ADVERTISEMENT

രാജ്യത്തെ മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ റിയൽമിയുടെ പുതിയ ഹാൻഡ്സെറ്റ് വിപണിയിലെത്തി. ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാവുന്ന റിയൽമി സി2 ഹാൻഡ്സെറ്റാണ് അവതരിപ്പിച്ചത്. സി1 ന്റെ പരിഷ്കരിച്ച പതിപ്പാണ് സി2. മികച്ച ഫീച്ചറുകളും മുൻ പതിപ്പിലേതു തന്നെയാണെങ്കിലും ചിപ്സെറ്റിൽ മാറ്റമുണ്ട്. ഹീലിയോ പി22 ആണ് പ്രോസസർ.

 

2 ജിബി റാം ശേഷിയുള്ള സി2 ന്റെ വില 5,999 രൂപയാണ്. 16 ജിബിയാണ് സ്റ്റോറേജ്. 3ജിബി റാം, 32 ജിബി സ്റ്റോറേജ് ശേഷിയുള്ള വേരിയന്റിന്റെ വില 7,999 രൂപയാണ്. ഡയമണ്ട് ബ്ലൂ, ഡയമണ്ട് ബ്ലാക്ക് എന്നീ നിറങ്ങളിലുള്ള ഹാൻഡ്സെറ്റുകൾ മേയ് 15ന് ഫ്ലിപ്കാർട്ടിലും റിയൽമി ഡോട്ട് കോമിലും ലഭിക്കും. ഇതോടൊപ്പം റിലയൻസ് ജിയോയുടെ 5,300 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും.

 

6.1 ഇഞ്ച് എച്ച്ഡി പ്ലസ് ഡ്യൂഡ്രോപ് ഡിസ്പ്ലെ, ഗോറില്ല ഗ്ലാസ് സുരക്ഷ, പ്ലാസ്റ്റിക് റിയർ പാനൽ, മെഡിയ ടെക് ഹീലിയോ പി22 പ്രോസസർ, ആൻഡ്രോയിഡ് പൈ ഒഎസ്, 13 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറ, 2 മെഗാപിക്സൽ സെക്കൻഡറി ക്യാമറ, 5 മെഗാപിക്സല്‍ സെൽഫി ക്യാമറ, 4,000 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന ഫീച്ചറുകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com