sections
MORE

ഫ്ലിപ്കാർട്ടിൽ ഓണർ ഫോണുകൾക്ക് 10,000 രൂപ വെട്ടിക്കുറച്ചു; വൻ ഓഫറുകൾ

Honor-9-Lite
SHARE

രാജ്യത്തെ മുൻനിര ഓൺലൈൻ റീട്ടെയിലർ കമ്പനിയായ ഫ്ലിപ്കാർട്ട് 'ബിഗ് ബില്യൻ ഡേയ്സ്' 2018 ൽ സ്മാർട് ഫോണുകൾക്ക് വൻ ഓഫറുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 10 മുതൽ 14 വരെ നടക്കുന്ന വിൽപ്പനയിൽ ഓണർ ഫോണുകൾക്ക് 10,000 രൂപ വരെ വെട്ടിക്കുറച്ചിട്ടുണ്ട്. ഇതോടൊപ്പം മറ്റു ഇളവുകളും ലഭിക്കും.

നോ കോസ്റ്റ് ഇഎംഐകൾ, ഫ്ലിപ്കാർട്ട് പേ ലേറ്റർ, കാർഡ്‌ലെസ് ക്രെഡിറ്റ് തുടങ്ങിയ ഓഫറുകളും ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമായി പ്രത്യേകം ഇളവുകൾ നൽകുന്നു. ഫോൺ പേ ഉപയോഗിച്ചുള്ള വാങ്ങലുകൾക്ക് 10 ശതമാനം ക്യാഷ്ബാക്ക് ഓഫർ ലഭിക്കും.

മൊബൈൽ ഫോണുകൾ, ടെലിവിഷൻ, വീട്ടുപകരണങ്ങൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ, ആഡംബര ഉൽപ്പന്നങ്ങൾ, പുസ്തകങ്ങൾ, ഫർണിച്ചർ, ആക്സസറീസ്, പലചരക്ക് ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് 90 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും.

ചൈനീസ് കമ്പനിയായ ഓണറിന്റെ ആറു സ്മാർട് ഫോണുകൾക്ക് നേരത്തെ തന്നെ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓണർ 10, ഓണർ 9i, ഓണർ 9N, ഓണർ 7എ, ഓണർ 7S, ഓണർ 9 ലൈറ്റ്, ഓണർ 8 പ്രോ എന്നിവ ഉൾപ്പെടെയുള്ള മോഡലുകളിലാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

ഓണർ 10

ഓണർ 10 ഹാൻഡ്സെറ്റിന് 8,000 രൂപയുടെ ഡിസ്കൗണ്ടാണ് ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. 32,999 രൂപ വിലയുള്ള ഓണർ 10 ഹാൻഡ്സെറ്റ് 24,999 രൂപയ്ക്ക് വാങ്ങാം. ഇതോടൊപ്പം ഫ്ലിപ്കാർട്ടിൽ നിന്ന് 50 ശതമാനം ഗ്യാരന്റീഡ് ബൈബാക്ക് ഓഫറുമുണ്ട്.

ഓണർ 9i

ഓണർ 9iയ്ക്ക് 2,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ട് ലഭ്യമാണ്. 14,999 രൂപയുടെ ഫോൺ 12,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ വിൽക്കുക.

ഓണർ 9N

സെമി ബജറ്റ് സ്മാർട് ഫോൺ ഓണർ 9N ന് 4,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ടാണ് ലഭിക്കുക. 3 ജിബി റാം– 32 ജിബി സ്റ്റോറേജ്, 4 ജിബി റാം– 64 ജിബി സ്റ്റോറേജ് വേരിയന്റുകൾ വിൽപ്പനയ്ക്കെത്തും. യഥാക്രമം 13,999 രൂപയും 11,999 രൂപയും വിലയുള്ള ഫോണുകള്‍ 9,999 രൂപയ്ക്കും 11,999 രൂപയ്ക്കും വാങ്ങാം.

ഓണർ 7A

ബജറ്റ് ഡ്യൂവൽ ക്യാമറ സ്മാർട് ഫോണായ ഓണർ 7A ന് നൽകുന്നത് 3,000 രൂപ ഇളവാണ്. 10,999 രൂപ വിലയുള്ള ഫോൺ 7,999 രൂപയ്ക്ക് വാങ്ങാം.

ഓണർ 7S

വിലകുറഞ്ഞ, ഫെയ്സ്അൺലോക്ക് ഫീച്ചറുള്ള ഓണർ 7S 2500 രൂപ ഇളവില്‍ 6499 രൂപയ്ക്ക് വാങ്ങാം.

ഓണർ 9 ലൈറ്റ്

ക്വാഡ്-ക്യാമറ കോൺഫിഗറേഷനുള്ള (റിയർ ക്യാമറ രണ്ട്, സെൽഫി ക്യാമറ രണ്ട്) ഓണർ 9 ലൈറ്റ് ന് നൽകുന്നത് 5000 രൂപയുടെ ഇളവാണ്. അവതരിപ്പിക്കുമ്പോൾ 16,999 രൂപ വിലയുണ്ടായിരുന്ന ഓണർ 9 ലൈറ്റ് 11,999 രൂപയ്ക്ക് വാങ്ങാം. പഴയ ഫോൺ നൽകി വാങ്ങുന്നവർക്ക് 3,000 രൂപയുടെ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ലഭിക്കും.

ഓണർ 8 പ്രോ

അൽപം പഴയ മോഡലാണെങ്കിലും, ഓണർ 8 പ്രോ ഓണർ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും മികച്ച സ്മാർട് ഫോണുകളിൽ ഒന്നാണ്. 29,999 രൂപ വിലയുള്ള ഓണർ 8 പ്രോ 19,999 രൂപയ്ക്കാണ് വിൽക്കുക. 10,000 രൂപയാണ് വെട്ടിക്കുറച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA