sections
MORE

ഐഫോണിനെ നേരിടാൻ ഗ്യാലക്‌സി X; ഇതു ലോക വിപ്ലവമാകും!

Samsung-foldable-Galaxy-F-concept
SHARE

ആപ്പിളിന്റെ ഐഫോണ്‍ Xനെക്കുറിച്ചുള്ള കോലാഹലം ശരിക്കും കെട്ടടങ്ങിയിട്ടില്ല. ആപ്പിളിന്റെ പ്രധാന എതിരാളിയായ സാംസങ് അവരുടെ ഗ്യാലക്‌സി X ഫോണുമായി എത്തുന്നത്. ആപ്പിളിനെ അനുകരിച്ച് ഫോണ്‍ നിര്‍മാണം തുടങ്ങി എന്ന പഴി സാംസങ്ങിനെ ഒരിക്കലും വിട്ടൊഴിഞ്ഞേക്കില്ല. പക്ഷേ, സ്മാര്‍ട് ഫോണ്‍ ഡിസൈനിങ്ങില്‍ തങ്ങളുടെതായ ഒരു പാത വെട്ടിത്തുറക്കാന്‍ ഒരുങ്ങുകയാണ് സാംസങ്. ഇത് വിജയകരമാണെങ്കില്‍ ആപ്പിള്‍ പോലും സാംസങ്ങിനെ അനുകരിക്കേണ്ടതായി വരികയും ചെയ്യാമെന്നതാണ് ഈ ഫോണിന്റെ പ്രാധാന്യം. സാംസങ് ഗ്യാലക്‌സി X, ഗൗരവത്തിലെടുക്കേണ്ട ആദ്യ ഫോള്‍ഡബിൾ ഫോണാണ്. മടക്കാവുന്ന ഡിസ്‌പ്ലെ തുറക്കുമ്പോള്‍ ഒരു ടാബ്‌ലറ്റു പോലെ വിശാലമായ സ്ക്രീന്‍ തെളിയും! ഫോണിന്റെ ഡിസ്‌പ്ലെ നിര്‍മിക്കുന്നത് സാംസങ് തന്നെയാണ്.

ഈ വര്‍ഷം നവംബറില്‍ നടക്കുന്ന സാംസങ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ഇത് അവതരിപ്പിച്ചേക്കാമെന്നാണ് പുതിയ അഭ്യൂഹങ്ങള്‍ പറയുന്നത്. ഒരു സ്വകാര്യ ഒത്തു ചേരലില്‍ സാംസങ് കുറെയാളുകളെ ഈ ഫോൺ കാണിച്ചതായും വാര്‍ത്തകളുണ്ട്.

പേര്

ഗ്യാലക്‌സി X എന്ന പേരാണ് കൂടുതല്‍ പേരും പറയുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ സാംസങ് ഒരു തീരുമാനത്തത്തില്‍ എത്തിയിട്ടില്ലെന്നും മറ്റു പേരുകളും ആകാമെന്നും ചിലര്‍ പറയുന്നു. മറ്റൊരു സാധ്യത കൊടുക്കുന്നത് ഗ്യാലക്‌സി F എന്ന പേരിനാണ്. ഫോള്‍ഡബിൾ, അല്ലെങ്കില്‍ ഫ്‌ളെക്‌സിബിൾ എന്ന വാക്കുകളെ സൂചിപ്പിക്കാന്‍ F കൂടുതല്‍ അനുയോജ്യമാണെന്നാണ് ഇതിനു സാധ്യത കല്‍പ്പിക്കുന്നവര്‍ പറയുന്നത്. ഫോണിന്റെ കോഡ് നെയിം 'വിന്നര്‍' എന്നാണ്. ഇതിന്റെ മോഡല്‍ നമ്പര്‍ SM-G888N0 എന്നാണ്.

