sections
MORE

5,999 രൂപയ്ക്ക് നോക്കിയ ബനാന ഫോൺ

banana-phone
SHARE

രണ്ടാം വരവിനെ തുടർന്ന് നോക്കിയ ഈ വർഷം അവതരിപ്പിച്ച ബനാന ഫോൺ ഇന്ത്യൻ വിപണിയിലും എത്തി. നേന്ത്രപ്പഴത്തോട് സാദൃശ്യമുള്ള ഡിസൈൻ ആയതിനാലാണ് ഫോണിന് ബനാന ഫോൺ എന്നു പേരിട്ടിരിക്കുന്നത്. 4ജി കണക്ടിവിറ്റിയിലുള്ള ഫോണിൽ റിലയൻസ് ജിയോ ഫോണിൽ പ്രവർത്തിക്കുന്ന കെയ് ഒഎസ് തന്നെയാണുള്ളത്. 

പഴയ നോക്കിയ ഫോണുകളിലുള്ള സ്നേക്ക് ഗെയിമിനു പുറമേ പ്രമുഖ ആപ്പുകളും ഇതിലുണ്ട്. വൈഫൈ ഹോട്ട്സ്പോട്ട് സൃഷ്ടിക്കാനും സാധിക്കും. 5999 രൂപയാണ് ഫോണിന്റെ ഇന്ത്യയിലെ വില. 512 എംബി റാം, 4 ജിബി ഇന്റേണൽ മെമ്മറി, 2 മെഗാപിക്സൽ റിയർ ക്യാമറ, 1500 മില്ലി ആംപിയർ ബാറ്ററി എന്നിവയും ഫോണിലുണ്ട്. സെൽഫി ക്യാമറയില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA