ADVERTISEMENT

ലോകത്തെ ഏറ്റവും വിലിയ സ്മാർട് ഫോൺ നിർമാണ കമ്പനിയായ ആപ്പിളിന്റെ ഐഫോൺ 7 ഇന്ത്യയിൽ നിർമിച്ചു വിതരണം ചെയ്യും. ഐഫോൺ എസ്ഇ, ഐഫോൺ 6 എന്നിവ കൂടാതെ ഐഫോൺ 7 നും നിർമാണം തുടങ്ങി കഴിഞ്ഞു. ചൈനയിൽ വൻ പ്രതിസന്ധിയിലായ ഐഫോൺ വിപണി ഇന്ത്യയിലൂടെ തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ആപ്പിളിന്റെ പുതിയ നീക്കമെന്നാണ് വിദഗ്ധർ പറയുന്നത്.

 

ഐഫോൺ 7 ന്റെ നിർമാണം തുടങ്ങിയതായി ആപ്പിൾ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഐഫോൺ 7 മെയ്ക്ക് ഇൻ ഇന്ത്യക്ക് കീഴിൽ വരുന്നതോടെ ചെലവ് കുറയും. നിലവിൽ ഐഫോണുകൾ വിദേശത്തു നിന്നു ഇറക്കുമതി ചെയ്യാൻ വലിയ നികുതി നൽകേണ്ടതുണ്ട്. ഇന്ത്യയിൽ നിർമിക്കുമ്പോൾ ഇതൊഴിവാക്കാം. ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ഐഫോൺ 7 വാങ്ങാനും സാധിക്കും.

 

ബെംഗളുരുവിലെ പ്ലാന്റിലാണ് ഐഫോൺ 7 നിർമിക്കുന്നത്. ആപ്പിളിന്റെ തായ്‌വാനിലെ നിർമാണ കമ്പനി വിസ്റ്റോൺ ആണ് ഇന്ത്യയിലെ പ്ലാന്റിലും ഐഫോണുകൾ നിർമിക്കുന്നത്. ഇന്ത്യയിലെ നിർമാണ യൂണിറ്റ് വികസിപ്പിക്കുന്നതിനായി ആപ്പിളിന്റെ 5000 കോടിയുടെ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com