ADVERTISEMENT

ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഷവോമി ഓരോ തവണയും വിപണി പിടിക്കാനായി വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഷവോമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് റെഡ്മി നോട്ട് 7 ബഹിരാകാശത്തും അവതരിപ്പിക്കാൻ കമ്പനിക്ക് സാധിച്ചതായി വിഡിയോയും ചിത്രങ്ങളും വെളിപ്പെടുത്തുന്നു. ഇത് ആദ്യമായാണ് ഒരു സ്മാർട് ഫോൺ ബഹിരാകാശത്തും അവതരിപ്പിക്കുന്നത്.

നിരവധി പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷമാണ് റെഡ്മി നോട്ട് 7 ബഹിരാകാശത്തേക്കു അയച്ചത്. റെഡ്മി നോട്ട് 7ൽ ചവിട്ടുന്നതും വീടിനു മുകളിൽ നിന്നg താഴേക്കിടുന്നതും ഫോണിനു മുകളിൽ പച്ചക്കറി വെട്ടുന്ന വിഡിയോയും എല്ലാം വന്നിട്ടുണ്ട്. എന്നാൽ അതുക്കും മേലെ നിൽക്കുന്ന കച്ചവട തന്ത്രമാണ് ഷവോമി ഇപ്പോൾ കാണിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ഫോൺ റെഡ്മി നോട്ട് 7 തന്നെയാണെന്ന് കാണിക്കാനാണ് ബഹിരാകാശ അവതരണമെന്നാണ് കരുതുന്നത്.

ഭൂമിയിൽ ബലൂണിന്റെ സഹായത്തോടെ ഏകദേശം 31,000 മീറ്റർ ഉയരത്തിലെത്തി റെഡ്മി നോട്ട് 7 ഹാൻഡ്സെറ്റ് ഭൂമിയുടെ ചിത്രങ്ങളും പകർത്തി. ഇതിന്റെ വിഡിയോയും ചിത്രങ്ങളും ചൈനീസ് സമൂഹമാധ്യമം വൈബോയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ലിറ്റിൽ കിങ് കോങ്’ എന്ന ടാഗ്‌ലൈനിൽ ഷവോമി സിഇഒ ലെയ് ‍ജുൺ ആണ് വിഡിയോ ഷെയർ ചെയ്തത്.

31 കിലോമീറ്റർ ഉയരത്തിൽ നിന്ന് ബലൂൺ പൊട്ടിയതോടെ ഹാൻഡ്സെറ്റ് താഴേക്കു വീണു. എന്നാൽ ഹാൻഡ്സെറ്റിനു ചെറിയൊരു പോറൽ പോലും സംഭവിച്ചില്ല എന്നാണ് കമ്പനി അവകാശപ്പെട്ടത്. ഗോറില്ല ഗ്ലാസ് 5 ന്റെ സുരക്ഷയുള്ള റെഡ്മി നോട്ട് 7 ന്റെ സ്ക്രീനുകൾക്ക് ഒന്നും സംഭവിച്ചില്ല. 48 മെഗാപിക്സൽ ക്യാമറ ഉപയോഗിച്ച് പകർത്തിയ ഭൂമിയുടെ ചിത്രങ്ങളും കാണാം. എന്നാൽ ഇന്ത്യയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 7 ൽ 48 മെഗാപിക്സല്‍ ക്യാമറയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com