ADVERTISEMENT

മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ മോട്ടൊറോളയുടെ പുതിയ ഹാൻഡ്സെറ്റ് ഔദ്യോഗികമായി അവതരിപ്പിക്കും മുൻപെ ആമസോണിൽ വിൽപന തുടങ്ങി. മോട്ടൊറോളയുടെ മോട്ടോ Z4 ഹാൻഡ്സെറ്റാണ് അബദ്ധത്തിൽ ആമസോൺ വഴി വില്‍പന തുടങ്ങിയത്.

 

ആമസോണും മോട്ടൊറോളയും തമ്മിലുള്ള ആശയവിനിമയത്തിലെ പ്രശ്നങ്ങളായിരിക്കാം ഇതിനു കാരണമെന്നാണ് കരുതുന്നത്. ഓൺലൈനിൽ വിൽപനയ്ക്ക് വച്ച ഹാൻഡ്സെറ്റ് നിരവധി പേർ വാങ്ങുകയും ചെയ്തു. ഹാൻഡ്സെറ്റിന്റെ അൺബോക്സിങ് വിഡിയോകൾ വരെ പുറത്തുവന്നിട്ടുണ്ട്.

 

6.4 ഇഞ്ച് ഒഎൽഇഡി സ്ക്രീൻ, ക്വാൽകം സ്നാപ്ഡ്രാഗൻ 675 പ്രോസസര്‍, 128 ജിബി സ്റ്റോറേജ്, 4ജിബി റാം, 3600 എംഎഎച്ച് ബാറ്ററി, 48 മെഗാപിക്സല്‍ റിയര്‍ ക്യാമറ, 25 മെഗാപിക്സല്‍ സെൽഫി ക്യാമറ, ആൻഡ്രോയിഡ് പൈ ഒഎസ്, ഇരട്ട സിം സ്ലോട്ട്, ഹെഡ്ഫോൺ ജാക്ക് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. മോട്ടോ Z4 ഹാൻഡ്സെറ്റ് ആമസോണിൽ വിറ്റിരുന്നത് 499.99 ഡോളറിനായിരുന്നു (ഏകദേശം 35,000 രൂപ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com