ഡിസൈന്‍

ഡിസൈനെപ്പറ്റി അഭ്യൂഹങ്ങള്‍ മാത്രമെയുള്ളു. ഇത് സാംസങ് ഒരു രഹസ്യമായി സൂക്ഷിക്കുന്നതില്‍ വിജിയിച്ചിരിക്കുന്നു! ഒന്നിലേറെ ഡിസൈനുകളില്‍ ഈ ഫോണ്‍ കമ്പനി നിര്‍മിച്ചിട്ടുണ്ടാകാം. എന്നാല്‍ ഏതാണ് കമ്പനി ഏറ്റവും സ്വീകാര്യമായി കണ്ടിരിക്കുക എന്നും അറിയില്ല. അഭ്യൂഹങ്ങള്‍ പറയുന്നത് പ്രധാന ഡ്‌സ്‌പ്ലെ തുറക്കുമ്പോള്‍ വിരിയുന്നതാണെങ്കിലും, ഫോണ്‍ മടക്കുമ്പോള്‍ ഒരു ഭാഗം ക്യാമറയുടെ വ്യൂഫൈന്‍ഡറായി തീരുമെന്നാണ്. ഈ ഡിസ്‌പ്ലെയ്ക്ക് മറ്റു ഉപയോഗവും കണ്ടേക്കാം. അതല്ലെങ്കില്‍, പ്രധാന സ്‌ക്രീന്‍ തന്നെ മടക്കി വ്യൂഫൈന്‍ഡറാക്കാന്‍ സാധിച്ചേക്കും. 7-ഇഞ്ചിലേറെ വലിപ്പമുള്ളതായിരിക്കും സ്‌ക്രീന്‍ എന്നാണ് പൊതുവെയുള്ള വിശ്വാസം. (ഏറ്റവും പുതിയ കേട്ടുകേള്‍വി പറയുന്നത് 7.3-ഇഞ്ച് ഡിസ്‌പ്ലെ ആയിരിക്കുമെന്നാണ്.) മടക്കുമ്പോള്‍ അതിന്റെ നേര്‍ പകുതി വലിപ്പമേ കാണൂ. രണ്ടാമതൊരു ഡ്‌സ്‌പ്ലെ ഉണ്ടാകുമെന്നു തന്നെയാണ് കൂടുതല്‍ അഭ്യൂഹങ്ങളും പറയുന്നത്. ഓലെഡ് പാനലായിരിക്കും ഈ പ്രീമിയം ഫോണിന് ഉപയോഗിക്കുക. മൂന്ന് 3.5-ഇഞ്ച് വലിപ്പമുള്ള ഓലെഡ് സ്‌ക്രീനുകള്‍ പിടിപ്പിച്ചതാണെന്നാണ് ഇതെന്നും കേള്‍ക്കുന്നു.

ഇതെല്ലാം ശരിയാണെങ്കില്‍ വളരെ ഒതുക്കമുളളതും എന്നാല്‍ ഏറ്റവുമധികം സ്‌ക്രീന്‍ വിസ്തൃതിയുള്ളതുമായ ഒരു ഫോണായിരിക്കും അവതരിക്കുക. അതൊരു ഡിസൈന്‍ വിപ്ലവമായിരിക്കാം. ഈ ഫോണിന്റെ ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് അതിന്റെ വിജാഗിരി അല്ലെങ്കില്‍ ഹിഞ്ച് ആയിരിക്കും. ഇത് എളുപ്പത്തില്‍ അടര്‍ന്നു പോകുകയോ, ലൂസാകുകയോ മറ്റോ ചെയ്താല്‍ സാംസങ്ങിന്റെ മാനം പോകും. എന്നാല്‍, അതു സംഭവിക്കാനുള്ള സാധ്യത കുറവാണെന്നാണ് പൊതുവെ വിശ്വിക്കുന്നത്. കാരണം ഹാര്‍ഡ്‌വെയര്‍ നിര്‍മിക്കാന്‍ ആപ്പിള്‍ പോലും ആശ്രിയിക്കുന്ന കമ്പനിയാണല്ലോ സാംസങ്. അവരുടെ സ്വന്തം ഫോണിന് ഏറ്റവും മികച്ചതു തന്നെ നല്‍കുമെന്ന് ഊഹിക്കാമല്ലോ. കൂടാതെ, ഗ്യാലക്‌സി നോട്ട് 7ന്റെ പരാജയത്തിനു ശേഷം ഇനിയൊരു വമ്പന്‍ പരാജയം ഏറ്റുവാങ്ങാനുള്ള ത്രാണി സാംസങ്ങിനുണ്ടാവില്ല എന്നറിയാത്ത കമ്പനിയുമായിരിക്കില്ല അവര്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA