sections
MORE

വിവോ X21 പുറത്തിറങ്ങി, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്

vivo-x21s
SHARE

ചൈനീസ് സ്മാർട് ഫോൺ നിര്‍മാതാക്കളായ വിവവോയുടെ എക്സ് സിരീസിലുള്ള പുതിയ ഹാൻഡ്സെറ്റ് പുറത്തിറങ്ങി. വിവോ X21 എന്ന പേരിലുള്ള ഫോൺ ചൈനീസ് വിപണിയിലാണ് ആദ്യം അവതരിപ്പിച്ചത്. വിവോയുടെ മിഡ് റെയ്ഞ്ച് ഫോണാണിത്. ഇൻ– ഡിസ്പ്ലെ ഫിംഗര്‍പ്രിന്റ് സെൻസറുള്ള ഏറ്റവും വില കുറഞ്ഞ ഫോണാണിത്. വിവോ X21ന്റെ തുടക്ക വില 2498 യുവാനാണ് (ഏകദേശം 26,100 രൂപ).

ബെസൽലെസ് ഡിസ്പ്ലെ, വാട്ടർഡ്രോപ്–സ്റ്റെയിൽ നോച്ച്, സ്നാപ്ഡ്രാഗന്‍ 660 എസ്ഒസി, 6ജിബി റാം എന്നിവ പ്രധാന ഫീച്ചറുകളാണ്. 128 ജിബിയാണ് സ്റ്റോറേജ്. ഇരട്ട സിം, 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലെ എന്നിവയാണ് വിവോ X21 ന്റെ പ്രധാന ഫീച്ചറുകളിൽ ചിലത്.

12+5 മെഗാപിക്സലിന്റെ രണ്ടു റിയര്‍ ക്യാമറകൾ (ഓട്ടോ ഫോക്കസ്, മോണോക്രോം ഫ്ലാഷ്), 24.8 മെഗാപിക്സലിന്റെ സെൽഫി ക്യാമറ (എആര്‍, ഫെയ്സ് റെക്കഗ്‌നിഷൻ), 3400 എംഎഎച്ച് ബാറ്ററി, സാധാരണ കണക്റ്റിവിറ്റി ഓപ്ഷനുകൾ എന്നിവയാണ് മറ്റു ഫീച്ചറുകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA