sections
MORE

ഷവോമിയെ നേരിടാൻ സാംസങ്ങിന്റെ എം30; ട്രിപ്പിള്‍ ക്യാമറ, 5000 mAh ബാറ്ററി

galaxy-m30
SHARE

വിലയിലൂടെ ഇന്ത്യന്‍ ഉപയോക്താക്കളെ കൈയ്യിലെടുത്ത ഷവോമിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനാണ് സാംസങ് ശ്രമിക്കുന്നത്. ഇതിനായി ആദ്യം ഇറക്കിയ തങ്ങളുടെ എം10 (തുടക്ക വില 7,990 രൂപ), എം20 (തുടക്ക വില 10,990 രൂപ) മോഡലുകള്‍ക്കു ശേഷം ഷവോമിയുടെ വളരെ ജനസമ്മതി നേടിയ റെഡ്മി നോട്ട് സീരിസിനെ നേരിട്ടെതിക്കാര്‍ക്കാനുള്ള മോഡലുമായി എത്തിയിരിക്കുകയാണ് സാംസങ് ഗ്യാലക്‌സി എം30. പിന്നിലെ ട്രിപ്പിള്‍ ക്യാമറ സിസ്റ്റമാണ് ഇതിന്റെ പ്രധാന ആകര്‍ഷണീയതകളില്‍ ഒന്ന്. 

സാംസങ്ങിന്റെ എട്ടു കോറുള്ള എക്‌സിനോസ് 7904 (1.8GHz) പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 6.4-ഇഞ്ച് വലുപ്പമുള്ള സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി U ഡിസ്‌പ്ലെയാണുള്ളത്. ഫുള്‍ എച്ച്ഡി പ്ലസ് റെസലൂഷനുള്ള സ്‌ക്രീനിന്റെ മുകളില്‍ സെല്‍ഫി ക്യാമറയ്ക്കായി U ആകൃതിയിലുള്ള നോച്ചുമുണ്ട്. താരതമ്യേന മികച്ച സ്‌ക്രീനാണിത്. പല ഇന്ത്യക്കാരും ക്യാമറ, സ്‌ക്രീന്‍ തുടങ്ങിയവ പരിഗണിച്ചു കഴിഞ്ഞാല്‍ നോക്കുന്നത് എത്ര ബാറ്ററി കിട്ടുമെന്നാണ്. 5000 mAh ബാറ്ററിയാണ് M30 മോഡലിന് സാംസങ് നല്‍കിയിരിക്കുന്നത്. പോരെങ്കില്‍ ക്വിക് ചാര്‍ജ് സപ്പോര്‍ട്ടുമുണ്ട്. ബാറ്ററി ദീര്‍ഘനേരം ലഭിക്കുമെന്നും പോരെങ്കില്‍ പെട്ടെന്നു തന്നെ ചാര്‍ജു ചെയ്യാമെന്നും കമ്പനി പറയുന്നു. ഫോണ്‍ കിട്ടുന്ന ബോക്‌സില്‍ 15w ചാര്‍ജര്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്. വളരെ വേഗം ഡേറ്റാ ട്രാന്‍സ്ഫര്‍ ചെയ്യാനായി യുഎസ്ബി ടൈപ്-സി പോര്‍ട്ടും ഉണ്ട്.

ക്യാമറ

ഫെയ്‌സ് (phase) ഡിറ്റെക്ട് ഓട്ടോഫോക്കസുള്ള, 13എംപി (f/1.8) പ്രധാന സെന്‍സറും 5എംപി അള്‍ട്രാ വൈഡ് ആംഗിളും 5എംപി ഡെപ്ത് സെന്‍സറും ഉള്‍പ്പെടുന്നതാണ് പിന്നിലെ ട്രിപ്പിള്‍ ക്യാമറ സിസ്റ്റം. എല്‍ഇഡി ഫ്ലാഷ്, പാനരമ, എച്ഡിആര്‍ തുടങ്ങിയവയാണ് ക്യാമറയുടെ ചില ഫങ്ഷനുകള്‍. വിഡിയോ റെക്കോഡിങ് ഇങ്ങനെയാണ്: 2160p, 30fps, 1080p, 30fps. സെല്‍ഫി ക്യാമറയ്ക്ക് 16എംപി റെസലൂഷനാണുള്ളത്. ഇതിന് എച്ച്ഡിആര്‍ ഫങ്ഷനുണ്ട്. വിഡിയോ റെക്കോഡിങ് 1080p, 30fps ആണ്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പിന്നിലാണ്. ഫെയ്‌സ് അണ്‍ലോക്കുമുണ്ട്.

ശരിയായ എച്ച്ഡി സ്ട്രീമിങ് സാധ്യമാക്കാന്‍ വൈഡ്‌വൈന്‍ (Widevine L1) സര്‍ട്ടിഫിക്കേഷനുമുണ്ട്. റേഡിയേഷന്‍ എത്രയെന്നു കാണിക്കുന്ന സാര്‍ (SAR) റേറ്റിങ് 0.409 W/Kg ആണെന്നത് ആത്മവിശ്വാസം നല്‍കുന്ന ഒന്നാണ്.

വേരിയന്റുകള്‍, വില 

സാംസങ് ഗ്യാലക്‌സി എം30ക്ക് 4 ജിബി റാം, 64 ജിബി സംഭരണശേഷി, 6ജിബി റാം, 128 ജിബി സംഭരണശേഷി എന്നിങ്ങനെ രണ്ടു മോഡലുകളാണുള്ളത്. ഇവയുടെ വില യഥാക്രമം 14,990 രൂപ, 17,990 രൂപയാണ്. 512 ജിബി വരെയുള്ള മൈക്രോഎസ്ഡി കാര്‍ഡി ഉപയോഗിച്ച് സംഭരണശേഷി വര്‍ധിപ്പിക്കാം. തുടക്കത്തില്‍ ഈ മോഡലുകള്‍ ആമസോണിലും സാംസങ്ങിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറിലുംകൂടെ മാത്രമെ ലഭിക്കൂ. മാര്‍ച്ച് 7 (12pm) മുതല്‍ വാങ്ങാനാകും. ഒപ്പം ജിയോ 4ജിയുടെ 198, 299 രൂപാ പ്ലാനുകള്‍ ഇരട്ടി ഡേറ്റ ഓഫറുമായി നല്‍കുന്നുണ്ട്.

ഷവോമിയെ നേരിടാന്‍ ഇതൊക്കെ മതിയോ?

റെഡ്മി നോട്ടിന് ശക്തനായ എതിരാളിയായിരിക്കും ഈ ഫോണ്‍. പക്ഷേ, റെഡ്മി നോട്ട് പ്രോ മോഡല്‍ 48എംപി ക്യാമറയുമായി ആയിരിക്കും ഇറങ്ങുക എന്നാണ് അഭ്യൂഹം. പക്ഷേ, വില കൂടുതലായിരിക്കുമെന്നും കേള്‍ക്കുന്നു. കൂടാതെ സാംസങ് ഗ്യാലക്‌സി A സീരിസിലെ ചില മോഡലുകള്‍ ഉടനെ അവതരിപ്പിക്കും. അവയും ഷവോമിയുടെ ചില മോഡലുകളെ നേരിട്ടെതിര്‍ക്കാന്‍ പാകത്തിനാണ് നിര്‍മിക്കുന്നതെന്നും പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA