ADVERTISEMENT

സ്മാര്‍ട് ഫോണ്‍ രംഗത്തെ പുതിയ തുടിപ്പുകള്‍ ഒപ്പിയെടുത്തു നടക്കുന്ന മൊബൈല്‍ വേള്‍ഡ് കേണ്‍ഗ്രസ് ഔദ്യോഗികമായി തുടങ്ങുന്നതിനു മുൻപായി ലോകത്തെ ഏതാനും പ്രമുഖ ഫോണ്‍ നിര്‍മാതാക്കള്‍ ചില ഹാന്‍ഡ്‌സെറ്റുകള്‍ അവതരിപ്പിച്ചു. ഈ വര്‍ഷം ഉപയോക്താക്കളുടെ കൈയ്യിലെത്താന്‍ പോകുന്ന ചല ഹാന്‍ഡ്‌സെറ്റുകള്‍ പരിശോധിക്കാം. 

മെയ്റ്റ് X, വാവെയുടെ ഫോള്‍ഡിങ് ഫോണ്‍

Mate-X

സാംസങ്ങിന്റെ ഫോള്‍ഡിങ് ഫോണ്‍ അവതരിപ്പിച്ച് ദിവങ്ങള്‍ക്കുള്ളില്‍ വാവെയ്, മെയ്റ്റ് X എന്ന പേരില്‍ ഫോള്‍ഡിങ് ഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ്. സാംസങ്ങിന്റെ സെറ്റിനെ പോലെയല്ലാതെ ഇത് 5ജി കണക്ടിവിറ്റിയുള്ളതാണ്. വിലയും കൂടുതലാണ്, 2,299 യൂറോ (ഏകദേശം 185,307 രൂപ) എംആര്‍പിയാണ് ഫോണിന്. ഈ ഫോണ്‍ 8-ഇഞ്ച് വലുപ്പമുളള ടാബായി തുറക്കാം. സാംസങ്ങിന്റെ ഫോണിന്റെ പ്രധാന സ്‌ക്രീന്‍ അടയുമ്പോള്‍ പുറത്തെ ചെറിയ സ്‌ക്രീന്‍ ഉപയോഗിക്കാം. 

മെയ്റ്റ് X ന്റെ സ്‌ക്രീന്‍ പുറത്തേക്കാണ് അടയുന്നത്. അതായത് അടയുമ്പോഴും സ്‌ക്രീന്‍ പുറത്താണ്. അടഞ്ഞിരിക്കുമ്പോഴും തുറന്നിരിക്കുമ്പോഴും സാംസങ്ങിന്റെ ഫോണിനെക്കാള്‍ കനം കുറഞ്ഞതുമാണ്. സ്‌നാപ്ഡ്രാഗണ്‍ 855നു തുല്യമായി വാവെയ് തന്നെ നിര്‍മിച്ച കിരന്‍ 980 ആണ് പ്രൊസസര്‍. 8ജിബി റാമും 512ജിബി സംഭരണശേഷിയും 4,500 mAh ബാറ്ററിയുമാണ്.

മറ്റു ചില ഹാര്‍ഡ്‌വെയര്‍ സവിശേഷതകള്‍.

ഷവോമി Mi മിക്‌സ് 3

mi-mix3-5g

മറ്റൊരു 5ജി ഫോണാണ് ഷവോമി Mi മിക്‌സ് 3. സ്‌നാപ്ഡ്രാഗണ്‍ 855 ആണ് പ്രൊസസര്‍. സ്‌നാപ്ഡ്രാഗണ്‍ X50 മോഡവും ഫോണിനുണ്ട്. ഈ സ്‌ളൈഡര്‍ ഫോണിന്റെ വില 559 യൂറോയാണ് (ഏകദേശം 45,049 രൂപ) വില.

