sections
MORE

ഷവോമിയുടെ പുതിയ താരം ഇന്ത്യയിൽ തരംഗമാകും; കാരണം വിലക്കുറവ്

redmi_6
SHARE

ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഷവോമി റെഡ്മി നിരയിലെ പുതിയ താരം റെഡ്മി 6 ഇന്നലെ കമ്പനി അനാവരണം ചെയ്തു. റെഡ്മി 6എ, റെഡ്മി 6 പ്രോ എന്നീ മോഡലുകളും ഒപ്പമുണ്ട്. റെഡ്മി 6എ ആണ് ഇവയിലെ ബജറ്റ് ഫോൺ. 2 ജിബി റാമും 16 ജിബി ഇന്റേണൽ മെമ്മറിയുമുള്ള മോഡലിന് വില 5999 രൂപ.  

2 ജിബി റാമിനോടൊപ്പം 32 ജിബി ഇന്റേണൽ മെമ്മറിയുള്ള മോഡലിന് 6999 രൂപയാണ് വില. 5.45 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, 3000 മില്ലി ആംപിയർ ബാറ്ററി, എഐ ഫെയ്സ് അൺലോക്ക്, ഡ്യുവൽ 4ജി (VoLTE) സ്റ്റാൻഡ്ബൈ, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, 13 മെഗാപിക്സൽ റിയർ ക്യാമറ, 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, ആൻഡ്രോയ്ഡ് ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയാണ് സവിശേഷതകൾ.

റെഡ്മി 6ന് രണ്ടു മോഡലുകളാണുള്ളത്. 3 ജിബി റാം/32 ജിബി സ്റ്റോറേജ് മോഡലിന് 7999 രൂപയും 3 ജിബി റാം/64 ജിബി സ്റ്റോറേജ് മോഡലിന് 9499 രൂപയുമാണു വില. റെഡ്മി 6എയിൽ നിന്നു വ്യത്യസ്തമായി 12+5 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ, എഐ പോർട്രെയ്റ്റ് മോഡ് തുടങ്ങിയവയും ചിപ് ലെവൽ മികവുകളും ഇതിനുണ്ട്.

റെഡ്മി 6 പ്രോയ്ക്കും രണ്ടു പതിപ്പുകൾ. 3ജിബി റാം/32 ജിബി സ്റ്റോറേജ് (വില: 10999 രൂപ), 4 ജിബി റാം/64 ജിബി സ്റ്റോറേജ് (വില: 12999 രൂപ). 5.84 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലേ, അലുമിനിയം ബോഡി, 12 മെഗാപക്സൽ (സോണി) + 5 മെഗാപിക്സൽ (സാംസങ്) സെൻസറുകളോടു കൂടിയ ഡ്യുവൽ റിയർ ക്യാമറ, 4000 മില്ലി ആംപിയർ ബാറ്ററി എന്നിവയാണ് റെഡ്മി 6ൽ നിന്നു വേറിട്ടു നിൽക്കുന്ന പ്രധാന സവിശേഷതകൾ. www.mi.com/in/

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA