sections
MORE

14,400 രൂപയ്ക്ക് ഐഫോൺ, മറ്റു ഐഫോണുകൾക്കും വൻ വിലക്കുറവ്, ഓഫർ

iphone-x
SHARE

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനികളെല്ലാം ഉൽസവ സീസണിൽ സ്മാര്‍ട് ഫോണുകൾക്ക് മികച്ച ഓഫറുകളാണ് നൽകുന്നത്. യുവാക്കളുടെ ഇഷ്ട ബ്രാൻഡായ ഐഫോണ്‍ വാങ്ങാന്‍ പദ്ധതിയുണ്ടെങ്കില്‍ തീര്‍ച്ചയായും ഇപ്പോഴാണ്‌ ഏറ്റവും നല്ല സമയം. ദീപാവലിക്ക് മുന്നോടിയായി ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്, പേടിഎം തുടങ്ങി ഇ–കൊമേഴ്സ് കമ്പനികള്‍ ഐഫോണുകള്‍ക്ക് വലിയ ഇളവുകളാണ് നൽകുന്നത്. ഐഫോണ്‍ XS, ഐഫോണ്‍ XS പ്ലസ് എന്നിവ കൂടാതെ പഴയ മോഡലുകളായ ഐഫോണ്‍ 8 ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ X എന്നിവയും വന്‍ വിലക്കുറവില്‍ ഇപ്പോള്‍ സ്വന്തമാക്കാം. അതേസമയം, ഐഫോണ്‍ എസ്ഇ മോഡല്‍ ഇപ്പോള്‍ 14,400 രൂപയ്ക്കും സ്വന്തമാക്കാനും അവസരമുണ്ട്.

40 ശതമാനം ഓഫറിൽ ഫോൺ വാങ്ങൂ

14,400 രൂപയ്ക്ക് ഐഫോണ്‍ എസ്ഇ 

ഫ്ലിപ്പ്കാര്‍ട് ബിഗ്‌ ബില്യൻ ഡേയ്സ് വിൽപ്പനയില്‍ 26,000 രൂപയുടെ ഐഫോണ്‍ എസ്ഇ 14,400 രൂപയ്ക്കാണ് വില്‍ക്കുന്നത്. 10,001 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ടാണ് ഫ്ലിപ്പ്കാര്‍ട് വാഗ്ദാനം ചെയ്യുന്നത്. ഇതിനു പുറമേ എച്ച്ഡിഎഫ്സി ക്രെഡിറ്റ്‌/ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുകയാണെങ്കില്‍ ഉടനടി 10 ശതമാനം ഇളവ് കൂടി ലഭിക്കും. ഈ ഓഫറുകള്‍ എല്ലാം കൂടി ചേര്‍ത്ത് കഴിയുമ്പോഴാണ് ഐഫോണ്‍ എസ്ഇയുടെ വില 14,400 രൂപയായി താഴുന്നത്. ഇപ്പോഴത്തെ സ്മാര്‍ട് ഫോണ്‍ വിപണി കണക്കിലെടുത്താല്‍ 20,000 രൂപയില്‍ താഴെ വരുന്ന നിരവധി ആന്‍ഡ്രോയ്ഡ് സ്മാര്‍ട് ഫോണുകള്‍ ലഭ്യമാണ്. പക്ഷേ, നിങ്ങള്‍ക്ക് ഒരു ഐഫോണ്‍ വേണമെങ്കില്‍, അതും വില വളരെ കുറഞ്ഞത്, എങ്കില്‍ ഐഫോണ്‍ എസ്ഇ 14,400 രൂപയ്ക്ക് വാങ്ങാവുന്നതാണ്.

45,330 രൂപയ്ക്ക് ഐഫോണ്‍ 8 

45,330 രൂപയ്ക്ക് ഐഫോണ്‍ 8 ഓഫര്‍ പേടിഎം മാളാണ് വാഗ്ദാനം ചെയ്യുന്നത്. ഐഫോണ്‍ 8ന് 3,500 രൂപ ക്യാഷ് ബാക്ക് ആണ് പേടിഎം ഓഫര്‍ ചെയ്യുന്നത്. അതായത് 59,900 രൂപയുടെ ഫോണ്‍ 45,330 രൂപയ്ക്ക് ലഭിക്കും. ഐസിഐസിഐ ബാങ്ക് കാര്‍ഡ്‌ ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് അധിക ഡിസ്കൌണ്ടും ലഭിക്കും. പ്രത്യേകം ശ്രദ്ധിക്കേണ്ടത്, ക്യാഷ് ബാക്ക് നിങ്ങളുടെ പേടിഎം വാലറ്റിലേക്കാകും ക്രെഡിറ്റ്‌ ചെയ്യപ്പെടുക. പേടിഎമ്മില്‍ നിന്നും മറ്റു ഉൽപ്പന്നങ്ങള്‍ വാങ്ങാന്‍ പണം ഉപയോഗിക്കാം. നിങ്ങള്‍ക്ക് പേടിഎം വാലറ്റ് ക്യാഷ് ബാക്ക് വേണ്ടെങ്കില്‍, ആമസോണും ഫ്ലിപ്കാര്‍ട്ടും ഐഫോണ്‍ 8ന് ഇളവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 

