sections
MORE

ഫോണുകൾക്ക് വൻ വിലക്കുറവുമായി വാവെയ്, വെട്ടികുറച്ചത് 15,000 രൂപ!

huawei-p20-pro
SHARE

രാജ്യത്തെ മുൻനിര സ്മാർട് ഫോൺ വിതരണ ചൈനീസ് കമ്പനിയായ വാവെയ് ഹാൻഡ്സെറ്റുകളുടെ വില കുത്തനെ കുറച്ചു. ഫ്ലാഗ്ഷിപ്പ് മോഡലുകളായ പി20 പ്രോ, പി20 ലൈറ്റ്, നോവ 3, നോവ 3ഐ എന്നീ ഹാൻഡ്സെറ്റുകൾക്കാണ് ക്രിസ്മസ് പ്രമാണിച്ച് ഓഫർ നൽകുന്നത്. വാവെയ് ഹോളിഡെ സെയിലിൽ 15000 രൂപ വരെ ഇളവ് നൽകുന്നുണ്ട്.

ഡിസംബർ 21 മുതൽ ജനുവരി രണ്ടുവരെ ആമസോൺ വഴിയാണ് വിൽപ്പന. വാവെയ് ഹാൻഡ്സെറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നോകോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കും. പി20 ലൈറ്റ് ഹാൻഡ്സെറ്റിന് 8000 രൂപ വിലകുറച്ച് 14,999 രൂപയ്ക്കാണ് നൽകുന്നത്. മൂന്നു മാസത്തേക്ക് നോകോസ്റ്റ് ഇഎംഐ ലഭിക്കും. വാവെയ് പി20 ലൈറ്റിന്റെ പ്രധാന ഫീച്ചറുകളിലൊന്ന് 24 മെഗാപിക്സൽ സെൽഫി ക്യാമറയാണ്. 16 മെഗാപിക്സലാണ് റിയർ ക്യാമറ.

വാവെയുടെ മറ്റൊരു ഹാൻഡ്സെറ്റ് നോവ 3ഐ 7,009 ഇളവോടെ 16,990 രൂപയ്ക്ക് വാങ്ങാം. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ക്യാമറകൾ ഈ ഫോണിനെ മികച്ചതാക്കുന്നു. 39,999 രൂപ വിലയുള്ള നോവ 3 ഹാൻഡ്സെറ്റിന് 10,000 രൂപ ഇളവ് നൽകി 29,999 രൂപയ്ക്ക് വിൽക്കുന്നു. വാവെയ് പി20 പ്രോ ഹാൻഡ്സെറ്റ് 15,000 രൂപ വില കുറച്ച് 54,999 രൂപയ്ക്കും വിൽക്കുന്നു. ആറു മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA