sections
MORE

വിവോയുടെ 5ജി ഫോണിൽ 12 ജിബി റാം, ഫുൾ ഡിസ്പ്ലെ, അത്യുഗ്രൻ ഫീച്ചറുകൾ

apex-vivo
SHARE

മുൻനിര സ്മാർട് ഫോൺ നിര്‍മാണ കമ്പനിയായ വിവോയുടെ പുതിയ ഹാൻഡ്സെറ്റ് ഫെബ്രുവരിയിൽ പുറത്തിറങ്ങും. മൊബൈല്‍ വേൾഡ് കോൺഗ്രസിൽ അവതരിപ്പിക്കുന്ന വിവോയുടെ ആപെക്സ് 2019 ഹാൻഡ്സെറ്റിൽ 5ജി ടെക്നോളജി ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. പോപ്അപ് സെൽഫി ക്യാമറ, 12 ജിബി റാം എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

2019 ൽ പുറത്തിറങ്ങുന്ന ഏറ്റവും മികച്ച ഫോണായിരിക്കും ഇതെന്നും സൂചനകളുണ്ട്. ഫുൾ സ്ക്രീൻ ഡിസ്പ്ലെ ഫീച്ചറും മികച്ചതായിരിക്കും. ഡിസ്പ്ലെയിൽ ഫിസിക്കൽ ബട്ടനുകളൊന്നും ഉണ്ടായിരിക്കില്ല. ‘സൂപ്പർ യുനിബോഡി’ ഗ്ലാസ് ഡിസൈനിലാണ് ഹാൻഡ്സെറ്റ് നിർമിച്ചിരിക്കുന്നത്. എന്നാൽ ഹെഡ്ഫോൺ ജാക്ക്, യുഎസ്ബി–സി പോർട്ട് എന്നിവ കാണില്ല. മാഗ്നറ്റിക് കണക്ടർ ഉപയോഗിച്ചായിരിക്കും ചാർജിങ്. അതേസമയം വയർലെസ് ചാർജിങ് ടെക്നോളജി വിവോ ഇതുവരെ അവതരിപ്പിച്ചിട്ടില്ല. എന്നാൽ ആപെക്സ് 2019 ൽ ഇതും പരീക്ഷിക്കുമെന്നാണ് അറിയുന്നത്.

ആപെക്സ് 2019 വിവോയുടെ ആദ്യ 5ജി ഹാൻഡ്സെറ്റായിരിക്കും. ക്വാൽകം X50 5ജി മോഡമാണ് ഇതിനായി ഉപയോഗിക്കുക. 5ജി വരുന്നതോടെ ഹാൻഡ്സെറ്റിൽ വൻ മാറ്റങ്ങൾ വരുമെന്നാണ് വിവോ ടെക് വിദഗ്ധർ അവകാശപ്പെടുന്നത്. ഫോണിന്റെ ഡിസൈനിൽ കാര്യമായ മാറ്റമില്ലാതെയാണ് ഇതു സാധ്യമാക്കുക.

സ്നാപ്ഡ്രാഗൺ 855 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റിന്റെ റാം 12 ജിബിയും സ്റ്റോറേജ് 256 ജിബിയുമാണ് പ്രതീക്ഷിക്കുന്നത്. പിന്നിൽ ഇരട്ട ക്യാമറയായിരിക്കും. എന്നാൽ ക്യാമറ സംവിധാനത്തിന്റെ ഫീച്ചറുകൾ വിവോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഡിസ്പ്ലെ ഫിംഗർപ്രിന്റ് സ്കാനറും വിവോ ആപെക്സ് 2019 ൽ പ്രതീക്ഷിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA