ADVERTISEMENT

മൊബൈൽ ഫോൺ റേഡിയേഷന്റെ കാര്യത്തിൽ ചർച്ചകളും ആശങ്കകളും അവസാനിക്കുന്നില്ല. ഏറ്റവുമൊടുവിലായി ജർമനിയിലെ ഫോണുകളുടെ റേഡിയേഷൻ കണക്കാക്കി നടന്ന ഒരു പഠനം ഇന്ത്യയിൽ വിപണിയിലുള്ള പല ഫോണുകളെപ്പറ്റിയും തെറ്റിദ്ധാരണ പരത്തുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ വിപണിയിലെത്തി ജനപ്രീതി നേടിയ പല ബ്രാൻഡുകളുടെയും ഫോണുകൾക്ക് ഉയർന്ന റേഡിയേഷൻ ആണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 

എന്നാൽ, ജർമനിയിൽ വിപണിയിലുള്ള ഫോണുകളും ഇന്ത്യയിൽ വിപണിയിലിറക്കുന്ന ഫോണുകളും തമ്മിൽ റേഡിയേഷൻ ഉൾപ്പെടെയുള്ളവയുടെ കാര്യങ്ങളിൽ വ്യത്യാസമുണ്ടെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. ഇന്ത്യയിലെ നിയമപ്രകാരം അനുവദിച്ചിരിക്കുന്ന റേഡിയേഷൻ മാത്രമേ ഇന്ത്യൻ വിപണിയിലുള്ള ഫോണുകൾക്കുള്ളൂ എന്നവർ പറയുന്നു. 

റേഡിയേഷൻ പലവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന ആശങ്ക പൊതുവേയുണ്ട്. ഇതു പ്രകാരം ഓരോ രാജ്യങ്ങളും അവിടെ വിൽപനയ്ക്കെത്തുന്ന ഫോണുകളുടെ റേഡിയേഷൻ അഥവാ എസ്എആർ (Specific Absorption Rate) മൂല്യം നിർണയിച്ചിട്ടുണ്ട്. 2013 വരെ 2.0 W/kg ആയിരുന്നു ഇന്ത്യയിലെ എസ്എആർ മൂല്യം. എന്നാൽ 2013ൽ അതു രാജ്യാന്തര നിലവാരത്തിൽ പരിഷ്കരിച്ച് 1.6 W/kg ആക്കി. 

ഈ നിരക്കിൽ കൂടുതൽ റേഡിയേഷനുള്ള ഫോണുകൾ ഇന്ത്യയിൽ വിൽക്കാനോ നിർമിക്കാനോ നിയമപരമായി അനുമതിയില്ല. ഓരോ ഫോണിന്റെയും എസ്എആർ എത്രയാണെന്ന് അതിന്റെ കവറിൽ തന്നെ രേഖപ്പെടുത്തുന്നുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com