sections
MORE

വിലക്കുറവ് മാജികിന് ഷവോമി പോകൊ; ഇന്ത്യൻ വിപണി പിടിച്ചടക്കുമോ?

Xiaomi-Pocophone-F1
SHARE

വാവെയ് പോലെയുള്ള പല കമ്പനികള്‍ക്കും സബ്-ബ്രാന്‍ഡുകളുണ്ട്. വാവെയ്‌യുടെ സബ്-ബ്രാന്‍ഡ് ആണ് ഓണര്‍. ഈ പേരിലിറക്കുന്ന ഫോണുകള്‍ക്ക് വിലക്കുറവായിരിക്കും. അതുപോലെ ഒരു സബ്-ബ്രാന്‍ഡുമായി എത്താനൊരുങ്ങുകയാണ് ഷവോമി. തങ്ങളുടെ പുതിയ സബ്-ബ്രാന്‍ഡിന്റെ പേര് പോകൊ (Poco) എന്നായിരിക്കുമെന്ന് ഷവോമിയുടെ ഇന്ത്യയിലെ പ്രധാന പ്രൊഡക്ട് മാനേജര്‍ ജെയ് മണി ദിവസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നു. ഇത് വിപണിയില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുത്തിയേക്കാം.

സ്മാര്‍ട് ഫോണ്‍ വിപണി ഒരു വശത്ത് ഒരു ലക്ഷം രൂപയും കടന്നുളള മോഡലുകളുമായി കുതിക്കുകയാണ്. എന്നാല്‍ മറുവശത്ത് വിലകള്‍ നിലംപൊത്തിക്കാനുള്ള ശ്രമത്തിലാണ് ഷവോമി. പലരും തങ്ങള്‍ വാങ്ങുന്ന ഫോണുകളുടെ പല ഫീച്ചറുകളും ഉപയോഗിക്കുന്നില്ല. വെറുതെ വില ആവശ്യമില്ലാത്തത്ര വില കൊടുത്തു വാങ്ങുന്ന ഫോണുകള്‍ ഒരു ആഡംബരവസ്തു എന്ന നിലയില്‍ കയ്യില്‍ വയ്ക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. അതു മനസ്സിലാക്കി പ്രായോഗികമായി ചിന്തിക്കുന്നവരെ ലക്ഷ്യമിട്ടായിരിക്കും പോകൊ ഫോണുകള്‍ എത്തുക. തങ്ങളുടെ സബ്-ബ്രാന്‍ഡിലെ ആദ്യ ഫോണ്‍ പോകോഫോണ്‍ F1 താമസിയാതെ മാര്‍ക്കറ്റില്‍ എത്തുമെന്നും ജെയിന്‍ പറഞ്ഞു. ചില മോഡലുകള്‍ക്കു വില അല്‍പ്പം കൂടുമെങ്കിലും ഷവോമിയുടെ ഏറ്റവും മികച്ച ഫോണുകളുടെയത്ര വില വരില്ല. പോകൊഫോണ്‍ F1 നല്ല സ്പീഡുള്ള ഫോണായിരിക്കുമെന്നും ജെയ് പറഞ്ഞു.

ജനോപകാരപ്രദമായ ടെക്‌നോളജി മാത്രം ഉള്‍ക്കൊള്ളിച്ച് ഫോണ്‍ നിര്‍മിക്കാനുള്ള ശ്രമമാണ് പോകൊ എന്ന് ജെയിന്‍ പറഞ്ഞു. അടുത്തകാലത്തായി സ്മാര്‍ട് ഫോണുകളില്‍ കാര്യമായി നവ ഫീച്ചറുകള്‍ എത്തുന്നില്ല. എന്നാല്‍, വില ഉയര്‍ന്നു പോകുന്നുമുണ്ട്. വില വര്‍ധന തടയാനുള്ള ശ്രമങ്ങളായിരിക്കും പോകൊ ബ്രാന്‍ഡിലൂടെ നടത്തുക എന്നും ജെയ് പറഞ്ഞു. ഈ ശ്രേണിയിലെ ആദ്യ ഫോണില്‍ ഊന്നല്‍ നല്‍കുന്നത് വേഗതയ്ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പോകൊ ഫോണുകള്‍ക്ക് ഷവോമിയുടെ സഹ സ്ഥാപകന്‍ ലെയ് ജൂണിന്റെയും (Lei Jun), ഇന്ത്യന്‍ തലവന്‍ മനു കുമാര്‍ ജെയ്‌നിന്റെയും മുഴുവന്‍ ഷവോമി ടീമിന്റെയും പിന്തുണയുണ്ടായിരിക്കുമെന്ന് ജെയ് മണി പറഞ്ഞു. മറ്റു ഷവോമി ഫോണുകള്‍ക്കുള്ള അതേ മികവ് പോകൊയിലും പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

ഷവോമിക്കുള്ളില്‍ വാര്‍ത്തെടുത്തിരിക്കുന്ന ഒരു കൊച്ചു ടീമാണ് ഇപ്പോള്‍ പോകൊയെ നിയന്ത്രിക്കുന്നത്. യഥേഷ്ടം മാറി ചിന്തിക്കാനുള്ള സ്വാത്രന്ത്ര്യമാണ് ഈ ടീമിന് ഷവോമി നല്‍കിയിരിക്കുന്നത്. ഒരു പുതിയ തുടക്കമെന്ന രീതിയില്‍ തന്നെ ഫോണ്‍ നിര്‍മാണത്തെ അവര്‍ക്കു സമീപിക്കാം. എന്നാല്‍ ഷവോമിയുടെ നിര്‍മാണ യൂണിറ്റുകളുടെയും വില്‍പന ശൃംഖലയുടെയും മുഴുവന്‍ പിന്തുണയും അവര്‍ക്കുണ്ടായിരിക്കുകയും ചെയ്യും. ഷവോമിയുടെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്ര മികച്ച ഫോണുകള്‍ തന്നെ തങ്ങള്‍ വിപണിയിലെത്തിക്കുമെന്ന് ജെയ് പറഞ്ഞു.

പോകൊയുടെ നായകന്‍ ഇന്ത്യക്കാരനായ ജെയ് മണി തന്നെയായിരിക്കാമെന്നതാണ് മറ്റൊരു താത്പര്യജനകമായ കാര്യം. ജെയ്ക് എന്തു പോസ്റ്റായിരിക്കും കിട്ടുക എന്നതിപ്പോള്‍ ഉറപ്പില്ല. പോകൊയെ കുറിച്ചുള്ള പല ട്വീറ്റുകളും അദ്ദേഹത്തിന്റെതാണ് എന്നതുകൊണ്ട് ഒട്ടും മോശമല്ലാത്ത പദവിതന്നെയായിരിക്കും അദ്ദേഹത്തിന്റെതെന്നു തന്നെയാണ് വിശ്വസിക്കപ്പെടുന്നത്. 

ആഗോള വിപണിയിലും ഇന്ത്യന്‍ വിപണിയിലും പോകൊ വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA