sections
MORE

അടുത്ത ഐഫോൺ 5ജിയിൽ, മോഡം ഇന്റെലിന്റെത്

iPhone-5g
SHARE

അടുത്ത ഐഫോൺ 5ജി കണക്ടിവിറ്റിയോടെയായിരിക്കും എത്തുക എന്നത് നേരത്തെ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞതാണ്. 5ജി നെറ്റ്‍വർക്ക് ലോകത്ത് സേവനം ആരംഭിച്ചു തുടങ്ങിയിട്ടേ ഉണ്ടാകൂ അപ്പോൾ. 5ജിയുടെ ആദ്യ ഉപയോക്താക്കൾക്ക്  ഐഫോണിൽ ഇന്റർനെറ്റ് ഓഫ് തിങ്സ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ അനായാസം കൈകാര്യം ചെയ്യാൻ വഴിയൊരുക്കി സ്മാർട്ഫോൺ ഇന്നൊവേഷനിൽ സമാനകളില്ലാത്ത സ്ഥാപനമായി തലയുയർത്തി നിൽക്കുക എന്നതാണ് ആപ്പിളിന്റെ ലക്ഷ്യം. 

ഈ ലക്ഷ്യത്തിനായി ആപ്പിളിന് 5ജി മോഡം നിർമിച്ചു നൽകുക പ്രമുഖ ചിപ് നിർമാതാക്കളായ ഇന്റെൽ ആണ്. ഇന്റെലിന്റെ XMM 8160 എന്ന 5ജി മോഡമാണ് അടുത്ത വർഷം പകുതിയോടെ ഫോൺ നിർതാക്കൾക്കു കൈമാറുക. ആപ്പിൾ ഐഫോൺ ഈ മോഡം ഉപയോഗിച്ച് കമ്പനിയുടെ ആദ്യ 5ജി ഫോൺ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. 

എന്നാൽ, വൺ പ്ലസ് 7 ആയിരിക്കും ആദ്യ 5ജി സ്മാർട്ഫോൺ എന്നും ഷൗമി മി മിക്സ് 3 ആയിരിക്കും എന്നും വിവിധ അവകാശവാദങ്ങളുണ്ട്. 2019 5ജി സാങ്കേതികവിദ്യയുടെയും അനുബന്ധ വിപ്ലവങ്ങളുടേതുമായിരിക്കുമെന്നതിൽ സംശയമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA