sections
MORE

ഐഫോണിനേക്കാൾ വില; വണ്‍പ്ലസ് 6 കാര്‍ബണിന് 2.27 ലക്ഷം! ഇതെന്തു ഫോണ്‍?

oneplus-
SHARE

മുന്തിയ ഫോണുകളുടെയൊക്കെ വില കുതിക്കുകയാണ്. മികച്ച ലാപ്‌ടോപ്പുകളെക്കാള്‍ വിലയുള്ള ഫോണുകളാണ് വിപണിയിലെത്തുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വിലയുള്ള ഐഫോണിനു (Xs മാക്‌സ്) നല്‍കേണ്ടത് 1,44,900 രൂപയാണെങ്കില്‍, ചൈനീസ് കമ്പനിയായ വണ്‍പ്ലസിന്റെ പുതിയ മോഡലായ വണ്‍പ്ലസ് 6 കാര്‍ബണ്‍ എഡിഷന്റെ വില ഏകദേശം 2.27 ലക്ഷം രൂപയാണ് ( 2,700 യൂറോ).

ആഢംബര ഫോണ്‍ നിര്‍മാതാവായ ഹാഡോറോ (Hadoro) ആണ് വണ്‍പ്ലസ് 8 ന്റെ പുതിയ വേരിയന്റ് ഇറക്കുന്നത്. ഇതിന്റെ സവിശേഷതകള്‍ പരിശോധിക്കാം; പിന്‍ പാനല്‍ മൊത്തത്തില്‍ കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഹാഡോറോ സ്വന്തമായി നിര്‍മിച്ച ഈ പിന്‍ പാനലില്‍ രണ്ടു തരം ഫൈബര്‍ കോമ്പൊസിറ്റ് മെറ്റീരിയല്‍ 36 പാളികളായി (layers) ആണ് ഉപയോഗിച്ചിരിക്കുകയാണ്. ഈ പാളികള്‍ നിര്‍മിക്കാന്‍, എയ്‌റോ കാര്‍ബണ്‍ കോമ്പസിറ്റ് മെറ്റീരിയലും, സഫയര്‍ ഗ്ലാസും, G10 കോമ്പസിറ്റ് മെറ്റീരിയലും, അതോടൊപ്പം എയര്‍ക്രാഫ്റ്റ് അലൂമിനിയവും ഉപയോഗിച്ചിരിക്കുന്നു.

ഫോണിലുള്ള വണ്‍പ്ലസ് ലോഗോ സഫയര്‍ തിളങ്ങുന്ന ഗ്ലാസ് ഉപയോഗിച്ച് നിര്‍മിച്ചിരിക്കുകയാണ്. ഇതില്‍ പോറലേല്‍ക്കില്ല. ഇരുളില്‍ തിളങ്ങുന്ന ലോഗോ നാമമാത്രമായി മാത്രം ബാറ്ററിയെ മാത്രമെ ഉപയോഗിക്കൂ.

ആഢംബരത്തം കാണിക്കാനായി ഡമാസ്‌കസ് സ്റ്റീല്‍ തരംഗം പോലെയുള്ള പാറ്റേണും പിന്‍പാനലിലുണ്ട്. ബട്ടണുകള്‍ അഡൊണൈസ്ഡ് അലൂമിനിയമാണ്. 256ജിബി സംഭരണശേഷിയുള്ള വണ്‍പ്ലസ് 6ന്റെ എല്ലാ ഫീച്ചറുകളും ഇതിനുണ്ട്. വണ്‍പ്ലസ് 6നാകട്ടെ വില 34,999 രൂപയുമാണ്.

ആഢംബര ഫോണ്‍ പ്രീ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് അവരുടെ പോരോ, ഇനിഷ്യലോ, ആദര്‍ശസൂക്തമോ അവര്‍ പറയുന്ന രീതിയില്‍ ആലേഖനം ചെയ്തും തരും. ഫോണ്‍ ഓര്‍ഡര്‍ ചെയ്താല്‍ ലോകത്ത് എവിടെയുള്ളവര്‍ക്കും 10 ദിവസത്തിനുള്ളില്‍ ഫ്രീയായി എത്തിച്ചു കൊടുക്കുകയും ചെയ്യും. 

ലോകത്തെ ഏതു നെറ്റ്‌വര്‍ക്കിലും പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 188 ഗ്രാം ഭാരമാണുള്ളത്. ഫോണിനെക്കുറിച്ച് വേണ്ടതെല്ലാം അറിയാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA