sections
MORE

10,999 രൂപയ്ക്ക് 48 മെഗാപിക്സൽ ക്യാമറയുമായി റെഡ്മി നോട്ട് 7എസ്

xiaomi-redmi-note-7s
SHARE

ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്മാര്‍ട് ഫോണ്‍ നിര്‍മാതാവായ ഷവോമി പുതിയ ഹാന്‍ഡ്‌സെറ്റ് റെഡ്മി നോട്ട് 7എസ് അവതരിപ്പിച്ചു. 48 മെഗാപിക്സൽ ക്യാമറയടക്കം നിരവധി ആകര്‍ഷകമായ ഫീച്ചറുകള്‍ 10,999 രൂപയക്കു നല്‍കുന്നു എന്നതാണ് പ്രധാന വാര്‍ത്ത.

മികച്ച ഫീച്ചറുള്ള ഫോണുകള്‍ 10,000 രൂപയില്‍ താഴെ ലഭിക്കണമെന്നാണ് ഇന്ത്യയിലെ പല ഉപയോക്താക്കളുടെയും ആഗ്രഹം. അത് വാസ്തവത്തില്‍ വളരെ ശരിയുമാണ്. ചെറിയ കാലത്തെ ഉപയോഗം കഴിഞ്ഞ് വലിച്ചെറിയാനാണ് വന്‍ തുക നല്‍കി ഫോണുകള്‍ സ്വന്തമാക്കുന്നത്. ഇവയില്‍ ഉണ്ടെന്നു പറയുന്ന ഫീച്ചറുകളില്‍ പലതും മിക്ക ഉപയോക്താക്കള്‍ക്കും ആവശ്യവുമില്ല. അതിനാല്‍ വില കുറച്ച് കൂടുതല്‍ ഉപകാപ്രദമായ ഫീച്ചറുകള്‍ എന്ന ആഗ്രഹം മുമ്പൊരു വര്‍ഷവും സാധ്യമല്ലാതിരുന്ന രീതിയില്‍ ഇപ്പോള്‍ സഫലീകരിക്കാമെന്നതാണ് 2019ന്റെ പ്രത്യേകത. 

സാധാരണക്കാരനു വേണ്ടതിലേറെ ഫീച്ചറുകളുള്ള അസൂസ് സെന്‍ഫോണ്‍ മാക്‌സ് എം2, ഇപ്പോള്‍ കഴിഞ്ഞ സെയിലില്‍ ഫ്ലിപ്കാര്‍ട്ട് വിറ്റത് 9,999 രൂപയ്ക്കാണ്. റിയല്‍മി X സ്‌ക്രീന്‍ ടെക്‌നോളജിയില്‍ കൂടുതല്‍ മികവുമായാണ് എത്തുന്നത്. 15,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട് ഫോണ്‍ വില്‍പനയുടെ തമ്പുരാക്കന്മാരായി അറിയപ്പെടുന്ന ഷവോമിക്ക് ഈ കമ്പനികള്‍ക്ക് ഉചിതമായ ഒരു മറുപടി കൊടുത്തേ പറ്റുമായിരുന്നുള്ളു. അവരുടെ ഇന്നലെ അവതരിപ്പിച്ച 7എസ് സ്മാര്‍ട് ഫോണിന് ഉപയോക്താക്കളെ ആകര്‍ഷിക്കാനാകുമോ? ചില പ്രധാന ഫീച്ചറുകള്‍ പരിശോധിക്കാം.

ബോഡി

ഗ്ലാസ് ബോഡിയുള്ള ഫോണിന് 6.3-ഇഞ്ച് വലുപ്പമുള്ള ഫുള്‍ എച്ഡിപ്ലസ് റെസലൂഷനുള്ള (1080x2340 പിക്‌സല്‍സ്) സ്‌ക്രീനാണുള്ളത്. സെല്‍ഫി ക്യാമറയെ ഒതുക്കി ഇരുത്താന്‍ ഡോട്ട് നോച്ചും നല്‍കിയിരിക്കുന്നു. കോര്‍ണിങ് ഗൊറില ഗ്ലാസ് ഉപയോഗിച്ചുള്ള ഗ്ലാസാണ് ഡിസ്‌പ്ലെയെ സംരക്ഷിച്ചു നിർത്തുന്നത്. സ്‌ക്രീനിലേക്ക് വെള്ളം തെറിച്ചാല്‍ പ്രതിരോധിക്കാനുള്ള കോട്ടിങും (P2i splash-resistant) ഉണ്ട്. എന്നാല്‍, ഫോണ്‍ വാട്ടര്‍ പ്രൂഫ് അല്ല. ഐആര്‍ ബ്ലാസ്റ്ററും ഉള്‍ക്കൊള്ളിട്ടിട്ടുണ്ട്. എന്നു പറഞ്ഞാല്‍ ഷവോമിയുടെ മറ്റു പല ഫോണുകളെയും പോലെ റിമോട്ട് കണ്ട്രോളായി ഈ ഫോണും ഉപയോഗിക്കാം.

പ്രോസസിങ് ശക്തി

എട്ടു കോറുള്ള സ്‌നാപ്ഡ്രാഗണ്‍ 660യാണ് ഈ മോഡലിനു ശക്തി പകരുന്നത്. നേരത്തെ അവതരിപ്പിച്ച റെഡ്മി നോട്ട് 7ല്‍ കണ്ട അതേ പ്രോസസറാണിത്. ഹൈബ്രിഡ് സിം, അല്ലെങ്കില്‍ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടാണ് ഉള്ളത്. ഇത് ചില ഉപയോക്താക്കള്‍ക്ക് ഇഷ്ടമായേക്കില്ല.

പിന്‍ ക്യാമറാ സിസ്റ്റം

48 മെഗാപിക്സൽ പിന്‍ ക്യാമറായണ് ഇതിന്റെ പ്രധാന ആകര്‍ഷണീയത എന്നു പറയാം. സോണിയുടെ IMX586 സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനൊപ്പം, 5 മെഗാപിക്സൽ ഡെപ്ത് സെന്‍സറുമുള്ള ഇരട്ട ക്യാമറ സിസ്റ്റമാണ് പിന്നില്‍ പിടിപ്പിച്ചിരിക്കുന്നത്. ഫെയ്‌സ് (phase) ഡിറ്റെക്ട് ഓട്ടോഫോക്കസ്, ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷന്‍ തുടങ്ങിയ ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മുന്‍ ക്യാമറയ്ക്ക് 13 മെഗാപിക്സൽ റെസലൂഷനാണ് ഉള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോര്‍ട്രെയ്റ്റ് മോഡുമുണ്ട്. എഐ ഫെയ്‌സ് അണ്‍ലോക് സപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.

redmi-note-7s-

ബാറ്ററി

4,000 എംഎഎച് ബാറ്ററിയും ടൈപ്-സി ചാര്‍ജിങ് അല്ലെങ്കില്‍ ഡേറ്റാ പോര്‍ട്ടും, ക്വിക് ചാര്‍ജ് 4.0 സപ്പോര്‍ട്ടും ഉണ്ട്. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ പിന്നിലാണ് പിടിപ്പിച്ചിരിക്കുന്നത്.

വില

രണ്ടു വേരിയന്റുകളാണ് വിപണിയിലെത്തുന്നത്-3ജിബി റാമും, 32ജിബി സ്റ്റോറേജ് ശേഷിയുമുള്ള മോഡലിന് വില 10,999 രൂപയായിരിക്കും. അതേസമയം, 4ജിബി റാമും, 64ജിബി സ്റ്റോറേജ് ശേഷിയുമുള്ള മോഡലിനാകട്ടെ 12,999 രൂപയാണ് വില. മെയ് 23ന് ഫ്ലിപ്കാര്‍ട്ടിലും എംഐ.കോമിലും സെയിലുണ്ടായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA