sections
MORE

ഓണറിന്റെ അതിവേഗ ഫോൺ ഇന്ത്യയിലെത്തി; കുറഞ്ഞ വില, മികച്ച ഫീച്ചർ

honor-8x-
SHARE

രാജ്യത്തെ മുന്‍നിര സ്മാർട് ഫോൺ വിതരണ കമ്പനിയായ വാവെയ്‌യുടെ സഹബ്രാൻഡ് ഓണറിന്റെ പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയിലെത്തി. X സീരീസിലെ ഓണർ 8X ആണ് അവതരിപ്പിച്ചത്. 14,999 രൂപയാണ് അടിസ്ഥാന വില.

മൂന്നു വേരിയന്റുകളിലായാണ് ഓണർ 8X അവതരിപ്പിച്ചത്. 4GB+64GB, 6GB+64GB and 6GB+128GB എന്നീ വേരിയന്റുകളുടെ വില യഥാക്രമം 14,999 രൂപ, 16,999 രൂപ, 18,999 രൂപ എന്നിങ്ങനെയാണ്. 6.5 ഇഞ്ച് ഫുൾ വ്യൂ നോച്ച്ഡ് ഡിസ്പ്ലെ, ഒക്ടാ കോർ കിരിൻ 710 ചിപ്സെറ്റ്, ആൻഡ്രോയ്ഡ് ഒറിയോ എന്നിവ പ്രധാന ഫീച്ചറുകളാണ്.

honor-8x

ബാറ്ററി സംരക്ഷണത്തിനായി ജിപിയു ടർബോ ടെക്നോളജിയും ഫോണിലുണ്ട്. ഇതു ഉപയോഗിച്ച് 60 ശതമാനം വരെ ബാറ്ററി ലൈഫ് ഉയർത്താനാകും. രണ്ടു റിയർ ക്യാമറകൾ (20+2 മെഗാപികസൽ, f/1.8 അപേച്ചർ), 16 മെഗാപിക്സൽ സെൽഫി ക്യാമറ, 3750 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റു ഫീച്ചറുകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA