sections
MORE

48 മെഗാപിക്സൽ ക്യാമറയുമായി ഓണർ വ്യൂ 20, ഇൻ–സ്ക്രീൻ ക്യാമറ

Honor-View-20-3
SHARE

ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഓണറിന്റെ വരാനിരിക്കുന്ന ഹാൻഡ്സെറ്റ് ഓണർ വ്യൂ 20യാണ് ഇപ്പോൾ പ്രധാന ചർച്ച. ലോകത്തെ ആദ്യ 48 മെഗാപിക്സൽ ക്യാമറ അവതരിപ്പിക്കാനാണ് ഓണറിന്റെ നീക്കം. സോണിയുടെ ഐഎംഎക്സ്586 സിഎംഒഎസ് സെൻസറാണ് ഓണർ വ്യൂ 20 ക്യാമറ സിസ്റ്റത്തിലുണ്ടാകുക. വാവെയ് കമ്പനിയുടെ ഉപ ബ്രാന്‍ഡായ ഓണർ പുതുവൽസരത്തിൽ നിരവധി ഹാൻഡ്സെറ്റുകളാണ് അവതരിപ്പിക്കാന്‍ പോകുന്നത്.

ഓണർ വ്യൂ 10 ന്റെ പരിഷ്കരിച്ച പതിപ്പാണ് ഓണര്‍ വ്യൂ 20. ഡിസംബർ അവസാനത്തിൽ തന്നെ ഓണറിന്റെ പുതിയ ഫോൺ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ഓണർ വ്യൂ 20യിൽ പകർത്തിയ ചിത്രങ്ങൾ വരെ പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഷവോമിയും 48 മെഗാപിക്സൽ ക്യാമറ അവതരിപ്പിക്കുന്നുണ്ട്. ഇതിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

Honor-View-20-1

ഓണർ വ്യൂ 20യുടെ മറ്റൊരു പ്രത്യേകത ഇൻ–ഡിസ്പ്ലെ ക്യാമറയാണ്. നേരത്തെ സാംസങ് പരീക്ഷിച്ച് പുറത്തിറക്കിയ ടെക്നോളജി തന്നെയാണ് ഓണറും അവതരിപ്പിക്കുന്നത്. സെൽഫി ക്യാമറ ഡിസ്പ്ലെയുടെ ഇടതു ഭാഗത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസ്പ്ലെയിലെ 4.5 എംഎം ഭാഗം സെൽഫി ക്യാമറയ്ക്കായി മാറ്റിവെച്ചിരിക്കുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഹിറ്റായ നോച്ച് ഉപേക്ഷിച്ച് 100 ശതമാനം സ്ക്രീനിനു വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. കിരിൻ 980 ആണ് പ്രൊസസർ. വൈഫൈ നെറ്റ്‌വർക്കുകളിൽ നിന്ന് അതിവേഗം ഡൗൺലോഡിങ് സാധ്യമാക്കുന്ന ലിങ്ക് ടർബോ ടെക്നോളജിയും ഓണർ വ്യൂ 20യിലുണ്ട്. ഡിസംബറിൽ അവതരിപ്പിക്കുന്ന ഓണർ വ്യൂ 20 ജനുവരി ആദ്യത്തിലായിരിക്കും വിപണിയിലെത്തുക.

Honor-View-20

ഇതിനു മുൻപ് നോക്കിയ 808 പ്യുവര്‍വ്യൂ ആണ് 41 മെഗാപിക്സലിന്റെ ക്യാമറ അവതരിപ്പിച്ചിട്ടുള്ളത്. വാവെയ് പി20 പ്രോ 40 മെഗാപിക്സല്‍ ക്യാമറയും അവതരിപ്പിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA