ്ചർബ്രെഡ് വേർഷനുകളെല്ലാം ചേർന്ന് 4.1% ഉപകരണങ്ങളിൽ പ്രവർത്തിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA