ADVERTISEMENT

ചൈനീസ് സ്മാർട് ഫോണ്‍ കമ്പനിയായ വാവേയുടെ സബ്-ബ്രാന്‍ഡ്‌ ഓണറിന്റെ ഈ വര്‍ഷത്തെ ആദ്യ ഫ്ലാഗ്ഷിപ് ഫോൺ ഓണര്‍ വ്യൂ 20 ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്മാര്‍ട് ഫോണ്‍ രംഗത്ത് ആദ്യമായി അവതരിപ്പിക്കുന്ന എട്ട് ഫീച്ചറുകളാണ് വ്യൂ 20 യിലൂടെ കമ്പനി ഉപഭോക്താക്കളുടെ മുന്നിലെത്തിക്കുന്നത്. 48 മെഗാപിക്സല്‍ ക്യാമറ, പഞ്ച് ഹോള്‍ ഡിസ്പ്ലേ, ഗ്രേഡിയന്റ്റ് ഫിനിഷ്, ഒക്ടാ-കോര്‍ കിരിന്‍ 980 ചിപ്സെറ്റ് എന്നിവയോടെയാണ് ഈ സ്മാര്‍ട് ഫോണ്‍ വരുന്നത്. 37,999 രൂപ മുതലാണ് വ്യൂ20 യുടെ വില ആരംഭിക്കുന്നത്. 6 ജിബി+ 128 ജിബി സ്റ്റോറേജ് എന്നിവയോടെ വരുന്ന അടിസ്ഥാന മോഡലിന്റെ വിലയാണിത്. 8 ജിബി റാം, 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയോടെ വരുന്ന ടോപ്‌ എന്‍ഡ് മോഡലിന് 45,999 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ആമസോണ്‍ ഇന്ത്യയിലൂടെയും ഓണര്‍ ഇന്ത്യ വെബ്സൈറ്റിലൂടെയും ഓണര്‍ വ്യൂ 20 ഇതിനോടകം തന്നെ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്.

ഓണര്‍ വ്യൂ 20 ഡിസൈന്‍

ഓണര്‍ വ്യൂ 20 യുടെ മികച്ച കാര്യങ്ങളില്‍ ഒന്ന് അതിന്റെ രൂപകൽപനയാണ്. അടുത്തിടെ ലോഞ്ച് ചെയ്ത ഓണര്‍ ഫോണുകളെ പോലെ വി-രൂപത്തിലുള്ള പ്രകാശ പ്രതിഫലനത്തോടു കൂടിയ ഗ്രേഡിയന്റ് ഫിനിഷോടെയാണ് വ്യൂ 20 വരുന്നത്. ഫോണ്‍ ഏതെങ്കിലും വശത്തേക്ക് ചരിച്ചാല്‍, ബാക്ക് പാനല്‍ വി-രൂപത്തില്‍ പ്രതിഫലിക്കും. മൊത്തത്തില്‍ പുറകില്‍ നിന്നും മുന്നില്‍ നിന്നും കാണാന്‍ മനോഹരമായ ഫോണ്‍ തന്നെയാണ് ഓണര്‍ വ്യൂ 20. വലിയ സ്ക്രീനോടെ വരുന്ന ഈ ഫോണിന്റെ ഡിസ്പ്ലേയില്‍ നല്‍കിയിരുന്ന പഞ്ച് ഹോളിലാണ് സെല്‍ഫി ക്യാമറ നല്‍കിയിരുന്നത്. ഫോണിന്റെ ബെസെല്‍സും വളരെ നേരിയതാണ്.

ഓണര്‍ വ്യൂ 20 പ്രോസസർ

പുറമേയുള്ള ലുക്കില്‍ മാത്രമല്ല, ആന്തരികമായും ശക്തമാണ് ഓണര്‍ വ്യൂ 20. ഒക്ടാ-കോര്‍ കിരിന്‍ 980 ചിപ്പ്സെറ്റാണ് വ്യൂ 20ന് കരുത്ത് പകരുന്നത്. ഡുവല്‍ എന്‍പിയു, ജിപിയു ടര്‍ബോ 2.0 എന്നിവയുടെ പിന്തുണയോടെയാണ് ഈ ചിപ്സെറ്റ് വരുന്നത്. സാംസങ്ങിന്റെ എക്സിനോസ് 9820, ക്വല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 855 എന്നീ ഹൈ-എന്‍ഡ് പ്രൊസസറുകളോട് കിടപിടിക്കുന്നതാണ് വാവേയുടെ കിരിന്‍ 980 പ്രൊസസര്‍.

ഓണര്‍ വ്യൂ 20- 48 മെഗാപിക്സല്‍ പിന്‍ക്യാമറ

48 മെഗാപിക്സല്‍ ക്യാമറയോടെ വരുന്ന ആദ്യത്തെ സ്മാര്‍ട് ഫോണാണ് ഓണര്‍ വ്യൂ 20. പിന്‍ഭാഗത്ത് ഇരട്ട ക്യാമറകളോടെയും മുന്‍വശത്ത് ഒരു സെല്‍ഫി ക്യാമറയുമായാണ് ഓണര്‍ വ്യൂ 20യുടെ വരവ്. പ്രധാന ക്യാമറ 48 മെഗാപിക്സല്‍ സോണി IMX586 സെന്‍സറോട് കൂടിയാണ് വരുന്നത്. ഇതിനൊപ്പം ഒരു സെക്കന്‍ഡറി ToF (ടൈം ഓഫ് ഫ്ലൈറ്റ്) ക്യാമറയുമുണ്ട്. മുന്‍ വശത്ത്‌ സെല്‍ഫികള്‍ക്കായി 25 മെഗാപിക്സല്‍ ക്യാമറയും നല്‍കിയിരിക്കുന്നു.

ഓണര്‍ വ്യൂ 20 പഞ്ച് ഹോള്‍ ഡിസ്പ്ലേ

honor-view-20-best-features

കൂടുതല്‍ കൂടുതല്‍ സ്മാര്‍ട് ഫോണ്‍ കമ്പനികള്‍ പഞ്ച് ഹോള്‍ ഡിസ്പ്ലേ ഡിസൈനിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഡിസ്പ്ലേയുമായി വരുന്ന ആദ്യത്തെ സ്മാര്‍ട് ഫോണാണ് ഓണര്‍ വ്യൂ 20, ഇത് സാംസങ്, നോക്കിയ പോലെയുള്ള മറ്റു സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡുകളില്‍ നിന്നും ഓണറിനെ ബഹുദൂരം മുന്നിലെത്തിച്ചു. 25 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയാണ് വ്യൂ 20യുടെ ഡിസ്പ്ലേയിലെ പഞ്ച് ഹോളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓണര്‍ വ്യൂ 20 ബാറ്ററി

വ്യൂ 20യുടെ എടുത്ത് പറയേണ്ട മറ്റൊരു സവിശേഷത അതിന്റെ വലിയ ബാറ്ററിയാണ്. 4000 എംഎഎച്ച് ബാറ്ററിയോടെയാണ് ഓണര്‍ വ്യൂ 20 വരുന്നത്. 22.5 വാട്ട് ഫാസ്റ്റ് ചാര്‍ജര്‍ പിന്തുണയുള്ളതാണ് ഈ ഓണര്‍ ഫോണ്‍. പക്ഷേ, വാവേയുടെ സ്വന്തം 40 വാട്ട് സൂപ്പര്‍ ചാര്‍ജ് സാങ്കേതിക വിദ്യ ഇല്ലെന്നത് ദുഖകരമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com