Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുച്ഛ വിലയ്ക്ക് രണ്ടു ഫോണുകൾ; സാംസങ് ഗ്യാലക്സി എം സീരീസിൽ മികച്ച ഫീച്ചറുകൾ

Samsung-Galaxy-M10

ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന സാംസങ്ങിന്റെ ഏറ്റവും പുതിയ ശ്രേണിയിലെ ആദ്യ രണ്ടു ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഗ്യാലക്സി എം20, ഗ്യാലക്സി എം10 എന്നിവയാണ് പുതിയ മോഡലുകൾ. ഇന്ത്യയിലെ യുവാക്കളെ ലക്ഷ്യമിട്ടാണ് പുതിയ ശ്രേണി ആദ്യമായി രാജ്യത്ത് അവതരിപ്പിച്ചത്. 

ഇൻഫിനിറ്റി വി ഡിസ്പ്ലേ, ഡ്യുവൽ റിയർ ക്യാമറ, ഫെയ്സ് അൺലോക്ക്, മികച്ച ബാറ്ററി എന്നിവയാണ് രണ്ടു മോഡലുകളുടെയും എടുത്തു പറയാവുന്ന സവിശേഷത. രണ്ടു മോഡലുകളും ഫെബ്രുവരി അഞ്ചു മുതൽ സാംസങ് ഇന്ത്യ ഇ-സ്റ്റോറിൽ നിന്നും ആമസോൺ ഇന്ത്യയിൽ നിന്നും വാങ്ങാം.

ഗ്യാലക്സി എം10: ആൻഡ്രോയ്ഡ് ഓറിയോ, 6.22 ഇഞ്ച് ഡിസ്പ്ലേ, 2 ജിബി റാം, 16 ജിബി ഇന്റേണൽ മെമ്മറി, 13+5 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ, 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 3400 മില്ലി ആംപിയർ ബാറ്ററി. വില 7990 രൂപ. 3 ജിബി റാമും 32 ജിബി ഇന്റേണൽ മെമ്മറിയുമുള്ള മോഡലിനു വില 8990 രൂപ.

ഗ്യാലക്സി എം20: ആൻഡ്രോയ്ഡ് ഓറിയോ, 6.30 ഇഞ്ച് ഡിസ്പ്ലേ, 3 ജിബി റാം, 32 ജിബി ഇന്റേണൽ മെമ്മറി, 13+5 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 5000 മില്ലി ആംപിയർ ബാറ്ററി. വില 10990 രൂപ. 4 ജിബി റാമും 64 ജിബി ഇന്റേണൽ മെമ്മറിയുമുള്ള മോഡലിനു വില 12990 രൂപ.