ADVERTISEMENT

ഷവോമി ഫോണുകളായി പോകുകയായിരുന്ന ട്രക്ക് തടഞ്ഞു നിർത്തി മോഷണം. ഒരു കോടി രൂപയുടെ ഷവോമി ഫോണുകളാണ് തട്ടിയെടുത്തത്. ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ ഫെബ്രുവരി 13നാണ് സംഭവം. നാലു പേരാണ് ട്രക്ക് തടഞ്ഞ് ഡ്രൈവരെ കെട്ടിയിട്ട് ഫോണുകൾ കൊള്ളയടിച്ചത്.

ഡ്രൈവർ ക്ഷീണം മാറ്റാനായി ട്രക്ക് സൈഡാക്കിയപ്പോഴാണ് സംഭവം. ഡ്രൈവരെ കെട്ടിയിട്ട ശേഷം ട്രക്ക് കടത്തുകയായിരുന്നു. പിന്നീട് ഫോണുകൾ മറ്റൊരിടത്തേക്ക് മാറ്റി ട്രക്ക് ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാരാണ് ഡ്രൈവരെ രക്ഷപ്പെടുത്തിയത്. 

ശ്രീ സിറ്റിയിൽ നിന്നു കൊൽക്കത്തയിലേക്കു പോകുകയായിരുന്ന വാഹനമാണ് തട്ടിയെടുത്തത്. ഷവോമിയിലെ ചിലർ തന്നെ ഈ കൊള്ളയ്ക്ക് പിന്നിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. മോഷ്ടാക്കൾക്ക് കൃത്യമായ വിവരം ലഭിച്ചതിനു ശേഷമായിരുന്നു ദൗത്യം. 6000 മുതൽ 14,000 രൂപ വരെ വിലയുള്ള ഫോണുകളായിരുന്നു ട്രക്കിലുണ്ടായിരുന്നത്‍.

ട്രക്ക് തട്ടിയെടുത്ത് ഫോൺ മോഷണം ഇതു ആദ്യ സംഭവമല്ല. കഴിഞ്ഞ വർഷം ഐഫോൺ കൊണ്ടുപോയ ട്രക്ക് തട്ടിയെടുത്ത് ഒരു ലക്ഷം ഡോളറിന്റെ ഫോണുകൾ തട്ടിയെടുത്തിരുന്നു. 2017 ൽ 3.7 ലക്ഷം ഡോളറിന്റെ ഫോണുകളും കൊള്ളയടിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com