64,999 രൂപയ്ക്ക് ഐഫോണ്‍ X 

ഐഫോണിന്റെ പത്താം വാർഷിക ഫോണ്‍ അഥവാ ഐഫോണ്‍ Xന് ഇപ്പോള്‍ ലഭിക്കുന്ന ഏറ്റവും മികച്ച ഓഫറാണിത്. 91,900 രൂപ വിലവരുന്ന ഐഫോണ്‍ X ഫ്ലിപ്കാര്‍ട് ഇപ്പോള്‍ 64,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. 21,901 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ടാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന് പുറമേ എച്ച്ഡിഎഫ്സി ക്രെഡിറ്റ്‌/ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുകയാണെങ്കില്‍ ഉടനടി 10 ശതമാനം അധിക ഇളവ് ലഭിക്കും. കൂടാതെ എച്ച്ഡിഎഫ്സി കാര്‍ഡ്‌ ഉപയോഗിച്ച് ഇഎംഐ വ്യവസ്ഥയില്‍ വാങ്ങുകയാണെങ്കില്‍ 2,500 രൂപ അധിക ഇളവ് കൂടി ലഭിക്കും. ഈ ഓഫറുകള്‍ എല്ലാം കൂടി ചേര്‍ത്ത് ഐഫോണ്‍ X അതിന്റെ എക്കാലത്തെയും ഏറ്റവും കുറഞ്ഞ വിലയായ 64,999 രൂപയ്ക്ക് സ്വന്തമാക്കാം.

58,221 രൂപയ്ക്ക് ഐഫോണ്‍ 8 പ്ലസ് 

പേടിഎം മാളിലാണ്‌ ഈ ഓഫര്‍ ലഭ്യമാകുന്നത്. പേടിഎം 13,500 രൂപ ക്യാഷ് ബാക്ക് ആണ് ഐഫോണ്‍ 8 പ്ലസിന് വാഗ്ദാനം ചെയ്യുന്നത്. ആമസോണും ഫ്ലിപ്കാര്‍ട്ടും ഐഫോണ്‍ 8 പ്ലസിന് ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഏറ്റവും മികച്ച ഓഫര്‍ പേടിഎമ്മിന്റെത് തന്നെയാണ്. 13,500 രൂപ ക്യാഷ് ബാക്ക് 24 മണിക്കൂറിനകം നിങ്ങളുടെ പേടിഎം വോലറ്റിലെത്തും.

ഐഫോണ്‍ Xനും X മാക്സിനും 12,000 രൂപ ക്യാഷ് ബാക്ക്

പുതിയ ഐഫോണുകള്‍ക്കും പേടിഎം മാള്‍ ക്യാഷ് ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ ഐഫോണുകള്‍ക്ക് 12,000 രൂപ ഫ്ലാറ്റ് ക്യാഷ് ബാക്ക് ആണ് പേടിഎം വാഗ്ദാനം ചെയ്യുനത്. ക്യാഷ് ബാക്ക് നിങ്ങളുടെ പേടിഎം വാലറ്റിലേക്കാകും ക്രെഡിറ്റ്‌ ആകുക. ക്യാഷ് ബാക്കിന് ശേഷം, ഐഫോണ്‍ Xഎസും X മാക്സും ലഭ്യമാകുന്ന വിലകള്‍ ചുവടെ:

ഐഫോണ്‍ X എസ് 64 ജിബി 87,900 രൂപ

ഐഫോണ്‍ X എസ് 256ജിബി: 1,02,900 രൂപ

ഐഫോണ്‍ X എസ് 512ജിബി: 1,22,900 രൂപ

ഐഫോണ്‍ X എസ് മാക്സ് 64ജിബി: 97,900 രൂപ

ഐഫോണ്‍ X എസ് മാക്സ് 256ജിബി: 1,12,900 രൂപ

ഐഫോണ്‍ X എസ് മാക്സ് 512ജിബി: 1,32,900 രൂപ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA