sections
MORE

റെഡ്മി നോട്ട് 6 പ്രോ vs റെഡ്മി നോട്ട് 5 പ്രോ, അറിയേണ്ടത് 7 കാര്യങ്ങൾ

redmi-note-pro
SHARE

ഷവോമിയുടെ പുതിയ ഫോൺ റെഡ്മി നോട്ട് 6 പ്രോ നവംബര്‍ 22ന് ഇന്ത്യയില്‍ അവതരിപ്പിക്കുകയാണ്. നിലവിൽ വിപണിയില്‍ ജനകീയമായ റെഡ്മി നോട്ട് 5 പ്രോയേക്കാൾ മികവോടെയാണ് നോട്ട് 6 പ്രോ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. നവംബർ 23ന് ഫ്ളാഷ് സെയിലിനായി കാത്തിരിക്കുന്നതിനു മുൻപ് എന്തൊക്കെയാണ് പുതിയ മോഡലിൽ വന്നിരിക്കുന്ന മാറ്റങ്ങളെന്ന് നോക്കാം–

ക്യാമറ– സെൽഫി പ്രേമികളെ ആകർഷിക്കുന്ന ഒരു പ്രധാന മാറ്റം, വന്നിരിക്കുന്നത് ക്യാമറയിലാണ്. 5 പ്രോയിലെ ഇരട്ട ക്യാമറകൾ പിന്നിൽ മാത്രമാണെങ്കിൽ സെൽഫിക്യാമറയായി 20MP+2MPയും പിന്നിലായി 12MP+5MP ഇരട്ട ക്യാമറ സിസ്റ്റവുമാണ് റെഡ്മി നോട്ട് 6 പ്രോയിലുള്ളത്. നോട്ട് 5നേക്കാൾ മികച്ച അപേചറുള്ള 6ന്റെ ക്യാമറ കുറഞ്ഞ വെളിച്ചത്തിലും മികവാർന്ന ഫോട്ടോ ഉറപ്പുവരുത്തും. ഫെയ്‌സ് അണ്‍ലോക്ക് സൗകര്യവുമുണ്ടായിരിക്കും

ഡിസ്‌പ്ലേ–റെഡ്മി നോട്ട് 5 പ്രോയുടെ ഡിസ്‌പ്ലേയേക്കാൾ മികച്ചതും വലുപ്പക്കൂടുതലുള്ളതുമായ ഡിസ്പ്ലേയാണ് 6ന്

സ്ക്രീനിന് 6.26 എഫ്എച്ച്ഡി പ്ളസ് ഐപിഎസ് എൽസിഡിയാണ്. നോച്ച്ഡ് ഡിസ്പ്ലേയാണ്, സെറ്റിങ്സിൽ മാറ്റം വരുത്തുകയും ചെയ്യാം.

ഹാർഡ്‌വെയർ– നോട്ട് 5 പ്രോയേക്കാൾ കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്ന് വേണം പറയാൻ, അതേ 1.8 ജിഎച്ച്സെഡ് സ്‌നാപ്ഡ്രാഗണ്‍ 636 പ്രൊസസറാണ് നോട്ട് 6 ഫോണിന്റെ ഹൃദയം. 4 ജിബിറാം‌ം/ 64ജിബി, 6ജിബിറാം‌ം/ 64ജിബി സ്റ്റോറേജ് മോഡലുകളാണ് ഇവിടെ ലഭ്യമാകുക. 256 ജിബി വരെ മൈക്രോ എസ്ഡിയിൽ സ്റ്റോറേജ് വർധിപ്പിക്കാം.

സോഫ്റ്റ്‌വെയർ– ആൻഡ്രോയ്ഡ് നൗഗറ്റ് അടിസ്ഥാനമായുള്ള MIUI 9 5ന്റെ ആയ ഓപ്പറേറ്റിങ് സിസ്റ്റവുമായാണ് 5 എത്തിയതെങ്കിൽ( പിന്നീട് 8.1 ഒറിയോ അപ്ഗ്രേഡ് വന്നിരുന്നു) 8.1 ഒറിയോ അടിസ്ഥാനമായുളള MIUI10 ആണ് 6 പ്രോ എത്തുക. നാവിഗേഷനുൾപ്പടെയുള്ള ജെസ്റ്റർ നിയന്ത്രണം സാധ്യമാക്കുന്ന വേർഷനാണിത്. 

ബാറ്ററി– 4000 എംഎഎച്ച് ബാറ്ററിയിലാണ് ഇരുഫോണുകളും പ്രവർത്തിക്കുന്നത്, നോട്ട് 6 പ്രോയിൽ 3.0 ക്വാൽകോ ക്വിക്ക് ചാർജർ ഉണ്ടാകുമെന്നാണ് റിപ്പോർട്ട് (2.0 വേർഷനാണ് 5ൽ ഉള്ളത്)

ഡിസൈൻ– ഇരുഫോണുകളും ഡിസൈനിൽ കാര്യമായ വ്യത്യാസമൊന്നും വന്നിട്ടില്ല, 6 പ്രോ പി2ഐ കോട്ടിങ് സർട്ടിഫിക്കേഷനോടെയാണ് വരുന്നത്. ചെറിയ മഴചാറ്റലുകളെയും പൊടിപടലങ്ങളെയുമൊക്കെ ഒരുപക്ഷേ ചെറുത്തേക്കാം.

വില– ഔദ്യോഗികമായി 6 പ്രോയുടെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല, ഏകദേശം തുടക്ക മോഡലിന് (4GB) വില 15,000 രൂപയ്ക്കും 17000 രൂപയ്ക്കുമിടയിലായിരിക്കാമെന്നാണ് കരുതുന്നത്. റെഡ്മി നോട്ട് 5 പ്രോയുടെ അവതരിപ്പിച്ചപ്പോഴുള്ളവില 14,999 രൂപയായിരുന്നെങ്കിൽ പിന്നീട് 13,999 രൂപയായി താഴ്ത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA