sections
MORE

ഷവോമി റെഡ്മി നോട്ട് 6പ്രോ കേരള വിപണിയിൽ

SHARE

കൊച്ചി∙ ആറു മുതൽ എട്ടു വർഷം വരെ ആയുർ ദൈർഘ്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഷവോമി റെഡ്മി നോട്ട് 6 പ്രോ കേരള വിപണിയിൽ. കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നെങ്കിലും കേരളത്തിലെ റിട്ടെയിൽ ഷോപ്പുകളിലും ഓൺലൈനിലും റെഡ്മി നോട്ട് 6 പ്രോ ലഭ്യമാകും. റെഡ്മി നോട്ട് 5 പ്രോയുടെ പ്രചാരണം വർധിച്ചതിനു പിന്നാലെയാണ് കൂടുതൽ മികച്ച ഫീച്ചറുകളുമായി 6പ്രോ ലോഞ്ച് ചെയ്തിരിക്കുന്നത്. ബ്ലാക്ക് ഫ്രൈഡേ സെയിലിൽ  റെഡ് മി നോട്ട് 6പ്രോ ഒറ്റ ദിവസം കൊണ്ട് ആറ് ലക്ഷം ഫോണുകളാണ് വിറ്റഴിച്ചതെന്ന് ഷവോമി ഇന്ത്യ ചീഫ് മാർക്കറ്റിങ് ഓഫിസർ അനുജ് ശർമ പറഞ്ഞു. എംഐ എൽഇഡി സ്മാർട് ടിവി പ്രോ സീരീസും കേരളത്തിൽ ലോഞ്ച് ചെയ്തു. 

ഓൺലൈൻ വിപണിയിലൂടെ എത്തി ഇന്ത്യൻ മനസ് കീഴടക്കിയ മികച്ച ഫോൺ നിർമാതാക്കളിൽ ഒന്നാണ് ഷവോമി. ജനപ്രീതി വർധിച്ചതോടെയാണ് ഇന്ത്യൻ വിപണിയിൽ ഷവോമി ഓഫ് ലൈൻ വ്യാപാരത്തിന് തുടക്കമിട്ടത്. ഇതോടെ അതിവേഗ വ്യാപാര വളർച്ചയാണ് ഷവോമിക്ക് ഇന്ത്യൻ വിപണിയിൽ ലഭിച്ചത്. 2018  സെപ്റ്റംബറിലെ ജിഎഫ്കെ റിപ്പോർട് പ്രകാരം 21 ശതമാനമാണ് കൊച്ചിയിൽ മാത്രം ഷവോമിയുടെ മാർക്കറ്റ് ഷെയർ. കൊച്ചിയിൽ 99 പാർട്നർ സ്റ്റോറുകളും 13 വൻകിട റീട്ടെയിൽ ഷോപ്പുമുണ്ട്. ഇന്ത്യയിൽ 4000ൽ അധികം റിട്ടെയിൽ ഷോപ്പുകളിൽ ഷവോമി ഉൽപന്നങ്ങൾ ലഭ്യമാകും. 

ആദ്യ ക്വാഡ് ക്യാമറ; 4000 എംഎച്ച് ബാറ്ററി

എഐ ശക്തിയേകുന്ന സെഗ്മെന്റിലെ ആദ്യ ക്വാഡ് ക്യാമറയാണ് റെഡ്മി നോട്ട് 6പ്രോയിലേത്. 20എംപി +2എംപി എഐ ഡ്യൂവൽ ഫ്രണ്ട് ക്യാമറ  മികച്ച സെൽഫി അനുഭവം സാദ്ധ്യമാക്കുന്നു. 19:9അനുപാതത്തിലുള്ള  6.26ഇഞ്ച് ഫുൾ എച്ച്ഡി  ഐപിഎസ്‌ ഡിസ്പ്ലേയും ഡ്യൂവൽ വോൾട്ടയോട് കൂടിയ മികച്ച കണക്റ്റിവിറ്റി ഫീച്ചറുകളും ഫോണിന്റെ പ്രത്യേകതകളാണ്. ക്വൽകോം സ്നാപ്ഡ്രാഗൺ 636 ഒക്റ്റാ കോർ പ്രോസസ്സർ ആണ് റെഡ്മി നോട്ട് 6പ്രോയ്ക്ക് കരുത്തേകുന്നത്. 4000എംഎഎച്ച് ആണ് ബാറ്ററി. ഒരു സാധാരണ ഉപയോക്താവിന് ഇത് രണ്ടു ദിവസത്തേയ്ക്ക് ധാരാളം മതിയാകും. ആകർഷകമായ ബ്ലാക്ക്,  റോസ് ഗോൾഡ്,  ബ്ലൂ, റെഡ് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും. 4ജിബി റാമും 64ജിബി ഇന്റേണൽ മെമ്മറിയോടും കൂടിയ വേരിയന്റിന്റെ വില 13,999രൂപയും 6ജിബി റാമും 64ജിബി ഇന്റേണൽ മെമ്മറിയോടും കൂടിയ ഫോണിന്റെ വില 15,999രൂപയുമാണ്. 

എംഐ എൽഇഡി ടിവി  പ്രോ സീരീസ് 

വിൽപ്പന ആരംഭിച്ച് ഒൻപത് മാസങ്ങൾക്കുള്ളിൽ പത്തുലക്ഷം ടി വികൾ വിറ്റഴിച്ച് ഐഡിസി റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഒന്നാമത്തെ ടെലിവിഷൻ ബ്രാൻഡിയായി മാറിയ എംഐ എൽഇഡി സ്മാർട്ട് ടിവി അനുബന്ധ ഉല്പന്നങ്ങളിലും കരുത്ത് തെളിയിക്കാൻ ഒരുങ്ങുകയാണ്. എംഐ എൽഇഡി ടിവി പ്രോ യുടെ വിവിധ വേരിയന്റുകൾ ആൻഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയതാണ്.  55ഇഞ്ച് എംഐ എൽഇഡി  ടിവി  4 പ്രോ 49999രൂപക്കും,  49ഇഞ്ച് എംഐ എൽഇഡി  ടിവി  4എ പ്രോ 29999രൂപക്കും,   32ഇഞ്ച്   എംഐ എൽഇഡി  ടിവി  4സി  പ്രോ 14999രൂപക്കും ലഭ്യമാകും. 

Xiaomi-Redmi-Note-6-Pro

കൂടാതെ ഷവോമിയുടെ ലൈഫ് സ്റ്റൈൽ എക്കോസിസ്റ്റം ഉൽപ്പന്നങ്ങളും വിപണിയിൽ എത്തിയിണ്ട്. എംഐ ബാൻഡ് 3സീരീസ്, എംഐ എയർ പ്യൂരിഫയർ 2എസ്, എംഐ 360ഡിഗ്രി ഹോം സെക്യൂരിറ്റി നൈറ്റ് വിഷൻ ക്യാമറ, എംഐ ലഗ്ഗേജ് എന്നിവയാണ് പുതിയ ഉൽപ്പന്നങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA