sections
MORE

വിപണിയിൽ ഇറങ്ങും മുൻപെ ഗൂഗിൾ പിക്സൽ 3 XL വിൽപന തുടങ്ങി

google-pixel-3-xl
SHARE

ഗൂഗിൾ പിക്സൽ ഉൽപന്നങ്ങളുടെ പുതിയ നിര ഒക്ടോബർ ഒൻപതിന് യുഎസിൽ അവതരിപ്പിക്കും. പിക്സൽ 3, പിക്സൽ 3 എക്സ്എൽ സ്മാർട്ഫോണുകൾ, ക്രോംകാസ്റ്റിന്റെ പുതിയ പതിപ്പ് എന്നിവയാണ് ഉറപ്പുള്ള അവതരണങ്ങൾ. എന്നാൽ വിപണിയിൽ ഇറങ്ങും മുൻപെ ഗൂഗിൾ പിക്സൽ 3 XL വിൽപന തുടങ്ങി.

ഹോങ്കോങിലെ സ്റ്റോറിലാണ് ഗൂഗിൾ പിക്സൽ 3 XL അബദ്ധത്തിൽ വിൽപന തുടങ്ങിയത്. പുറത്തിറങ്ങാത്ത ഹാൻഡ്സെറ്റ് കൈയ്യിൽ കിട്ടയവരൊക്കെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽമീഡിയകളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഗൂഗിൾ പിക്സൽ 3 XL നൊപ്പം പിക്സൽ 3 ഹാൻഡ്സെറ്റ് കിട്ടിയവരുമുണ്ട്.

നോച്ച് ഡിസ്പ്ലെ, കളർ ഓപ്ഷനുകൾ, വയർലെസ് ചാർജിങ് സംവിധാനം, ക്യാമറകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങളെല്ലാം അവതരിപ്പിക്കും മുന്‍പെ ചോർന്നു. പുറത്തിറങ്ങിയ ഗൂഗിൾ പിക്സൽ 3 XL ൽ 19:9 അനുപാതത്തിലുള്ള 6.3 ഇഞ്ച് നോച്ച് ഡിസ്പ്ലെ, ഇരട്ട സെൽഫി ക്യാമറ, ഇയർപീസ്, സെൻസറുകൾ എന്നിവയാണ് നോച്ച് ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്.

12.2 മെഗാപിക്സലിന്റെ റിയർ ക്യാമറ, 8 മെഗാപിക്സലിന്റെ രണ്ടു സെൽഫി ക്യാമറകൾ, നിർമിത ബുദ്ധിയുള്ള ഫൊട്ടോഗ്രഫി സംവിധാനം, ആൻഡ്രോയ്ഡ് 9, ഒക്ടാ കോർ സ്നാപ്ഡ്രാഗന്‍ 845 ചിപ്സെറ്റ്, 4ജിബി റാം, 128 ജിബി സ്റ്റോറേജ്, 3732 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന ഫീച്ചറുകളാണ്.

പിക്സൽ വാച്ച് ഈ വർഷം അവതരിപ്പിക്കുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും ഒൻപതിനു നടക്കുന്ന ചടങ്ങിൽ പിക്സൽ വാച്ച് എത്തില്ലെന്നത് ഉറപ്പായി. അതേ സമയം, ക്രോം ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന പുതിയ ടാബ്‌ലെറ്റ് കംപ്യൂട്ടർ ഗൂഗിൾ അവതരിപ്പിക്കുമെന്നു സൂചനയുണ്ട്. പിക്സൽ സ്ലേറ്റ് എന്ന പേരിൽ ഈ ടാബ്‌ലെറ്റ് എത്തുമെന്നാണ് കരുതുന്നത്. മറ്റൊരു പുതുമ ഗൂഗിൾ ഹോം സപീക്കറിനോടൊപ്പം ഡിസ്പ്ലേ കൂടിയുള്ള ഗൂഗിൾ ഹോം ഹബ് ആണ്.

google-pixel-3

വെർച്വൽ അസിസ്റ്റന്റിന്റെ പിന്തുണയോടൊപ്പം ഡിസ്പ്ലേകൂടിയാവുമ്പോൾ അക്ഷരാർഥത്തിൽ ഹോം മാനേജരായി മാറാൻ ഗൂഗിൾ നിർമിതബുദ്ധിക്കു സാധിക്കും. കഴിഞ്ഞ വർഷം ഗൂഗിൾ അവതരിപ്പിച്ച വയർലെസ് ഇയർപോഡ് ആയ പിക്സൽബഡ്സിന്റെ പുതിയ പതിപ്പും ഒൻപതിന് അവതരിപ്പിക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA