ADVERTISEMENT

2020ലെ ഐഫോണ്‍ മോഡലുകളെക്കുറിച്ചുള്ള ചില ഊഹാപോങ്ങള്‍ ഇപ്പോൾ തന്നെ പുറത്തുവന്നു തുടങ്ങി. ഈ വര്‍ഷം ഇറങ്ങാനിരിക്കുന്ന മോഡലുകളുടെ പ്രധാന ആകര്‍ഷണീയത പിന്നിലെ ട്രിപ്പിള്‍ ക്യാമറാ സെറ്റ്-അപ് ആയിരിക്കും. എന്നാല്‍, അടുത്ത വര്‍ഷത്തെ ഫോണില്‍ രണ്ടു സുപ്രധാന മാറ്റങ്ങള്‍ കൂടെപ്രതീക്ഷിക്കാമെന്നാണ് പുറത്തു വരുന്ന വിവരം. 

 

ഇവയ്ക്ക് 5ജി കണക്ടിവിറ്റി ലഭിക്കുമെന്നതാണ് അവയിലൊന്ന്. രണ്ടാമതായി ഐഫോണ്‍ Xല്‍ നിന്ന് 2017ല്‍ പുറത്താക്കിയ ടച്‌ഐഡി അടുത്തു വര്‍ഷം പുതിയ രീതിയില്‍ അവതരിക്കുമെന്നും പറയുന്നു. ഇപ്പോഴത്തെ മുന്തിയ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഫാഷനായ ഇന്‍-സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറായിരിക്കും ആപ്പിളും അവതരിപ്പിക്കുക. ഫുൾ സ്ക്രീൻ ഫീച്ചറും പരീക്ഷിച്ചേക്കും.

 

ഐഫോണ്‍ Xല്‍ തന്നെ ഇത്തരമൊന്ന് അവതരിപ്പിക്കാന്‍ കമ്പനിയുടെ എൻജിനീയര്‍മാര്‍ പരിശ്രമിച്ചിരുന്നുവെന്നു ചില വാര്‍ത്തകളുണ്ട്. എന്നാല്‍, അതിനു കഴിയാതെ വരികയും ഫെയ്‌സ്‌ ഐഡി മാത്രമായി ഇറക്കുകയുമായിരുന്നു ആ മോഡല്‍. ഈ വര്‍ഷത്തെ പ്രധാന ഐഫോണ്‍ മോഡലുകളും, ഐഫോണ്‍ X തുടക്കമിട്ട ടച്ച്‌ഐഡി ഇല്ലാതാത പാരമ്പര്യത്തില്‍ നിര്‍മിച്ചവയായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com