ഗ്യാലക്സി എസ്8 പ്ലസ് വില കുത്തനെ കുറച്ചു, കാരണം പുതിയ ഫോൺ?

സാംസങ് ഗ്യാലക്സി നോട്ട് 9 വിപണിയിലെത്തിയതിനു പിന്നാലെ ഗ്യാലക്സി എസ്8 പ്ലസിനു കമ്പനി വില കുറച്ചു. ഒറ്റയടിക്ക് 12,000 രൂപയാണു ഫോണിനു വില കുറച്ചത്. 39,000 രൂപയ്ക്ക് ഇപ്പോൾ ഫോൺ സ്വന്തമാക്കാം. മുംബൈയിലെ റീട്ടെയ്ൽ ഷോപ്പുകളിൽ നിലവിൽ വന്ന വിലക്കുറവ് ഓൺലൈൻ സ്റ്റോറുകളിൽ പ്രകടമായിട്ടില്ല. ആമസോണിൽ എസ്8 പ്ലസിന്റെ വില ഇപ്പോഴും 51,000 രൂപ തന്നെയാണ്. 6.2 ഇഞ്ച് ഡിസ്പ്ലേ, 12 മെഗാപിക്സൽ റിയർ ക്യാമറ, 8 മെഗാപിക്സൽ ഫ്രന്റ് ക്യാമറ തുടങ്ങിയവയാണ് ഫോണിന്റെ മികവുകളിൽ ചിലത്.

ഗ്യാലക്‌സി എസ്8 പ്ലസിലെ ഫീച്ചറുകൾ

ഗ്യാലക്‌സി എസ്8 പ്ലസിൽ 6.2 ഇഞ്ച് സ്ക്രീനാണ്. നേരത്തെ പുറത്തിറങ്ങിയ ഹാൻഡ്സെറ്റുകളിൽ വ്യത്യസ്തമായി അവതരിപ്പിച്ച ഹാൻ‍ഡ്സെറ്റിലെ ഡിസ്‌പ്ലേയ്ക്ക് 'ഇന്‍ഫിനിറ്റ് ഡിസ്‌പ്ലേ' എന്നാണ് വിളിക്കുന്നത്. മറ്റു ഫ്ലാഗ്ഷിപ്പ് ഫോണുകളിലെ പോലെ ഡിസ്പ്ലെയ്ക്കും കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണമുണ്ട്.

എന്നാൽ ക്യാമറയുടെ കാര്യം വരുമ്പോൾ കൂടുതൽ പിക്സലുള്ള ഫീച്ചറല്ല ഉൾപ്പെടുത്തിയിരിക്കുന്നത്. 12 മെഗാപിക്‌സല്‍ 'ഡ്യുവല്‍ പി‍' ആണ് രണ്ടു ഹാൻഡ്സെറ്റിലെയും പിൻക്യാമറകള്‍. എട്ടു മെഗാപിക്‌സൽ മികവാണ് സെൽഫി ക്യാമറയ്ക്ക്. സ്‌നാപ്ഡ്രാഗണ്‍ 835 എസ്ഒസി ചിപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രോസസർ 1.9 ഗിഗാഹെര്‍ട്‌സ് ഒക്ടാകോറും റാം 4 ജിബിയുമാണ്. 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള ഡിവൈസുകളിൽ എസ്ഡി കാർഡിട്ട് 256 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താം‍.

ഗ്യാലക്‌സി എസ്8 പ്ലസിൽ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം ന്യുഗട്ടാണ്. ഗ്യാലക്സി എസ്8 പ്ലസിന് 3500 എംഎഎച്ച് ബാറ്ററി ലൈഫ് ലഭിക്കും. പ്രധാന കണക്റ്റിവിറ്റി സർവീസുകൾക്കൊപ്പം ഐറിസ്, ഫിംഗര്‍പ്രിന്റ് സ്‌കാനർ‍, ഫെയ്‌സ് ഡിറ്റക്ഷൻ തുടങ്ങി ഫീച്ചറുകളുമുണ്ട്.

MORE IN MOBILES