sections
MORE

ഫ്ലിപ്കാർട്ടിൽ സ്മാർട് ഫോണുകൾക്ക് വൻ ഓഫർ, നാലു ദിവസ വിറ്റഴിക്കൽ

flipkart-sale
SHARE

രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ സ്മാർട് ഫോണുകള്‍ക്ക് വൻ ഓഫർ. നവംബർ 19 മുതൽ 22 നടക്കുന്ന വിൽപ്പനയില്‍ മുന്‍നിര ബ്രാൻഡുകളുടെ ഹാൻഡ്സെറ്റുകളെല്ലാം ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഗൂഗിൾ, അസൂസ്, ഷവോമി, റിയൽമി, നോക്കിയ, ആപ്പിൾ തുടങ്ങി കമ്പനികളുടെ ഹാൻഡ്സെറ്റുകൾ ഓഫർ വിലയ്ക്ക് സ്വന്തമാക്കാം.

സ്മാർട് ഫോണുകൾക്ക് മാത്രമല്ല, 4ജി ഫീച്ചർ ഫോണുകൾക്കും ഡിസ്കൗണ്ടും ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതോടൊപ്പം 99 രൂപയ്ക്ക് കംപ്ലീറ്റ് മൊബൈൽ പ്രൊട്ടക്ഷൻ പ്ലാൻ ഓഫറും ലഭ്യമാണ്. എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവര്‍ക്ക് ഇളവുകൾ ലഭിക്കും. എക്സ്ചേഞ്ച് ഓഫറുകൾ, മാസം 499 രൂപയിൽ തുടങ്ങുന്ന നോ–കോസ്റ്റ് ഇഎംഐ തുടങ്ങി ഇളവുകളും ലഭിക്കും.

സ്മാർട് ഫോൺ ഓഫറുകൾ

ഗൂഗിൾ പിക്സൽ 2 എക്സ്എൽ മോഡലിന് 4500 രൂപ വില കുറയും. പിക്സൽ 2 എക്സ്എൽ വില അടുത്തിടെ 45,499 രൂപയായി കുറച്ചിരുന്നു. എന്നാൽ, ഇപ്പോൾ മൊബൈൽ ബൊനാൻസ സെയിലിൽ 40,999 രൂപയ്ക്കാണ് വിൽക്കുക. അസൂസ് സെൻഫോൺ മാക്സ് പ്രോ M1 ന് വൻ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നു. 3 ജിബി റാം വേരിയന്റിന് 9,999 രൂപയാണ് വില. നിലവിലെ വില 10,999 രൂപയാണ്. സെൻഫോൺ മാക്സ് പ്രോ M1 ന്റെ 4 ജിബി മോഡലിനും ഡിസ്കൗണ്ട് ലഭ്യമാണ്. 12,999 രൂപ വിലയുള്ള ഫോൺ 10,499 രൂപയ്ക്കാണ് വിൽക്കുക.

പോക്കോ F1 നും ഓഫറുകൾ ലഭിക്കും. പോക്കോ എഫ്1 ൽ 4,000 രൂപ വരെ ഇളവ് ലഭിക്കും. 2,000 രൂപ എക്സ്ചേഞ്ച് ഓഫറും നൽകും. റെഡ്മി നോട്ട് 5 പ്രോ ഫോൺ (4ജിബി റാം) 13,999 രൂപയ്ക്കാണ് വില്‍ക്കുക. റെഡ്മി 5 പ്രോ, റെഡ്മി വൈ2, എംഐ എ2 ഹാൻഡ്സെറ്റുകൾക്ക് 1000 രൂപ വരെ ഇളവുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA