ADVERTISEMENT

രാജ്യത്തെ മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ ഷവോമിയുടെ രണ്ടു മോഡൽ ഹാൻഡ്സെറ്റുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. റെഡ്മി 7, റെഡ്മി വൈ3 എന്നീ രണ്ടു ഹാൻഡ്സെറ്റുകളുടെ അടിസ്ഥാന വില യാഥാക്രമം 7999, 9999 രൂപയാണ്.

 

റെഡ്മി 7 ഫീച്ചറുകൾ

Redmi-Y3
റെഡ്മി വൈ3

 

ഇന്ത്യയിൽ റെഡ്മി 7 ന്റെ രണ്ടു വേരിയന്റുകളാണ് അവതരിപ്പിച്ചത്. 2 ജിബി റാം / 32 ജിബി സ്റ്റോറേജ്, 3 ജിബി റാം / 32ജിബി സ്റ്റോറേജ് എന്നിവയാണ് രണ്ടു വേരിയന്റുകള്‍. ക്വാൽകം സ്നാപ്ഡ്രാഗൻ 632 എസ്ഒസി, 4000 എംഎഎച്ച് ബാറ്ററി, പിന്നിൽ ഇരട്ട ക്യാമറ (12+ 2 മെഗാപിക്സല്‍), 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെ എന്നിവ പ്രധാന ഫീച്ചറുകളാണ്. ഏപ്രിൽ 29 ന് പുറത്തിറങ്ങുന്ന ഹാൻഡ്സെറ്റിന്റെ രണ്ടു വേരിയന്റിന്റെയും വില 7999 രൂപ (2ജിബി റാം) 8999 രൂപ (3ജിബി റാം) എന്നിങ്ങനെയാണ്.

 

റെഡ്മി വൈ3 ഫീച്ചറുകൾ

 

ക്യാമറയിൽ ചില മാറ്റങ്ങളുമായാണ് റെഡ്മി വൈ3 പുറത്തിറങ്ങിയത്. റെഡ്മി 7 മോഡലിനേക്കാൾ വിലയിലും ഫീച്ചറുകളിലും മാറ്റങ്ങളുണ്ട്. ക്വാൽകം സ്നാപ്ഡ്രാഗൻ 632 എസ്ഒസി പ്രോസസർ, 3 ജിബി, 4 ജിബി റാം, 32 ജിബി, 64 ജിബി സ്റ്റോറേജ്, 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറ, പിന്നിൽ ഇരട്ട ക്യാമറ (12 +2 മെഗാപിക്സൽ), 4000 എംഎഎച്ച് ബാറ്ററി, 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെ എന്നിവ പ്രധാന ഫീച്ചറുകളാണ്. 3ജിബി റാം വേരിയന്റിന്റെ വില 9999 രൂപയാണ്. 4ജിബി വേരിയന്റിന്റെ വില 11999 രൂപയും. ഏപ്രിൽ 30 മുതലാണ് വിതരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com