നോക്കിയ 9 പ്യൂവര്‍വ്യൂ

nokia-5camera-phone

ഏറെ പറഞ്ഞുകേട്ടതും കാത്തിരുന്നതുമായ മോഡലാണ് നോക്കിയ 9 പ്യൂവര്‍വ്യൂ. പിന്നില്‍ പതിച്ച അഞ്ചു ക്യാമറ സിസ്റ്റമാണ് പ്രധാന ആകര്‍ഷണീയതകളില്‍ ഒന്ന്. ഇത് ലൈറ്റ് കമ്പനിയുമായി ചേര്‍ന്ന് നിര്‍മിച്ചതാണെന്നത് പല ടെക്‌പ്രേമികളിലും ഇതേക്കുറിച്ച് ആകാംക്ഷയുണര്‍ത്തുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രൊസസര്‍ ആയ സ്‌നാപ്ഡ്രാഗണ്‍ 845 ആണ് ഉള്ളില്‍. 6 ജിബി റാമും 128ജിബി സംഭരണശേഷിയുമുണ്ട്. 5.99-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനാണ് (QHD+ pOLED) ഇതിന്റെ മറ്റൊരു പ്രത്യേകത. പുതിയ തലമുറയിലെ ഫോണുകളെ പോലെ സ്‌ക്രീനിനുള്ളിലാണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍. ആന്‍ഡ്രോയിഡ്-വണ്‍ കേന്ദ്രീകരിച്ചു നിര്‍മിച്ചാതാണിത്. 669 ഡോളര്‍ (ഏകദേശം 47,524 രൂപ) ആയിരിക്കും വില. ഈ ഫോണ്‍ ഒരുപാടെണ്ണം നിര്‍മിക്കുന്നില്ലെന്ന് കമ്പനി പറഞ്ഞു. നോക്കിയ 3.2, നോക്കിയ 4.2 എന്നീ ഹാന്‍ഡ്‌സെറ്റുകളും നോക്കിയ പ്രദര്‍ശിപ്പിച്ചു.

എല്‍ജി G8, V50 5G

lg-g8

സാംസങ്ങിന്റെ കൊറിയന്‍ എതിരാളികളായ എല്‍ജി തങ്ങളുടെ പ്രധാന ഹാന്‍ഡ്‌സെറ്റുകളില്‍ ഒന്നായ V50 തിങ്ക് (V50 ThinQ) അവതരിപ്പിച്ചു. സ്‌നാപ്ഡ്രാഗണ്‍ 855 ശക്തി പകരുന്ന ഫോണാണിത്. 5ജിക്കു വേണ്ടി X50 5ജി മോഡവും ഉപയോഗിച്ചിട്ടുണ്ട്. 6.4-ഇഞ്ച് വലുപ്പമുള്ള ഫുള്‍വിഷന്‍ ഡിസ്‌പ്ലെ (QHD+ OLED) ആണ് ഇതിനുള്ളത്. 6ജിബി റാമും 128 ജിബി സംഭരണശേഷിയുമുണ്ട്. ഈ ഫോണിന് മറ്റൊരു സവിശേഷതകൂടെയുണ്ട്. ഇതിനൊപ്പം ഒരു 6.2-ഇഞ്ച് വലുപ്പമുള്ള ഓലെഡ് സ്‌ക്രീന്‍ കൂടെ ഇറക്കിയിട്ടുണ്ട്. വേണ്ടവര്‍ക്ക് ഇതു വാങ്ങി രണ്ടാമത്തെ സ്‌ക്രീനായി ഫോണിനു പിന്നില്‍ പിടിപ്പിക്കാം. ഒന്നിലേറെ ആപ്പുകള്‍ ഒരുമിച്ച് ഉപയോഗിക്കേണ്ടവര്‍ക്ക് ഉപകാരപ്രദമായിരിക്കും ഈ സംവിധാനമെന്ന് കമ്പനി പറയുന്നു. ഈ ഫോണ്‍ 2019ല്‍ തന്നെ എത്തുമെന്നു കരുതുന്നു.

ജി8 തിങ്ക് (G8 ThinQ) ആണ് മറ്റൊരു ഫോണ്‍. ജി സീരിസിലെ സുപ്രധാന മോഡലാണിത്. ഡിസൈനില്‍ വലിയ മികവൊന്നുമില്ലെങ്കിലും ടൈം ഓഫ് ഫ്‌ളൈറ്റ് ( Time-of-Flight (ToF)) സെന്‍സറും ആംഗ്യങ്ങളിലൂടെയുള്ള നിയന്ത്രണവും സാധ്യമാണ്. 6.1-ഇഞ്ച് ഡിസ്‌പ്ലെയാണ് (QHD+) മറ്റൊരു ആകര്‍ഷണീയത. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 855 പ്രൊസസറും, 6ജിബി റാമും, 128ജിബി സംഭരണശേഷിയുമായിരിക്കും ഇതിനുണ്ടാവുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com