Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്യാലക്സി എസ്10ലെ മെമ്മറി ചിപ്പ് ഒരു ടിബി, ഇരട്ടിവേഗത്തിൽ ഫയലുകൾ കൈമാറ്റം

Samsung-Galaxy-S10

മെമ്മറി കാർഡുകൾ ഇല്ലാത്ത സ്മാർട്ഫോൺ. എത്ര നിറച്ചാലും നിറയാത്ത മെമ്മറിയുള്ള ഫോണുകൾ ഇന്നു വിരളമല്ല. എങ്കിലും ആരും പരാതി പറയാനിടയില്ലാത്ത വിധം ഇന്റേണൽ മെമ്മറിയെ സ്വതന്ത്രമാക്കാൻ സാംസങ് വീണ്ടും എത്തുകയാണ്. സാംസങ് നിർമിച്ചെടുത്ത പുതിയ ചിപ്പിന്റെ ശേഷി 1 ടിബി ആണ്. അതായത് നിലവിലുള്ളതിന്റെ നേരേ ഇരട്ടി. 

ഡേറ്റ കൈമാറ്റവേഗത്തിലും ഇരട്ടിയാണ് പുതിയ ചിപ്പിന്റെ മികവ്: സെക്കൻഡിൽ 1000 എംബി. മൊബൈൽ ചിപ്പുകളിലെ ഇന്റേണൽ മെമ്മറിയുടെ പരമാവധിപരിധി നിലവിൽ 512 ജിബി ആണ്. അതു കഴിഞ്ഞും ആവശ്യമുള്ളവർക്ക് മെമ്മറി കാർഡ് വഴി 2 ടിബി വരെ വർധിപ്പിക്കാം. എന്നാൽ, പുതിയ ചിപ്പിന്റെ വരവോടെ ഇന്റേണൽ മെമ്മറി 1 ടിബി ആയി വർധിക്കും. എക്സ്റ്റേണൽ മെമ്മറി കാർഡ് ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യത്തിന് ഇതു മാറ്റം വരുത്തും. ഡേറ്റ ട്രാൻസ്ഫർ വേഗവർധനയും മറ്റു സ്റ്റോറേജ് സംവിധാനങ്ങളെക്കാൾ മേൽക്കൈ മൊബൈൽ ചിപ്പിനു നൽകും. 

പുതിയ സാംസങ് ചിപ്പ് ആദ്യമായി എത്തുക ഗ്യാലക്സി എസ്10 ഫോണിലായിരിക്കും. എസ്10ൽ 1 ടിബി ഇന്റേണൽ മെമ്മറി പ്രതീക്ഷിക്കാം എന്നു ചുരുക്കം. എന്നാൽ, അവിടെ ഒതുങ്ങുന്നതല്ല സാംസങ് ചിപ്പിന്റെ നേട്ടം. മറ്റു സ്മാർട്ഫോൺ കമ്പനികൾക്കും ഗെയിം കൺസോളുകൾക്കും മറ്റു മൊബൈൽ ഉപകരണങ്ങൾക്കും പുതിയ ചിപ്പിൽ നിന്നു നേട്ടമുണ്ടാക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷ.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.