sections
MORE

ആപ്പിൾ ഐഫോണിനെ പിന്നിലാക്കി വാവെ രണ്ടാമത്

iphone-x-vs-huawei-p20-pro
SHARE

ലോകത്ത് ഏറ്റവുമധികം സ്മാർട്ഫോണുകൾ വിൽക്കുന്ന കമ്പനികളുടെ പട്ടികയിൽ ആപ്പിളിനെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളി വാവെ രണ്ടാം സ്ഥാനത്തെത്തി. 2018 രണ്ടാം പാദത്തിലെ വിൽപന കണക്കാക്കി യുകെ ഏജൻസിയായ ഗാർട്നർ ആണ് ഹ്വാവേയുടെ വളർച്ച സ്ഥിരീകരിച്ചത്. 

കഴിഞ്ഞ പാദത്തിൽ ലോകത്താകെ സ്മാർട്ഫോൺ വിൽപനയിൽ രണ്ടു ശതമാനം വളർച്ച രേഖപ്പെടുത്തി. ഹ്വാവേ 4.9 കോടി ഫോണുകൾ വിറ്റഴിച്ചപ്പോൾ ആപ്പിൾ വിറ്റത് 4.4 കോടി ഫോണുകൾ. കഴി‍ഞ്ഞ പാദത്തിൽ ലോകത്താകെ വിറ്റഴിഞ്ഞത് 37.4 കോടി സ്മാർട്ഫോണുകൾ. 

7.2 കോടി ഫോണുകൾ വിറ്റ സാംസങ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. എന്നാൽ, കഴിഞ്ഞ വർഷത്തേതിനെക്കാൾ സാംസങ്ങിന്റെ വിൽപനയിൽ കുറവുണ്ടായിട്ടുണ്ടെന്നും ഗാർട്നർ ചൂണ്ടിക്കാണിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA