sections
MORE

1 രൂപയ്ക്ക് സ്മാർട് ടിവി, റെഡ്മി നോട്ട് പ്രോ, പോകോ എഫ്1; വൻ ഓഫറുമായി ഷവോമി

mi-tv-redmi
SHARE

ഉപകരണങ്ങള്‍ വില കുറച്ചു നിര്‍മിച്ചു വില്‍ക്കുന്ന കമ്പനികളില്‍ പ്രമുഖരായ ചൈനീസ് ബ്രാന്‍ഡ് ഷവോമി എംഐ ഫാന്‍ ഫെസ്റ്റിവല്‍ 2019 (Mi Fan Festival 2019) ഏപ്രില്‍ നാലു മുതല്‍ ആറു വരെ ആഘോഷിക്കന്‍ തീരുമാനിച്ചു. ഈ മൂന്നു ദിവസ വില്‍പനയില്‍ ഷവോമിയുടെ വിവിധ ഉപകരണങ്ങള്‍ ഇപ്പോഴുള്ള എംആര്‍പിയെക്കാള്‍ കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കാന്‍ അവസരം നല്‍കുകയാണ് ചെയ്യുന്നത്. പോക്കോ എഫ്1, റെഡ്മി നോട്ട് 6 പ്രോ തുടങ്ങിയവ മുതല്‍ എംഐ എല്‍ഇഡി ടിവി 4 പ്രോ, എംഐ ബാന്‍ഡ്, എംഐ എയര്‍ പ്യൂരിഫയര്‍ 2എസ് തുടങ്ങിയവയൊക്കെ വിലകുറച്ചു വാങ്ങാനാകും. ഇതോടൊപ്പം ഒരു രൂപ ഫ്ലാഷ് സെയിലും, മിസ്റ്ററി ബോക്‌സ് സെയിലും (Mystery Box Sale) ഈ ത്രിദിന വില്‍പന മേളയ്ക്കിടയില്‍ സംഘടിപ്പിക്കും. 

എംഐ ഫാന്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നതവര്‍ എംഐ.കോം, എംഐ ഹോം, എംഐ സ്‌റ്റോര്‍ എന്നീ വെബ്‌സൈറ്റുകളിലും കമ്പനിയുടെ പാര്‍ട്ണര്‍മാരായ ഓണ്‍ലൈന്‍ വില്‍പനക്കാരുടെ സൈറ്റുകളിലും എത്തേണ്ടതാണ്. ചില നഗരങ്ങളിലെ സ്മാര്‍ട് ഫോണ്‍ വില്‍പന നടത്തുന്ന കടകളിലും ഓഫറുകള്‍ ലഭ്യമായിരിക്കും.

കമ്പനി നൽകുന്ന ചില ഓഫറുകള്‍ നോക്കാം

∙ പോക്കോ എഫ്1 6ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന് 20,999 രൂപയായിരിക്കും വില. (22,999 എംആര്‍പി.)

∙ റെഡ്മി നോട്ട് 5 പ്രോ 4ജിബി റാം, 64 ജിബി സ്റ്റോറേജ് മോഡലിന് 10,999 രൂപയായിരിക്കും വില. (12,999 രൂപ എംആര്‍പി)

∙ റെഡ്മി നോട്ട് 5 പ്രോ 6ജിബി റാം, 64 ജിബി സ്റ്റോറേജ് മോഡലിന് 11,999 രൂപയായിരിക്കും വില. (എംആര്‍പി 13,999 രൂപ)

∙ റെഡ്മി നോട്ട് 6 പ്രോ 4 ജിബി റാം, 64ജിബി സ്റ്റോറേജ് മോഡലിന് 3,000 രൂപയാണ് കിഴിവ്--10,999 രൂപയ്ക്കു ലഭിക്കും. 

അടുത്തിടെ അവതരിപ്പിച്ച റെഡ്മി നോട്ട് 7, റെഡ്മി നോട്ട് 7 പ്രോ, റെഡമി ഗോ മോഡലുകള്‍ക്കും കിഴിവു നല്‍കുമെന്നു പറയുന്നു. 

എംഐ കോംപാക്ട് ബ്ലൂടൂത്ത് സ്പീക്കര്‍ 2 (699 രൂപ), എംഐ ഇയര്‍ഫോണ്‍സ് (599 രൂപ), എംഐ ബോഡി കോംപോസിഷന്‍ (1,499 രൂപ), എംഐ എയര്‍ പ്യൂരിഫയര്‍ 2 എസ് (8,499 രൂപ), എംഐ ബാന്‍ഡ് എച്ആര്‍എക്‌സ് എഡിഷന്‍ (999 രൂപ) തുടങ്ങിയവയാണ് മറ്റു ചില ഉപകരണങ്ങളുടേ പ്രത്യേക വില. ഏപ്രില്‍ 4ന് ഉച്ചയ്ക്ക് 12 നാണ് വില്‍പന തുടങ്ങുന്നത്.

ഈ കിഴിവു കൂടാതെ, എച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡ് ഉപയോഗിച്ചു വാങ്ങുന്നവര്‍ക്ക് 5 ശതമാനം അധികം ഇളവും നല്‍കും. ഇങ്ങനെ ലഭിക്കുന്ന പരമാവധി കിഴിവ് 500 രൂപയായിരിക്കും. എച്ഡിഎഫ്‌സി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് എംഐ എല്‍ഇഡി ടിവി, എംഐ സൗണ്ട് ബാര്‍ എന്നിവ വാങ്ങുകയാണെങ്കില്‍ തവണ വ്യവസ്ഥയിലും വാങ്ങാം.

മൊബിക്വിക് (MobiKwik) സേവനം പ്രയോജനപ്പെടുത്തുന്നവര്‍ക്ക് മോബിക്വിക് സൂപ്പര്‍ ക്യാഷ് 2,000 രൂപ വരെ അധികം കിഴിവു ലഭിക്കും. ഫെസ്റ്റിവവല്‍ സമയത്ത് ഏത് ഉപകരണം വാങ്ങിയാലും ഇത് ലഭിക്കും. എംഐ പേ ഉപയോഗിച്ചാണ് പണമടയ്ക്കുന്നതെങ്കില്‍ ഉപയോക്താക്കള്‍ക്ക് ഓരോ ദിവസവും എംഐ ടിവി, റെഡ്മി നോട്ട് 7 എന്നിവ സമ്മാനമായി നേടാനുള്ള സാധ്യതയും ഉണ്ടെന്ന് കമ്പനി പറയുന്നു.

മുന്‍വര്‍ഷങ്ങളിലേതു പോലെ, ഇന്ററാക്ടീവ് ഗെയിമുകളായ ഫണ്‍ ആന്‍ഡ് ഫ്യൂറിയസ് ഒക്കെ കളിച്ച് റെഡ്മി നോട്ട് 7 സമ്മാനമായി നേടാം. പ്ലേ ആന്‍ഡ് വിന്‍ ഗെയിം കളിച്ചു ജയിക്കുന്നവര്‍ക്ക് പോക്കൊ എഫ്1, എംഐ ബാന്‍ഡ് 3, എംഐ കൂപ്പണുകള്‍ എന്നിവ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്നും ഷവോമി പറഞ്ഞു. 1 രൂപ ഫ്ളാഷ് സെയിലില്‍ പങ്കെടുക്കുന്നവര്‍ക്ക് റെഡ്മി നോട്ട് 7 പ്രോ, പോക്കോ എഫ്1 എംഐ സൗണ്ട്ബാര്‍, എംഐ എല്‍ഇഡി ടിവി 4എ പ്രോ (32-ഇഞ്ച്) ഹോം സെക്യൂരിറ്റി ക്യാമറ, എംഐ സ്‌പോര്‍ട്‌സ് ആന്‍ഡ് ബ്ലൂടൂത്ത് ഇയര്‍ഫോണ്‍സ് എന്നിവ ലഭിക്കാം. ഉത്സവ ദിനങ്ങളില്‍ ഉച്ച തിരിഞ്ഞ് 2 മണിക്കായിരിക്കും സെയില്‍.

മിസ്റ്ററി ബോക്‌സ് സെയിലാണ് ഈ വര്‍ഷത്തെ മറ്റൊരു പ്രത്യേകത. 99 രൂപ നല്‍കിയാല്‍ 2,400 രൂപ വരെ വില വരുന്ന ഷവോമി പ്രൊഡക്ടുകള്‍ ഒരുമിച്ചു ലഭിക്കുന്നതാണ് മിസ്റ്ററി ബോക്‌സ് വില്‍പന. ഉത്സവ ദിനങ്ങളില്‍ വൈകീട്ട് 4 മണിക്കായിരിക്കും മിസ്റ്ററി ബോക്‌സ് വില്‍പന.

തങ്ങളുടെ ലോകമെമ്പാടുമുള്ള ഫാന്‍സ് കാണിക്കുന്ന സ്‌നേഹത്തിന് പകരമാണ് ഈ ഓഫറെന്ന് കമ്പനി പറഞ്ഞു. 

റെഡ്മി നോട്ട് പ്രോ മോഡല്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരോട് ഒരു വാക്ക്. 7 പ്രോ 13,999 രൂപയ്ക്കാണ് ലഭ്യമാക്കിയിരിക്കുന്നത്. അല്‍പം വിലക്കൂടുതല്‍ പ്രശ്‌നമല്ലെങ്കില്‍ ഈ മോഡല്‍ വാങ്ങുന്നതായിരിക്കും ഉചിതം. കൂടാതെ റെഡ്മി നോട്ട് 7 ന്റെ വില 9,999 രൂപയാണ്. ഇവ രണ്ടും ഈ വര്‍ഷത്തെ മോഡലുകളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA