sections
MORE

ഗൂഗിൾ മടക്കും ഫോണിന്റെ പണിപ്പുരയിൽ, നിർമിക്കുന്നത് 7 മോഡലുകൾ

foldable-phone
SHARE

ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ഗൂഗിൾ സ്മാർട് ഫോണ്‍ വിപണിയിൽ സജീവമാകാൻ പുതിയ ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്നു. 2020 ൽ പുറത്തിറക്കുന്ന പിക്സൽ ഫോണുകൾ മടക്കാവുന്നതായിരിക്കുമെന്നാണ് അറിയുന്നത്. 5ജി സ്മാർട് ഫോണുകൾ സജീവമാകാൻ പോകുന്ന വിപണി മുൻകൂട്ടി കണ്ടാണ് ഗൂഗിൾ പിക്സൽ ഹാൻഡ്സെറ്റുകൾ വൻ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. 

സാംസങ്ങും മടക്കാവുന്ന ഫോൺ പുറത്തിറക്കുന്നുണ്ട്. സാംസങ് ഫോൾഡബിൾ ഫോണിന്റെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. മടക്കാവുന്ന ഫോണിന്റെ പുതിയ ഡിസൈൻ ഗൂഗിള്‍ അവതരിപ്പിച്ചു കഴിഞ്ഞുവെന്നാണ് വിവിധ ടെക് വെബ്സൈറ്റുകൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യൻ ബ്ലോഗർ എൽഡർ മുർതാസിനാണ് ഗൂഗിള്‍ പിക്‌സല്‍ ഏഴു പുതിയ മോഡൽ ഹാൻഡ്സെറ്റുകൾ അവതരിപ്പിക്കുന്നുവെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതിൽ ഒന്നോ രണ്ടോ മോഡലുകൾ ഫോൾഡബിൾ ഫോൺ ആയിരിക്കുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ നവംബറില്‍ നടന്ന ആന്‍ഡ്രോയിഡ് ഡെവ് ഉച്ചകോടിയില്‍ ഇത് സംബന്ധിച്ച് സൂചനകൾ ലഭിച്ചിരുന്നു. മടക്കാവുന്ന ഫോണുകളിൽ ഉപയോഗിക്കാൻ ആന്‍ഡ്രോയിഡ് ഒഎസിൽ മാറ്റങ്ങള്‍ വരുത്താന്‍ സാംസങ്ങുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ഇത് വേഗമാര്‍ന്ന സ്മാര്‍ട് ഫോണ്‍ അനുഭവം പ്രദാനം ചെയ്യുമെന്നുമാണ് അന്ന് ഗൂഗിള്‍ പറഞ്ഞത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA