ADVERTISEMENT

മുൻനിര സ്മാർട് ഫോൺ നിര്‍മാണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് വിപണിയിലെത്തി. കെ1 എന്ന പേരിലുള്ള ഒപ്പോ ഫോണിൽ 25 മെഗാപിക്സലിന്റെ സെൽഫി ക്യാറയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൈപ്പർ ബൂസ്റ്റ് സാങ്കേതികതയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഗെയിം കളിക്കുന്നവർക്ക് വേണ്ടിയുള്ളതാണിത്.

6.4 ഇഞ്ചിന്റെ വാട്ടർഡ്രോപ് സ്റ്റൈൽ ഡിസ്പ്ലെ കെ1 ഫോണിന്റെ പ്രധാന ഫീച്ചറുകളിലൊന്നാണ്. പിന്നിൽ രണ്ടു മുന്നിൽ ഒന്നുമാണ് ക്യാമറ. പിന്നിൽ 16 മെഗാപിക്സലിന്റെയും രണ്ടു മെഗാപിക്സലിന്റെ ക്യാമറകളാണ്. എൽഇഡി ഫ്ലാഷ് മോഡ്യൂളുമുണ്ട്. സെൽഫി ക്യാമറയ്ക്ക് 25 മെഗാപിക്സലിന്റെ ശേഷിയുണ്ട്.

4ജിബി, 6ജിബ റാം എന്നീ രണ്ടു വേരിയന്റുകൾ ലഭ്യമാണ്. 64 ജിബിയാണ് അടിസ്ഥാന സ്റ്റോറേജ്. ഇതേ വേരിയന്റുകൾ വൈകാതെ ഇന്ത്യൻ വിപണിയിലും എത്തുമെന്നാണ് കരുതുന്നത്. ഇരട്ട സിം (നാനോ), ആൻഡ്രോയിഡ് 8.1 ഒറിയോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കളർഒഎസ് 5.2 ഒഎസ്, ഒക്ടാ കോർ സ്നാപ്ഡ്രാഗൻ 660 എസ്ഒഎസി പ്രൊസസർ, സാധാരണ കണക്ടിവിറ്റി സംവിധാനങ്ങൾ, 3,600 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന ഫീച്ചറുകളാണ്. ഒപ്പോ ക1ന്റെ (4ജിബി റാം) ഇന്ത്യയിലെ അടിസ്ഥാന വില 16,990 രൂപയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com