sections
MORE

കുറഞ്ഞ വിലയ്ക്ക് നാലു ക്യാമറയുള്ള സ്മാർട് ഫോണുമായി ഷവോമി

Redmi-Note-6-Pro
SHARE

മുൻനിര സ്മാർട് ഫോണ്‍ നിർമാണ കമ്പനിയായ ഷവോമിയുടെ പുതിയ ഹാൻഡ്സെറ്റ് റെഡ്മി നോട്ട് 6 പ്രോ നവംബർ ആറിന് പുറത്തിറങ്ങും. മിഡ് റെയിഞ്ച് വിഭാഗത്തിൽ ഉൾപ്പെടുത്തിയുള്ള ഹാൻഡ്സെറ്റ് റെഡ്മി നോട്ട് 5 പ്രോയുടെ പരിഷ്കരിച്ച പതിപ്പാണ്. ഏകദേശം 15,600 രൂപയ്ക്കായിരിക്കും റെഡ്മി നോട്ട് 6 പ്രോ വിൽക്കുക.

പുറത്തുവന്ന റിപ്പോർട്ടുകളിലും ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കാനാകുന്നത് റെഡ്മി നോട്ട് 6 പ്രോയിൽ നാലു ക്യാമറകൾ ഉണ്ടാകുമെന്നാണ്. മുന്നിലും പിന്നിലും രണ്ടു വീതം ക്യമാറകൾ. പിന്നിൽ 12+5 മെഗാപിക്സലിന്റെ രണ്ടു ക്യാമറകളും മുന്നിൽ 20+2 മെഗാപിക്സലിന്റെ രണ്ടു ക്യാമറകളുമാണ് ഉണ്ടാകുക.

6.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ, ഡിസ്പ്ലെയ്ക്ക് ഗൊറില്ല ഗ്ലാസ് സുരക്ഷ, ക്വാൽകം സ്നാപ്ഡ്രാഗൺ 636 എസ്ഒസി, 3ജിബി, 4ജിബി റാം വേരിയന്റുകൾ, 32 ജിബി, 64 ജിബി സ്റ്റോറേജ്, 4000 എംഎഎച്ച് ബാറ്ററി, ആൻഡ്രോയിഡ് ഒറിയോ ഒഎസ് എന്നിവ മറ്റു ഫീച്ചറുകളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA