sections
MORE

കോളുകൾ കൈകാര്യം ചെയ്യാൻ പിക്സൽ 3യിൽ കോൾ ട്രാൻസ്ക്രിപ്റ്റ്

google-call-screen
SHARE

ഗൂഗിൾ പിക്സൽ 3 സ്മാർട്ഫോണിലെ കോൾ സ്ക്രീൻ സംവിധാനത്തിന്റെ മികവ് അത് അവതരിപ്പിച്ചപ്പോൾ തന്നെ ലോകം കണ്ടതാണ്. കോൾ വരുമ്പോൾ തിരിച്ചറിയാനും ഗൂഗിൾ വെർച്വൽ അസിസ്റ്റന്റിനു തന്നെ സംസാരിച്ച് വിവരങ്ങൾ ശേഖരിക്കാനുമുള്ള കഴിവ് ഇതിനോടകം തന്നെ പിക്സൽ 3 ഫോണുകളെ വേറിട്ടതാക്കുന്നുണ്ട്. 

ടെലിമാർക്കറ്റിങ് കോളുകൾക്ക് ചെവി കൊടുക്കാനും ടെലി മാർക്കറ്ററെ സംസാരിച്ചു മുട്ടുകുത്തിക്കാനും കഴിയുന്ന ഗൂഗിൾ എഐ ഈ വർഷം അവസാനത്തോടെ ഈ കോളുകളുടെ ട്രാൻസ്ക്രിപ്റ്റും ഫോണിൽ തന്നെ ലഭ്യമാക്കും. ഗൂഗിൾ എഐ സ്ക്രീൻ ചെയ്യുന്ന കോളുകളുടെ ട്രാൻസ്ക്രിപ്റ്റ് നിലവിൽ സ്ക്രീനിൽ സ്ക്രോൾ ചെയ്തു പോകുമെങ്കിലും പിന്നീട് ഒരാവശ്യത്തിനായി പരിശോധിക്കാൻ സാധ്യമല്ല. 

ഇതിനു മാറ്റം വരുത്തിക്കൊണ്ട് സ്ക്രീൻഡ് കോളുകളുടെ ട്രാൻസ്ക്രിപ്റ്റ് ഡയലർ ആപ്പിൽ തന്നെ സേവ് ചെയ്യാനുള്ള സൗകര്യം ഈ വർഷം അവസാനത്തോടെ ലഭ്യമാക്കുമെന്നാണ് ഗൂഗിളിന്റെ പ്രഖ്യാപനം. കോൾ റെക്കോർഡ് ചെയ്ത ശേഷം അത് പലതവണ കേട്ട് വിവരങ്ങൾ ശേഖരിക്കുന്ന തരത്തിലുള്ള കഷ്ടപ്പാടുകൾ വേണ്ട, മുക്കും മൂളലും വരെ കിറുകൃത്യമായി രേഖപ്പെടുത്തി ട്രാൻസ്ക്രിപ്റ്റ് കോൾ കട്ടാവുമ്പോൾ തന്നെ ഒരുങ്ങിക്കഴിഞ്ഞിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA