ADVERTISEMENT

ഷവോമി കഴിഞ്ഞ മാസം റെഡ്മി നോട്ട് 7 നൊപ്പം റെഡ്മി നോട്ട് 7 പ്രോയും ഇന്ത്യയില്‍ അവതരിപ്പിച്ചു. റെഡ്മി നോട്ട് 7 നെക്കാള്‍ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയത് പ്രോ പതിപ്പായിരുന്നു. കാരണം മറ്റൊന്നുമല്ല, ഇതുപോലെ താങ്ങാനാവുന്ന വിലയ്ക്ക് അത് വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകള്‍ തന്നെയായിരുന്നു. 13,999 രൂപയ്ക്കാണ് റെഡ്മി നോട്ട് 7 പ്രോയുടെ 4 ജിബി റാം / 64 ജിബി സ്റ്റോറേജ് വേരിയന്റ് വരുന്നത്. കൂടാതെ ഒരു 6 ജിബി റാം /128 ജിബി സ്റ്റോറേജ് പതിപ്പുമുണ്ട്. 16,999 രൂപയാണ് ഇതിന്റെ വില.

നിലവില്‍ 15,000 രൂപയില്‍ താഴെ വിലരുന്ന സാംസങ്, നോക്കിയ, അസുസ്, മോട്ടറോള പോലെയുള്ള നിര്‍മാതാക്കളുടെ നിരവധി സ്മാര്‍ട് ഫോണുകള്‍ രാജ്യത്ത് ലഭ്യമാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം റെഡ്മി നോട്ട് 7 പ്രൊയെ വേറിട്ടു നിര്‍ത്തുന്നത് 48 എംപി ക്യാമറ, ഡോട്ട് ഡ്രോപ്പ് നോച്, മുന്നിലും പിന്നിലും ഗ്ലാസ്, സ്നാപ്ഡ്രാഗണ്‍ 675 പ്രോസസര്‍ തുടങ്ങി ഒട്ടനവധി പ്രീമിയം ഫീച്ചറുകളാണ്. നിലവില്‍ രൂപ 15,000 ല്‍ താഴെ വില നിലവാരത്തില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച സ്മാര്‍ട് ഫോണാണ് റെഡ്മി നോട്ട് 7 പ്രോ.

പ്രധാന ഫീച്ചറുകള്‍: ഡിസൈന്‍

റെഡ്മി നോട്ട് 7 പ്രോയെ സംബന്ധിച്ച ഏതാണ്ട് എല്ലാ കാര്യങ്ങളും മികച്ചതാണെങ്കിലും പ്രധാന ആകര്‍ഷണം അതിന്റെ പ്രീമിയം ഡിസൈനാണ്. മുന്നിലും പിന്നിലും കോണിങ് ഗോറില്ല ഗ്ലാസ് 5 സുരക്ഷയുണ്ട്. നിലവില്‍ നോക്കിയ 6.1 മാറ്റി നിര്‍ത്തിയാല്‍ 15,000 രൂപയില്‍ താഴെ ലഭിക്കുന്ന മറ്റൊരു ഫോണും മുഴുവന്‍ ഗ്ലാസ് ബോഡിയോടെ വരുന്നില്ല. ഗ്ലാസ് ബോഡിയില്‍ വരുന്ന ആദ്യത്തെ റെഡ്മി നോട്ട് ഫോണാണ് നോട്ട് 7 പ്രോ. നേരത്തെ മെറ്റല്‍ അല്ലെങ്കില്‍ പോളികാര്‍ബണേറ്റ് ഫിനിഷിലാണ് ഷവോമിയില്‍ നിന്നുള്ള നോട്ട് സീരീസ് ഫോണുകള്‍ വന്നിരുന്നത്.

കൂടാതെ പുതിയ ഡിസൈനിലാണ് റെഡ്മി നോട്ട് 7 പ്രൊ വരുന്നത്. ഓറ ഡിസൈന്‍ അല്ലെങ്കില്‍ ഗ്രേഡിയന്റ് ഫിനിഷ് ഫോണിന്റെ മൊത്തത്തിലൊരു വ്യത്യസ്ത ലുക്ക് നല്‍കുന്നുണ്ട്. ഡോട്ട് ഡ്രോപ്പ് നോച്ചോടെയുള്ള ഇന്ത്യയിലെ ആദ്യ ഷവോമി ഫോണുമാണ് റെഡ്മി നോട്ട് 7 പ്രോ.

പ്രധാന ഫീച്ചറുകള്‍: ഹാര്‍ഡ്‌വെയര്‍, ക്യാമറകള്‍

വിലകൂടിയ ഫോണുകളില്‍ മാത്രം ഇതുവരെ കണ്ടിരുന്ന ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 675 ചിപ്സെറ്റാണ് റെഡ്മി നോട്ട് 7 പ്രോയ്ക്ക് കരുത്തു പകരുന്നത്. നോട്ട് 7 പ്രോയിലൂടെ റെഡ്മി സ്നാപ്ഡ്രാഗണ്‍ 675 പ്രോസസറിനെ 15,000 രൂപയില്‍ താഴെ വിലയുള്ള സെഗ്‌മെന്റിലേക്ക് കൊണ്ടുവരികയാണ്, ഇതു മറ്റൊരു സ്മാര്‍ട് ഫോണിനും സമീപ ഭാവിയില്‍ കൈവരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ഇതുകൊണ്ടും തീരുന്നില്ല, റെഡ്മി നോട്ട് 7 പ്രോ 48 മെഗാപിക്സല്‍ ക്യാമറ ട്രെന്‍ഡിനെ ബജറ്റ് സെഗ്‌മെന്റിലേക്ക് കൊണ്ടുവരികയാണ്. രണ്ട് പിന്‍ ക്യാമറകളോടെയാണ് റെഡ്മി നോട്ട് 7 പ്രോ വരുന്നത്. പ്രധാന സെന്‍സര്‍ 48 മെഗാപിക്സലാണ്. മുന്‍ വശത്ത് 13 മെഗാപിക്സല്‍ എഐ സെല്‍ഫി ക്യാമറയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ആന്‍ഡ്രോയ്ഡ് 9 പൈ അടിസ്ഥാനമാക്കിയ MIUI 10 ലാണ് റെഡ്മി നോട്ട് 7 പ്രോയുടെ പ്രവര്‍ത്തനമെന്നതും എടുത്തു പറയേണ്ട ഫീച്ചറാണ്.

ഇന്ത്യയില്‍ നിലവില്‍ 15,000 രൂപയില്‍ താഴെ വിലവരുന്ന മികച്ച ഫോണാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ ധൈര്യമായി റെഡ്മി നോട്ട് 7 പ്രോ വാങ്ങാം. ഫ്ലിപ്കാര്‍ട്ടിലൂടെയും എംഐ ഇന്ത്യ വെബ്‌സൈറ്റ് വഴിയും ഫോണ്‍ സ്വന്തമാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com