ADVERTISEMENT

ചൈനീസ് ഇലക്ട്രോണിക്‌സ് ഭീമന്‍ ഷവോമി ഏറ്റവും വില കുറഞ്ഞ സ്മാര്‍ട് ഫോണ്‍ അവതരിപ്പിച്ചു, റെഡ്മി ഗോ. ആന്‍ഡ്രോയിഡ് ഗോ സോഫ്റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 4,449 രൂപയാണ് എംആര്‍പി. മാര്‍ച്ച് 22ന് ഉച്ചയ്ക്കു 12 മണിക്ക് ഷവോമിയുടെ വെബ്‌സൈറ്റിലും എംഐ ഹോം സ്‌റ്റോറുകളിലും ഫ്ലിപ്കാര്‍ട്ടിലും റെഡ്മി ഗോയുടെ വില്‍പ്പന നടക്കും. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നവര്‍ക്ക് ആദ്യ സ്മാര്‍ട് ഫോണ്‍ എന്ന രീതിയിലാണ് ഷവോമി ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

എന്താണ് ആന്‍ഡ്രോയിഡ് ഗോ?

512 എംബി റാം, 1 ജിബി റാം ശേഷിയുള്ള ഫോണുകളില്‍ പോലും സുഗമമായി പ്രവര്‍ത്തിക്കാന്‍ പാകപ്പെടുത്തിയെടുത്തതാണ് ആന്‍ഡ്രോയിഡ് ഗോ സോഫ്റ്റ്‌വെയര്‍. ഏറ്റവും പുതിയ സോഫ്റ്റ്‌വെയര്‍ ഫീച്ചറുകള്‍, ശക്തി കുറഞ്ഞ ഹാര്‍ഡ്‌വെയറിലും പ്രവര്‍ത്തിപ്പിക്കുക എന്നതാണ് ആന്‍ഡ്രോയിഡ് ഗോയുടെ നിര്‍മാണ ലക്ഷ്യം. മിനുക്കിയെടുത്ത ആന്‍ഡ്രോയിഡ് ഗോ സോഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ടു ചെയ്യുന്നതും അതിനു വേണ്ടി പരുവപ്പെടുത്തിയ ആപ്പുകളെയായിരിക്കും. ഉദാഹരണത്തിന് ആന്‍ഡ്രോയിഡ് ഗോയില്‍ പ്രവര്‍ത്തിക്കുന്ന യുട്യൂബ്, സാധാരണ യുട്യൂബ് ആപ്പ് ആയിരിക്കില്ല. ശക്തി കുറച്ചു നിര്‍മിച്ച യുട്യൂബ് ഗോ ആയിരിക്കും. യുട്യൂബ് ഗോയ്ക്ക് പ്രവര്‍ത്തിക്കാന്‍ പരിമിത വിഭവങ്ങള്‍ മതി. ഹാര്‍ഡ്‌വെയര്‍ ശേഷിയും ഡേറ്റയും കുറച്ചു മതി. ഗൂഗിള്‍ മാപ്‌സ്, ജിമെയില്‍, ഗൂഗിള്‍ അസിസ്റ്റന്റ് തുടങ്ങിയവയ്ക്കും ഗോ വേര്‍ഷനുകളുണ്ട്.

നാലു കോറുകളുള്ള സ്‌നാപ്ഡ്രാഗണ്‍ 425 പ്രൊസസറാണ് റെഡ്മി ഗോയ്ക്കു ശക്തി പകരുന്നത്. റാം 1 ജിബിയാണ്. 8 ജിബി, 16 ജിബി സംഭരണശേഷിയുള്ള രണ്ടു മോഡലുകള്‍ എത്തുന്നുണ്ട്. ഹൈബ്രിഡ് സിം സ്ലോട്ടും ഉണ്ട്. രണ്ടു സിമ്മുകളോ, 1 സിമ്മും 1 മൈക്രോഎസ്ഡി കാര്‍ഡുമോ ഉപയോഗിക്കാം. 5-ഇഞ്ച് വലുപ്പമുള്ള എച്ഡി (720പി) ഡിസ്‌പ്ലെയാണുള്ളത്.

എല്‍ഇഡി ഫ്ളാഷുള്ള 8 എംപി പിന്‍ ക്യാമറയും 5എംപി മുന്‍ ക്യമറയും ഈ ഫോണിനുണ്ട്. 3,000 എംഎഎച് ബാറ്ററിയുമുണ്ട്.

എതിരാളികള്‍

സാംസങ് ജെ 2 കോര്‍, നോക്കിയ 1 എന്നിവയാണ് റെഡ്മി ഗോയുടെ ഇപ്പോഴത്തെ പ്രധാന എതിരാളികള്‍.

താരതമ്യം

സ്‌ക്രീന്‍

റെഡ്മി ഗോ: 5-ഇഞ്ച് ഐപിഎസ് എല്‍സിഡി എച്ഡി (1280×720 റെസലൂഷന്‍)
ജെ 2 കോര്‍: 5-ഇഞ്ച് പിഎല്‍എസ് ടിഎഫ്റ്റി സ്‌ക്രീന്‍ (540×960 റെസലൂഷന്‍)
നോക്കിയ 1: 4.5-ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലെ ( 480×854 റെസലൂഷന്‍)

ക്യാമറ
റെഡ്മി ഗോ: 8 എംപി (f/2) പിന്‍ ക്യാമറ. 5 എംപി (f/2/2) മുന്‍ ക്യാമറ
ജെ 2 കോര്‍: 8 എംപി (f/2/2) പിന്‍ ക്യാമറ, 5എംപി (f/2/2) മുന്‍ ക്യാമറ
നോക്കിയ 1: 5എംപി പിന്‍ ക്യാമറ, 2 എംപി മുന്‍ ക്യാമറ

മൂന്നു ഫോണുകള്‍ക്കും എല്‍ഇഡി ഫ്ളാഷ് ഉണ്ട്.

ഷവോമിയുടെയും സാംസങ്ങിന്റെയും ഫോണുകള്‍ക്ക് 1080പി വിഡിയോ റെക്കോഡു ചെയ്യാന്‍ ശേഷിയുണ്ട്. നോക്കിയ 1ന് 480പി മാത്രമാണ് സാധിക്കുക.

പ്രൊസസര്‍

റെഡ്മി ഗോ: സ്‌നാപ്ഡ്രാഗണ്‍ 425
ജെ2 കോര്‍: സാംസങ്ങിന്റെ സ്വന്തം എക്‌സിനോസ് 7570
നോക്കിയ 1: മെഡിയടെക് എംടി 6737എം

മൂന്നു മോഡലുകള്‍ക്കും 1 ജിബി റാമാണുള്ളത്. റെഡ്മി ഗോ മോഡലിന് 16 ജിബി സംഭരണ ശേഷിയുള്ള ഒരു വേര്‍ഷനുമുണ്ട്.

ബാറ്ററി

ഇളക്കി മാറ്റാനാവാത്ത 3,000 എംഎഎച് ബാറ്ററിയാണ് റെഡ്മി ഗോയ്ക്കുള്ളത്. ജെ 2 കോറിന് 2,600 എംഎച് ബാറ്ററിയാണുളളത്. ഇത് മാറ്റിവയ്ക്കാം. നോക്കിയ 1ന് 2,150 എംഎഎച് ബാറ്ററിയാണുളളത്. മൂന്നു ഫോണുകളും ആന്‍ഡ്രോയിഡ് ഗോ 8.1 ല്‍ പ്രവര്‍ത്തിക്കുന്നു.

വില

റെഡ്മി ഗോ: 4449 രൂപ (തുടക്ക മോഡല്‍)
ജെ 2 കോർ: 5990 രൂപ
നോക്കിയ 1 : 5,499 രൂപ (ഇത് അവതരിപ്പിച്ച സമയത്തെ വിലയാണ്. ഇപ്പോള്‍ 4,500 രൂപയ്ക്കും ലഭ്യമാണ്.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com