sections
MORE

ഒപ്പോ എഫ്11 പ്രോ: പുറത്തേക്കു തള്ളിവരുന്ന സെല്‍ഫി ക്യാമറ: അൺബോക്സിങ് വിഡിയോ

Oppo F11 Pro Unboxing

SHARE

ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒപ്പോയുടെ ഏറ്റവും പുതിയ മോഡലാണ് എഫ്11 പ്രോ. വില കൂടിയ മോഡലുകളില്‍ കാണുന്ന ഫീച്ചറുകള്‍ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുകയാണ് ഓപ്പോ എഫ് 11 പ്രോയിലൂടെ. സ്ക്രീനിൽ നോച്ചില്ലാതാക്കാനുള്ള ശ്രമം ചെന്നെത്തിയത് പുറത്തേക്കു തള്ളിവരുന്ന സെല്‍ഫി ക്യാമറ ടെക്നോളജി ഉപയോഗിക്കാൻ തീരുമാനത്തിലായിരുന്നു. ഇതെങ്ങനെ പ്രവർത്തിക്കുന്നുവെന്നത് ഏവരും ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന കാര്യമാണ്.

oppo-f11-pro
Oppo F11 Pro

ഒപ്പോയുടെ  ഹൈഎൻഡ് മോഡലായ ഫൈന്‍ഡ് Xനോട് രൂപസാദൃശ്യമുണ്ട് ഈ ഫോണിനും. ഫോണിന്റെ മുകളിൽ നിന്ന് പുറത്തേക്കു തള്ളിവരുന്ന സെല്‍ഫി ക്യാമറ തന്നെയാണ് എഫ് 11 ഏറ്റവും വലിയ പ്രത്യേകത. 16-എംപിയാണ് ഈ ക്യാമറ. പ്രധാന ക്യാമറയുടെ 48+5 എംപി സെന്‍സറാണ് മറ്റൊരു മുഖ്യ സവിശേഷത.

എഫ്11 പ്രോ അൺബോക്സിങ്

ചാർജർ, ഹെഡ്‌സെറ്റ്, വാറന്റി കാർഡ്, പ്രൊട്ടക്ടീവ് കെയ്‌സ് എന്നിവയാണ് ബോക്സിലുള്ളത്. സി ടൈപ് ചാർജറാണ് ഉപയോഗിക്കുന്നത്. 4,000 mAh ബാറ്ററിയുള്ള എഫ് 11നൊപ്പം, vooc 3.0 ഫാസ്റ്റ് ചാര്‍ജറുമുണ്ട്. ഇയര്‍ ഫോണും വാങ്ങുമ്പോൾ തന്നെ ലഭിക്കും. വിവിധ ബാറ്ററി സേവിങ് മോഡുകളും ഉണ്ട്. ഇതിലൂടെ ബാറ്ററി ദീര്‍ഘനേരത്തേക്ക് നിലനിര്‍ത്താമെന്നു കരുതുന്നു. പോപ്-അപ് സെല്‍ഫി ക്യാമറയുടെ സുരക്ഷ കൂടി കണക്കിലെടുത്തു നിർമിച്ച പ്രൊട്ടക്ടീവ് കെയ്‌സാണ് ഒപ്പം ലഭിക്കുന്നത്.

എട്ടു കോറുള്ള മെഡിയടെക് ഹെലിയോ പി70 പ്രൊസസറാണ് ഫോണിന് ശക്തി പകരുന്നത്. (ഇതിന് നാലു കോര്‍ട്ടെക്‌സ് എ73 കോറുകളും, നാല് കോര്‍ട്ടെക്‌സ് എ53 കോറുകളുമുണ്ട്.) 6ജിബി റാമുള്ള ഫോണിന് 126 ജിബി ആണ് സംഭരണശേഷി. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിക്കണമെങ്കില്‍ ഒരു സിം മതിയെന്നു വയ്ക്കണം. ഹൈബ്രിഡ് ഇരട്ട സിം ട്രേയാണ് ഫോണിൽ. പിന്നില്‍ ഇരട്ട ക്യാമറകളും, കപ്പാസിറ്റീവ് ഫിങ്ഗര്‍പ്രിന്റ് സ്‌കാനറും ഉണ്ട്. 191 ഗ്രാം ഭാരമാണ് ഉള്ളത്.

ഒപ്പോ എഫ്11 പ്രോയുടെ വിശദമായ വിഡിയോ റിവ്യൂ ഉടൻ....

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA