sections
MORE

രഹസ്യമൊളിപ്പിച്ച് ഷവോമി മിക്സ്3; 4G യെക്കാള്‍ പത്തിരട്ടി വേഗം

5G-Mi-Mix-3
SHARE

ഒന്നിലേറെ കമ്പനികള്‍ അവരുടെ ആദ്യത്തെ 5G ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കാന്‍ ശ്രമിക്കുകയാണെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഇതിലൊരു കമ്പനി ഷവോമിയാണ്. അവരുടെ പണിപ്പുരിയിലിരിക്കുന്ന ഹാന്‍ഡ്‌സെറ്റായ എംഐ മിക്സ് 3 ഇത്തരത്തിലൊരു ഫോണാണ്. ഇതിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചിരിക്കുന്നുണ്ട്. കമ്പനിയുടെ ഡിറക്ടര്‍ ഓഫ് പ്രൊഡക്ട് മാനേജ്‌മെന്റ് ഡൊണോവന്‍ സുങ് (Donovan Sung) തന്നെയാണ് ചിത്രം പുറത്തു വിട്ടിരിക്കുന്നത്. ഷവോമി ഈ ഫോണ്‍ വേഗം പുറത്തിറക്കാനാണ് ശ്രമിക്കുന്നത്. അധികം താമസിയാതെ ലോകമെങ്ങും എത്തുന്ന 5G നെറ്റ്‌വര്‍ക്കുകളുടെ സിഗ്നല്‍ സ്വീകരിക്കന്‍ സജ്ജമായിരിക്കും അവരുടെ ഫോണെന്നാണ് ഷവോമി പറയുന്നത്. ഫോണ്‍ ഇപ്പോള്‍ നെറ്റ്‌വര്‍ക്ക് ടെസ്റ്റുകള്‍ക്ക് വിധേയമാകുകയാണ്.

പുറത്തുവിട്ട ഫോട്ടോയില്‍ നിന്നു മനസിലാകുന്നത് നേര്‍ത്ത ബെസല്‍ അതിരിടുന്ന ഡിസ്‌പ്ലെയാണ് ഫോണിന് ഷവോമി നല്‍കുന്നതെന്നാണ്. ഇതിന് വിവോ നെക്‌സ് (Nex), ഒപ്പോ ഫൈന്‍ഡ് X തുടങ്ങിയ ഫോണുകളോട് സാമ്യമുള്ളതു പോലെ തോന്നിപ്പിക്കുന്നു. ഫോണിന്റെ മുകളില്‍ ഇടതു ഭാഗത്തായി  'NR5G' (New Radio 5G) എന്ന് എഴുതിയിരിക്കുന്നതും കാണാം. സൂക്ഷിച്ചു നോക്കിയാല്‍ സ്റ്റാറ്റസ് ബാറിലും 5G എന്നു രേഖപ്പെടുത്തിയിരിക്കുന്നതു കാണാം. സുങ് പറയുന്നത് അവരുടെ ഫോണുകളില്‍ 5G വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞുവെന്നാണ്. 5G സേവനം ഔദ്യോഗികമായി അടുത്തവര്‍ഷം തുടങ്ങാന്‍ വെമ്പലോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടച്ചേര്‍ക്കുന്നു.

xiaomi-mi-mix-3

5G യുടെ ഡൗണ്‍ലോഡ് സ്പീഡ് 4Gയെക്കാള്‍ പത്തു മടങ്ങു കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഷവോമിക്ക് ഇനി പല ബാന്‍ഡ്‌വിഡ്തില്‍ അവരുടെ ഫോണ്‍ ടെസ്റ്റു ചെയ്യേണ്ടിയിരിക്കുന്നു. വിവിധ രാജ്യങ്ങളില്‍ സുഗമമായി പ്രവര്‍ത്തിക്കാനാണിത്. ഷവോമിക്കു പുറമെ, ഒപ്പോ, വിവോ തുടങ്ങിയ കമ്പനികളും ഉടന്‍ 5G മോഡലുകള്‍ പുറത്തിറക്കുമെന്നാണ് കരുതുന്നത്.

എന്നാല്‍, ലോകത്തെ ആദ്യത്തെ 5G ശേഷിയുള്ള ഫോണ്‍ എന്ന ഖ്യാതി മോട്ടോ Z3 കൈക്കലാക്കി കഴിഞ്ഞു. ഈ ഫോണിന് ഒരു 5G മോട്ടോ മോഡുണ്ട്. 

xiaomi-5g-phone

മുന്‍ക്യാമറ ലെന്‍സ് കാണാത്തതിനാല്‍ ഇതിന് ഒരു പക്ഷേ മെക്കാനിക്കല്‍ ക്യാമറ മൊഡ്യൂളായിരിക്കാം നല്‍കുന്നതെന്നും സംശയിക്കുന്നു. ഷവോമി എംഐ മിക്‌സ് 3യ്ക്കു ശക്തി പകരുന്നത് സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസറായിരിക്കുമെന്നും കരുതുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA