ADVERTISEMENT

ഈ ആഴ്ചയിലെ ഏറ്റവും മികച്ച നാലു ഫോണുകളെ പരിചയപ്പെടാം.

 

ഓണർ 20

honor-20-pro

 

ഗൂഗിളിന്റെ ആൻഡ്രോയ്ഡ് വിലക്കിനു ശേഷം വാവെയ് പുറത്തിറക്കിയ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് ഫ്ലാഗ്ഷിപ് ഫോൺ ആണിത്. 6.26 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ, ആൻഡ്രോയ്ഡ് 9.0 പൈ ഓപ്പറേറ്റിങ് സിസ്റ്റം, 6 ജിബി റാം, 128 ജിബി ഇന്റേണൽ മെമ്മറി, 48 മെഗാപിക്സൽ + 16 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ, 32 മെഗാപിക്സൽ ഫ്രണ്ട് (സെൽഫി) ക്യാമറ, 3750 മില്ലി ആംപിയർ ബാറ്ററി എന്നിവ പ്രധാന മികവുകൾ. ഇന്ത്യയിൽ ജൂൺ 11ന് എത്തുന്ന ഫോണിന് ഏകദേശം 39,000 രൂപയാണ് പ്രതീക്ഷിക്കുന്ന വില. അതിന്റെ പകുതി വിലയ്ക്ക് ലഭിക്കുന്ന ഓണർ 20 ലൈറ്റ്, കൂടുതൽ മികവുകളുള്ള ഓണർ 20 പ്രോ എന്നീ മോഡലുകളും യുകെയിൽ നടന്ന ചടങ്ങിൽ വാവെയ് അവതരിപ്പിച്ചിട്ടുണ്ട്.

nokia-3

 

നോക്കിയ 3.2

 

xperia-ace

ബജറ്റ് നിരയിൽ നോക്കിയ അവതരിപ്പിച്ച ഏറ്റവും പുതിയ ആൻഡ്രോയ്ഡ് സ്മാർട്ഫോൺ ഇന്ത്യയിലെത്തി. 6.26 ഇ‍ഞ്ച് ഡിസ്പ്ലേ, ആൻഡ്രോയ്ഡ് 9.0 പൈ ഓപ്പറേറ്റിങ് സിസ്റ്റം, 2 ജിബി റാം, 16 ജിബി ഇന്റേണൽ മെമ്മറി, 13 മെഗാപിക്സൽ റിയർ ക്യാമറ, 5 മെഗാപിക്സൽ ഫ്രണ്ട് (സെൽഫി) ക്യാമറ, 4000 മില്ലി ആംപിയർ ബാറ്ററി എന്നിവ പ്രധാന സവിശേഷതകൾ. ഫെയ്സ് അൺലോക്ക് സംവിധാനമുള്ള ഫോണിന്റെ 32 ജിബി പതിപ്പിൽ ഫിംഗർപ്രിന്റ് സെൻസറുമുണ്ട്. 8,990 രൂപയാണ് വില. 3 ജിബി റാമും 32 ജിബി ഇന്റേണൽ മെമ്മറിയുമുള്ള പതിപ്പിന് 10,790 രൂപ വിലയാകും. നോക്കിയ വെബ്സൈറ്റിൽ നിന്നും റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും ഇന്നു മുതൽ വാങ്ങാം.

 

ഇൻഫിനിക്സ് എസ് 4

 

ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ സ്മാർട്ഫോൺ ഇന്ത്യയിലെത്തി. 6.21 ഇഞ്ച് ഡിസ്പ്ലേ, ആൻഡ്രോയ്ഡ് 9.0 പൈ ഓപ്പറേറ്റിങ് സിസ്റ്റം, മീഡിയടെക് ഹെലിയോ പ്രൊസെസർ, 3 ജിബി റാം, 32 ജിബി ഇന്റേണൽ മെമ്മറി, 13 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ, 32 മെഗാപിക്സൽ ഫ്രണ്ട് (സെൽഫി) ക്യാമറ, 4000 മില്ലി ആംപിയർ ബാറ്ററി എന്നിവ പ്രധാന സവിശേഷതകൾ. ഫെയ്സ് അൺലോക്കും ഫിംഗർപ്രിന്റ് സെൻസറുമുള്ള ഫോണിന് 8999 രൂപയാണ് വില. വിൽപന ഫ്ലിപ്കാർട്ടിൽ. 1599 രൂപ വിലയുള്ള ഇൻഫിനിക്സ് ബാൻഡ് 3 എന്ന സ്മാർട്ബാൻഡും അവതരിപ്പിച്ചിട്ടുണ്ട്. ജൂൺ 4 മുതൽ വാങ്ങാം.

 

സോണി എക്സ്പീരിയ ഏയ്സ്

 

ഒരിടവേളയ്ക്കു ശേഷം സോണി വിപണിയിലിറക്കിയ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് സ്മാർട്ഫോൺ. 5 ഇഞ്ച് ഫുൾ എച്ച്ഡി ട്രിലുമിനോസ് ഡിസ്പ്ലേ, ആൻഡ്രോയ്ഡ് 9.0 പൈ ഓപ്പറേറ്റിങ് സിസ്റ്റം, 4 ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി, 12 മെഗാപിക്സൽ റിയർ ക്യാമറ, 8 മെഗാപിക്സൽ ഫ്രണ്ട് (സെൽഫി) ക്യാമറ, 2700 മില്ലി ആംപിയർ ബാറ്ററി എന്നിവ പ്രധാന സവിശേഷതകൾ. ജാപ്പനീസ് വിപണിയിൽ ഏകദേശം 31,000 രൂപ വിലവരുന്ന ഫോൺ ഇന്ത്യയിൽ എന്നെത്തുമെന്നു പ്രഖ്യാപിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com